ചാണകം മെഴുകിയ നടുമിറ്റത്ത്
തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച്
അത്തമിരുന്നു...അരികില്‍
ഗണപതിക്കിട്ട തേങ്ങ....
മേലടുക്കളയില്‍ അയ്യപ്പന്
അമ്മ നേര്‍ന്ന നെയ്പ്പായസം.....
ഓണം വെളുക്കണമത്രെ....
അതിനത്തം കറുക്കണം...!
ആദ്യം വന്നിട്ടും
അണിഞ്ഞിരുന്നിട്ടും
അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...
അത്തക്കൂറെന്ന പരിഹാസം
കറുക്കാതിരിക്കുന്നതെങ്ങിനെ...?
ഗണപതിക്കിട്ട തേങ്ങ,
അയ്യപ്പന് നെയ്പ്പായസം.
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....
6 അഭിപ്രായങ്ങൾ:
വീണ്ടും ഒരത്തം കൂടി.........
പാവം കറുത്ത അത്തക്കുട്ടി! കണ്ണീരൊലിപ്പിച്ച് നനഞ്ഞൊട്ടി കാത്തിരിക്കുകയല്ലേ, എല്ലാർക്കും ഓണമാകാൻ! കൌതുകമുണർത്തുന്ന ചിന്ത, കവിത!
നല്ല കവിത
ഓണാശംസകൾ
അതെ, പ്രിയമുള്ളോര്ക്കു വേണ്ടി...
ഇത്തവണ അത്തവും ഓണവും മത്സരിച്ച് കണ്ണീരൊലിപ്പിച്ചു........... എന്തുപറ്റിയോ എന്തോ.....:(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ