ചൊവ്വാഴ്ച, ജൂൺ 12, 2012

ഇതാണ്‍...... ഇതാവണം.

നിന്റെ കണ്ണുകളില്‍
ഞാനതു കാണുന്നുണ്ട്.......
ഇതുവരെയൊരു സ്ത്രീയിലും
കാണാതെപോയ
കണ്ണിരിന്റേതല്ലാത്ത തിളക്കം!

കഥകളില്‍ പറഞ്ഞുകേട്ട
പുരാണങ്ങള്‍ പാടിയുറക്കിയ
തെയ്യങ്ങളാടിത്തിമിര്‍ത്ത
വാക്കുകളുടെ മൂര്‍ച്ച!
കാല്‍ ചുവടുകളുടെ കരുത്ത്!

ഭ്രാന്തമാണ് ജല്പനമെന്ന്
പറഞ്ഞു തള്ളുമ്പോഴും
അവര്‍ ഭയപ്പെടുന്നുണ്ട്
നിന്റെ കണ്ണുകളെ
വാക്കുകളെ
കാല്‍ വെയ്പ്പുകളെ
അതിന്നുപിന്നിലണിനിരന്ന ആയിരങ്ങളെ .........

എന്ന്
നെറ്റിയിലെ സിന്തൂരം തുടച്ചുമാറ്റപ്പെടുമെന്ന്
ഉറ്റവരുടെ ചോരയില്‍ ജീവിതം നിറംമാറുമെന്ന്
എത്ര പെണ്‍കുട്ടികളെ തുന്നിക്കൂട്ടിയെടുക്കേണ്ടിവരുമെന്ന്
കാലിനടിയിലെ മണ്ണ് ഊര്‍ന്നുപോകുമെന്ന് ഭയന്ന്
ഊഴംകാത്തിരിക്കുന്നൊരു ലോകം.

അമ്മമാര്‍ !
ഭാര്യമാര്‍ !
പെങ്ങന്‍മാര്‍ !
പെണ്മക്കള്‍ !

നിനക്കു ഞാനൊരു പൂവുതരാം
ഒന്നു ഞാനുമണിയാം
ഒരു ചുകന്ന ചെമ്പരുത്തിപ്പൂവ് ......
എന്നും മനസ്സില്‍ രാകി മൂര്‍ച്ചകൂട്ടിവെക്കുന്ന
കത്തി നമുക്ക് പുറത്തേക്കെടുക്കാം.
കരച്ചില്‍ നിര്‍ത്തി പുറത്തേക്കിറങ്ങാം
അതിരുകളില്ലാതെ ഓരോ സ്ത്രീക്കും വേണ്ടി ....
ഇനി സ്ത്രീയെന്നാല്‍ ഇതാവണം.
ഇതാണ്‍.

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇനി സ്ത്രീയെന്നാല്‍ ഇതാവണം.
ഇതാണ്‍.

ajith പറഞ്ഞു...

സ്ത്രീശാക്തീകരണം...

MyDreams പറഞ്ഞു...

ഉറ്റവരുടെ ചോരയില്‍ ജീവിതം നിറംമാറുമെന്ന്
എത്ര പിഞ്ചുകുട്ടികളെ തുന്നിക്കൂട്ടിയെടുക്കേണ്ടിവരുമെന്ന്
കാലിനടിയിലെ മണ്ണ് ഉര്‍ന്നുപോകുമെന്ന് ഭയന്ന്
ഊഴംകാത്തിരിക്കുന്നൊരു ലോകം.

അമ്മമാര്‍ !
ഭാര്യമാര്‍ !
പെങ്ങന്‍മാര്‍ !
പിഞ്ചു മക്കള്‍ !

നീ ചൂടിയ റോസാ പൂവിനു പകരം
നിനക്കു ഞാനൊരു പൂവുതരാം
ഒന്നു ഞാനും ചൂടാം
ഒരു ചുകന്ന ചെമ്പരുത്തിപ്പൂവ് ......
എന്നും മനസ്സില്‍ രാകി മൂര്‍ച്ചകൂട്ടിവെക്കുന്ന
കത്തി നമുക്ക് പുറത്തേക്കെടുക്കാം.
കരച്ചില്‍ നിര്‍ത്തി പുറത്തേക്കിറങ്ങാം
അതിരുകളില്ലാതെ ഓരോ മനുഷ്യകുലത്തിനു വേണ്ടി ....
ഇനി മര്‍ത്യന്‍ന്നാല്‍ ഇതാണ്
ഇതാവണം.
.

ente lokam പറഞ്ഞു...

ഇങ്ങനെ ആയാലേ പറ്റൂ എന്ന് ആയിട്ടുണ്ട്‌ ഇപ്പോള്‍..അതാണ്‌ സത്യം...

എന്നിട്ട് ചെമ്പരത്തിപ്പൂ വെച്ചാലും കുഴപ്പം ഇല്ല..

ഈയിടെ ലീല ടീച്ചറിന്റെ കവിതയിലും ഇങ്ങനെ
ഒരു പ്രതികരണം കണ്ടിരുന്നു...കാലം നമ്മെ
മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്ക ആണല്ലേ...

the man to walk with പറഞ്ഞു...

Best wishes

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

സ്ത്രീ എന്നും ഇങ്ങനെയായിരുന്നു. സമൂഹം സൗകര്യത്തിനുവേണ്ടിയവളെ അബലയാക്കിയതാണ്.
പുരാണങ്ങളിലെ ശക്തിയുടെ പ്രതീകം സംഹാരരുദ്രയാണ്.

നീലക്കുറിഞ്ഞി പറഞ്ഞു...

സ്ത്രീയുടെ ശക്തി അവളുടെ കൈകളിലല്ല..മനസ്സിലാണ്..കരുത്ത് സഹനത്തിലാണ്...ഒറ്റപ്പെടുത്തുമ്പോഴും കൂടുതല്‍ ആര്‍ജ്ജവത്തോടെയവള്‍ പടവെട്ടും ...തീക്ഷ്ണതയോടെ ഉള്‍ക്കരുത്തിനാല്‍ പരിതസ്ഥിതിയോട് പൊരുത്തപ്പെടാന്‍ അവള്‍ പഠിച്ചിരിക്കുന്നു..പ്രയാണ്‍ ഈ പ്രഖ്യാപനത്തിന് ഭാവുകങ്ങള്‍ ......

മുകിൽ പറഞ്ഞു...

വളരെ സന്തോഷം നൽകിയ കവിത.

ശ്രീ പറഞ്ഞു...

കവിത നന്നായി. അങ്ങനെ തന്നെയാകട്ടെ.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

കാലികമയ ഒരു തീം!!..
തിരിച്ചറിയുന്നു..
ഒരു നല്ല മനസ്സിനെയും..

ആശംസകളോടെ...

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

അതെ. എന്നാല്‍ നമുക്കൊന്നിച്ച്‌ ഇറങ്ങാം ...
നന്നായി കേട്ടോ.


"ജന്മസുകൃത"ത്തില്‍ നിന്നും തുടര്‍ച്ച.നന്ദി leelamchandran.blogspot.com.

yousufpa പറഞ്ഞു...

പെണ്ണ് , പീഢനങ്ങളേററുവാങ്ങാനൊരു ജന്മം ....
മാറ്റം വേണമെങ്കില്‍ പെണ്ണ് തന്നെ അതിനു തയ്യാറാവണം.

kanakkoor പറഞ്ഞു...

എത്ര പറഞ്ഞാലും എഴുതിയാലും എന്തെ സ്ത്രീകള്‍ ശക്തരാവാത്തത് ?
ഇനി ചുവന്ന ചെമ്പരത്തി പൂവ് ചെവിയില്‍ ചൂടിയാല്‍ മതിയോ എന്തോ !

**നിശാസുരഭി പറഞ്ഞു...

:)

വരികള്‍ ശക്തം,
അവസാനഭാഗങ്ങളിലേക്ക് നീങ്ങുമ്പോള്‍ അതില്‍ നിനെന്തൊ ചോരുന്നുണ്ട്, ഉവ്വോ?