ഇരുളും വെളിച്ചവുമിണചേര്‍ന്നൊരീ വഴി
അരികിലൊരു നിഴലായ് തെളിഞ്ഞുമാഞ്ഞും
നീളുന്നു കുറുകുന്നു നേര്‍ത്തു ചുരുങ്ങുന്നു -
ണ്ടോര്‍മ്മതന്‍ നൂല്‍വഴിപ്പാലമെന്നും.
നീണ്ടു പടിഞ്ഞാട്ടു ചാഞ്ഞുനിന്നോര്‍മ്മകള്‍
ചാഞ്ചാടും തുമ്പിലെ തളിര്‍വെറ്റില
നോവിന് ഞരമ്പുകള്‍ നുള്ളി നിവര്‍ന്നൊരു
നേരിന്റെ ചുണ്ണാമ്പു തേച്ചൊരുക്കി
നേരെ കിഴക്കിണിക്കോണിലിരുള്‍പ്പുറെ
നീരില്‍ നീറുന്നോരു കളിയടക്ക
ചേലില് ചുരുട്ടിയെടുത്ത് ചവച്ചിട്ടു
ചെഞ്ചോര തുപ്പുന്ന സായന്തനം
പുതയുമൊരോര്‍മ്മതന്‍ നൂലിഴവേര്‍പിരി-
ച്ചിരവിന്റെ കൊമ്പിലായ് വലയൊരുക്കെ
ഇനിയും മുഖംതരാതൊരുനിഴല്‍ ചാരെ
വന്നിരുളിന്‍ പുതപ്പ് വലിച്ചിടുമ്പോള്‍
അരുതെന്ന് പറയാന്‍ മുഖംതിരിക്കെ
ചിരിച്ചകലേക്ക് പായും പദസ്വനങ്ങള്
കേട്ടിതേറെ നരച്ചെന്നു കാലം ചിരിപ്പൂ
പ്രദീപ്തമാം ഓര്‍മ്മകള്‍ക്കൊപ്പമെത്താന്‍.
അരികിലൊരു നിഴലായ് തെളിഞ്ഞുമാഞ്ഞും
നീളുന്നു കുറുകുന്നു നേര്‍ത്തു ചുരുങ്ങുന്നു -
ണ്ടോര്‍മ്മതന്‍ നൂല്‍വഴിപ്പാലമെന്നും.
നീണ്ടു പടിഞ്ഞാട്ടു ചാഞ്ഞുനിന്നോര്‍മ്മകള്‍
ചാഞ്ചാടും തുമ്പിലെ തളിര്‍വെറ്റില
നോവിന് ഞരമ്പുകള്‍ നുള്ളി നിവര്‍ന്നൊരു
നേരിന്റെ ചുണ്ണാമ്പു തേച്ചൊരുക്കി
നേരെ കിഴക്കിണിക്കോണിലിരുള്‍പ്പുറെ
നീരില്‍ നീറുന്നോരു കളിയടക്ക
ചേലില് ചുരുട്ടിയെടുത്ത് ചവച്ചിട്ടു
ചെഞ്ചോര തുപ്പുന്ന സായന്തനം
പുതയുമൊരോര്‍മ്മതന്‍ നൂലിഴവേര്‍പിരി-
ച്ചിരവിന്റെ കൊമ്പിലായ് വലയൊരുക്കെ
ഇനിയും മുഖംതരാതൊരുനിഴല്‍ ചാരെ
വന്നിരുളിന്‍ പുതപ്പ് വലിച്ചിടുമ്പോള്‍
അരുതെന്ന് പറയാന്‍ മുഖംതിരിക്കെ
ചിരിച്ചകലേക്ക് പായും പദസ്വനങ്ങള്
കേട്ടിതേറെ നരച്ചെന്നു കാലം ചിരിപ്പൂ
പ്രദീപ്തമാം ഓര്‍മ്മകള്‍ക്കൊപ്പമെത്താന്‍.
19 അഭിപ്രായങ്ങൾ:
ഇനിയൊന്ന് വിളക്കിച്ചേര്‍ക്കാന്‍ പറ്റാത്ത ഓര്‍മ്മകളില്‍ പകയ്ക്കുന്ന അമ്മമാര്‍ക്കായി (അച്ഛന്മാര്ക്കും)........
"ഇരവിന്റെ കൊമ്പിലായ് വലയൊരുക്കെ"
വളരെ നന്നായവതരിപ്പിച്ചു.
നരച്ച ലോകത്തെ കുറിച്ച്
അമ്മമാര്‍ പറയുന്നത് കേട്ട്
പകച്ചിരിക്കുന്നു കാലം
കാലത്തിനൊപ്പം ഓടിത്തളര്ന്നവരുടെ സങ്കടങ്ങള്‍ നന്നായി വരച്ചു.
വാര്‍ധക്യം... നിഴലിനു നീളമേറുന്ന കാലം.... ഓര്‍മകളുടെ പോക്കുവെയില്‍ വീണ് ചുവക്കുന്ന കാലം... ബാല്യ-കൗമാര-യൗവന-വാര്ധക്യങ്ങള് നാലുംകൂട്ടി മുറുക്കി ചുവന്നു തുടുത്ത് മുന്നില്‍ കുനിഞ്ഞിരിക്കും കാലം.... എന്നാണു ഞാനും അവിടെയെത്തുക... !!!!
ഓർമ്മകളുടെ സമ്പ്രദായത്തിൽ തന്നെയുള്ള ആ മുറുക്കിന്റെ വട്ടം അസ്സലായി. താളവും. ഓർമ്മകൾക്കു മുകളിൽ ഇരുൾവല വന്നു വീണ നരയുടെ നൊമ്പരം മനസ്സിൽ ബാക്കിയായി.
ഇന്നത്തെ അമ്മമാരെ ഒരിയ്ക്കലും കവിതയിലെ പരാമർശങ്ങളോട് കൂട്ടുചേർക്കാൻ ആവില്ല.എല്ലാവർക്കും തിരക്കാ..നീപ്പൊ തിരക്കില്ലാത്തവർക്കൊ മേദസ്സും..
ന്നാലും പാവം ന്റെ അമ്മ..വയ്ചില്ലേലും അടുക്കളപ്പൊറത്ത് തന്നെ.മരൊക്കള് ണ്ടായിട്ടൊന്നും കാര്യല്ല.
ഈ കവിത ഞാനെന്റെ അമ്മയ്ക്ക് സമർപ്പിക്കട്ടെ ഓപ്പയുടെ സമ്മതത്തോടെ..
Kalavallabhan
mydreams dear
ആറങ്ങോട്ടുകര മുഹമ്മദ്
വിജീഷ് കക്കാട്ട്
ശ്രീനാഥന്‍
yousufpa വളരെ സന്തോഷം അഭിപ്രായങ്ങള്‍ക്ക്.... ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ പ്രിയപ്പെട്ട അമ്മമാരില്‍ പലരും മറവിയുടെ പിടിയിലായിരിക്കുന്നു.... വല്ലാതെ ഭയം തോന്നുന്ന ഒരവസ്ഥ ...
yousufpa ലൈക്കടിക്കാന്‍ പറ്റീരുന്നെങ്കില്‍ ലൈക്കടിച്ചേനെ.:)
അമ്മമാര്‍ക്കൊക്കെ വയ്യാതായി :(
വാര്‍ദ്ധ്യക്യം എല്ലാവരും പേടിക്കുന്ന ഒരവസ്ഥ..
കവിത നന്നായി
നര തോല്‍വിയുടെ ലക്ഷണം.നഷ്ടബോധത്തിന്റെയും.എല്ലാ അമ്മമാരും വേദനകളുടെ ബിംബങ്ങള്‍.....കവിത നന്ന്.
വളരെ ഇഷ്ടമായി, ചേച്ചീ...
ഉം.. കൊള്ളാം
ഓര്‍മകളുടെ വിളികളോട് നിസ്സഹായായ്..
ആശംസകള്‍
Manoraj
ശ്രീ
അനാമിക
ഉമേഷ്
the man to walk with
വളരെ സന്തോഷം അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ ..........
valare nannayi paranju...... pls visit my blog and support a serious issue............
nannayirikkunnu..
മറവിയുടെ പിടിയിലായ അമ്മ ചോദിച്ചു, നീയാരാ?
അവന്റെ കണ്ണുകൾ കവിഞ്ഞു.....എനിയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
നരച്ചു....ഏറെ നരച്ചു.
നല്ല ഈണത്തോടെ ഓര്‍മ്മകളില്‍...
jayarajmurukkumpuzha
മുകിൽ
Echmukutty
പട്ടേപ്പാടം റാംജി
നരച്ചുകൊണ്ടിരിക്കുന്നു നമ്മളും.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ