ഞായറാഴ്‌ച, ജൂൺ 10, 2012

അപ്രിയസത്യങ്ങള്‍ ......


 


സത്യത്തിന്റെ കാലില്‍
അണിഞ്ഞുകൊടുക്കണം
ഇനിയൊന്നഴിക്കാന്‍ പറ്റാതെ
നല്ലോടില്‍ തീര്‍ത്തൊരു ചിലമ്പ്.........

ഓരോ വെട്ടിലും ആഹൂതം
ഉയിര്‍ത്തെഴുനേല്‍ക്കാന്‍
നൂറുമഞ്ഞളായ് ചോരക്കുരുതി
രണ്ടെന്നു പിരിയാതിരിക്കാന്‍
നുരയുന്ന തുള്ളികള്‍ ഉയിരിന്‍
ശക്തിയായ് പെരുകിനിറയാന്‍
ഉതിരുന്ന അരുളപ്പാടുകള്‍ക്ക്
ഉന്നം പിഴക്കാതിരിക്കാന്‍
തെറ്റിന്‍ ഉള്ളം കടഞ്ഞുറയും
നേരിന്നമൃതം നേടാന്‍
സത്യത്തിന്റെ കാലില്‍ വൈകാതെ
അണിയണം വെറുതെ
അലങ്കാരമാകാത്തൊരു ചിലമ്പ്.........

*****************
 ഒരു തിരുത്തലിന്റെ അനിവാര്യതയെ വെട്ടുകള്‍ക്കപ്പുറം
അര്‍ദ്ധവിരാമങ്ങളായും പൂര്‍ണ്ണവിരാമങ്ങളായും ഒതുക്കുമ്പോള്‍
കാലം ചിരിക്കുന്നു..എത്രകൊണ്ടാലും പഠിക്കില്ലല്ലോയെന്ന്.....

ഒരുകൈ ചിതയിലെരിഞ്ഞടിയുമ്പോളതിന്റെ ചൂണ്ടുവിരല്‍
മറുകൈ നേര്‍ക്ക് തിരിയുമോയെന്നൊരു ഭയം പല്ലിളിച്ചു
മുഖം ചുമപ്പിക്കുന്നുണ്ട് ഇടവഴികളിലെവിടെയോ .......

ഒരു കഥാകഥനത്തിനെന്ന്   മുഖാമുഖമിരിക്കുമ്പോള്‍ 
മുഖംമൂടിക്കുള്ളിലൊളിപ്പിച്ചുവെച്ച അപ്രിയസത്യങ്ങള്‍
ആടിത്തിമിര്‍ക്കുന്നുണ്ട് വേദിയില്‍ വിദൂഷകരെപ്പോലെ....

11 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കാലം ചിരിക്കുന്നു..എത്രകൊണ്ടാലും പഠിക്കില്ലല്ലോയെന്ന്.....

ശ്രീ പറഞ്ഞു...

ശരിയാ... എത്ര കൊണ്ടു കഴിഞ്ഞു, ഇനി എത്രയോ കൊള്ളാനിരിയ്ക്കുന്നു... എന്നാലും !

ജന്മസുകൃതം പറഞ്ഞു...

ഒരു കഥാകഥനത്തിനെന്ന് മുഖാമുഖമിരിക്കുമ്പോള്‍
മുഖംമൂടിക്കുള്ളിലൊളിപ്പിച്ചുവെച്ച അപ്രിയസത്യങ്ങള്‍
ആടിത്തിമിര്‍ക്കുന്നുണ്ട് വേദിയില്‍ വിദൂഷകരെപ്പോലെ....
എത്ര ശരിയാ...

ente lokam പറഞ്ഞു...

ആടിത്തിമിര്‍ക്കുന്ന വേഷങ്ങള്‍ പൊയ്മുഖങ്ങള്‍
ആയിരുന്നു എന്ന് തിരിച്ചു അറിയുമ്പോള്‍ കാലം
കടം വീട്ടാന്‍ ആവാത്ത വിധം നമ്മെ കുടുക്കിയിരിക്കും
എന്ന സത്യം തിരിച്ചു അറിഞ്ഞാല്‍ നല്ലത് അല്ലെ?..
നന്നായി എഴുതി ആശംസകള്‍..

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

എത്രയായാലും പഠിക്കില്ല..

Unknown പറഞ്ഞു...

അവനവന്‍ മറന്നു പോവാതിരിക്കാന്‍
അഹകാരങ്ങള്‍ നുരക്കാതിരിക്കാന്‍
അടയാളമായി അണിയണം
അലങ്കാരമാവാത്ത ചിതലുപൊലുമരിക്കാതൊരു ചിലമ്പ്.......

Manoraj പറഞ്ഞു...

നന്നാവത്ത സമൂഹത്തിന് ഒരു ചിലമ്പ് കെട്ടേണ്ടിയിരിക്കുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്. പഠിക്കണം,പഠിച്ചേ പറ്റൂ!

yousufpa പറഞ്ഞു...

ന്നെ തല്ലേണ്ടാ ഞാന്‍ നന്നാവില്ലേയ്.....അതാപ്പോ കാലം. ന്നാലും എത്ര മറച്ചാലും പുറത്തു വരേണ്ടതൊക്കെ ഒരു നാള്‍ തുപ്പും .അതിനു തീ നാളത്തേക്കാള്‍ ശക്തീണ്ടാവും . എല്ലാം നക്കി തുടക്കേം ചെയ്യും . ന്നാലും പഠിക്കില്ല്യ കഴുതകളായ നാം.

മുകിൽ പറഞ്ഞു...

nalla bimbam!

the man to walk with പറഞ്ഞു...

Nice one.

Best wishes