വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഇര, ചരട് ,വേട്ടക്കാരന്‍


ഇരയുടെ പിഞ്ഞിക്കീറിയ
ശരീരത്തിനടുത്തൊരു ചരട്.........
തീക്ഷ്ണമായ ചുവപ്പും
ഉറഞ്ഞുറച്ച വെളുപ്പും
അഗാധമായ കറുപ്പും
ഇഴചേര്‍ത്തു പിരിച്ചത്.
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാനാവാതെ
വേട്ടക്കാരന്റെ കയ്യില്‍നിന്നൂര്‍ന്നിറങ്ങിയതാവാം
ഇരയുടെ പിടച്ചിലില്‍ മനംനൊന്ത്
പുറംന്തിരിഞ്ഞ് നില്‍ക്കുന്നതാവാം
കയ്യിലങ്ങിനെ കിടക്കുന്നതിലെ
വ്യര്‍ത്ഥതയോര്‍ത്തുമാവാം
ഇരയോടുള്ള ഐക്യദാര്‍ഢ്യമോ
വേട്ടക്കാരനോടുള്ള പ്രതിഷേധമോ
എന്തുതന്നെയുമാവാം അല്ലെങ്കില്‍
ബന്ധങ്ങള്‍ക്കിടയിലെ ബന്ധനമാവില്ലെന്ന്
സ്വയംകല്പിച്ച് കുടഞ്ഞെറിഞ്ഞതാവാം
മുറുകുന്ന കുരുക്കുകളില്‍ കുടുങ്ങി
ശ്വാസംമുട്ടാതിരിക്കാന്‍ അഴിഞ്ഞുമാറിയതോ
ഇരയുടെ സ്വപ്നങ്ങളില്‍നിന്നും നിറങ്ങള്‍
ഇഴപിരിഞ്ഞിറങ്ങിയതോ ആവാം
അച്ഛന്‍ അമ്മ അമ്മാവന്‍ എന്നിങ്ങനെ
മുറുകാന്‍ മറന്നുപോകുന്ന കെട്ടുകളെ
മുറുക്കിയെടുക്കാന്‍ ഇനിയുമൊരു
കാഴ്ച്ചക്കെട്ട് തേടിയിറങ്ങിയതുമാവാം........
ഒരു ചരട് തന്റെ നഷ്ടപ്പെടുന്ന
പ്രസക്തിയില്‍ ആകുലതപൂണ്ട്
ഹൃദയം പൊട്ടി മരിച്ചതുമാവാം..........


ഇതുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകള്‍

രക്തബന്ധം.......?

രക്ഷാബന്ധന്‍




18 അഭിപ്രായങ്ങൾ:

ആസാദ്‌ പറഞ്ഞു...

മനസ്സില്‍ ഒരു ചരട് കേട്ട് പിണഞ്ഞു പോയി..

Aadhi പറഞ്ഞു...

ആസാദ്‌ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നല്ല ആശയമുള്ള സമ്പന്നമായ വരികള്‍

ശ്രീനാഥന്‍ പറഞ്ഞു...

ഒരു ചരടിൽ നിന്ന് ഒരു വേട്ടയുടെ ക്രൌര്യം, ഒരു ശബ്ദമില്ലാത്ത നിലവിളി, നിസ്സഹായത. ചരടിന്റെ ഇഴപിരിച്ചപ്പോൾ വേട്ടക്കാരന്റെ ചിത്രവും വ്യക്തം. സ്നേഹബന്ധങ്ങൾ കെട്ടഴിഞ്ഞു വീണ പോലെ.

yousufpa പറഞ്ഞു...

ഇന്ന് രക്ഷാബന്ധൻ ദിനം.പക്ഷെ രക്ഷയില്ലാ...ഇന്നുമുണ്ട് പത്രത്തിൽ മകളെ ലക്ഷങ്ങൾക്ക് വിറ്റ് വിപണിയിൽ എത്തിച്ച അച്ഛനമ്മമാർ.

the man to walk with പറഞ്ഞു...

ഒരു ചരട് തന്റെ നഷ്ടപ്പെടുന്ന
പ്രസക്തിയില്‍ ആകുലതപൂണ്ട്
ഹൃദയം പൊട്ടി മരിച്ചതുമാവാം.........

Best wishes

Bibinq7 പറഞ്ഞു...

" അച്ഛന്‍ അമ്മ അമ്മാവന്‍ എന്നിങ്ങനെ
മുറുകാന്‍ മറന്നുപോകുന്ന കെട്ടുകള്‍" അങ്ങനെ അല്ലേ മാഷേ ഇപ്പൊ..... നന്നായിരിക്കുന്നു.

Naushu പറഞ്ഞു...

നന്നായിട്ടുണ്ട് !

മുകിൽ പറഞ്ഞു...

ആ ചരടിലൂടെയുള്ള സാധ്യതകൾ.. നന്നായി കവിത.

Unknown പറഞ്ഞു...

ചരട് കേട്ടതിരിക്കുന്നതാ നല്ലത് അല്ലെ ?

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ചിന്തിപ്പിക്കുന്ന കവിത. ഇഷ്ടമായി.

പ്രയാണ്‍ പറഞ്ഞു...

ആസാദ്‌
Aadhi അങ്ങിനെ എല്ലാവരുടെയും മനസ്സിന്നു എന്തെങ്കിലുമൊരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ സന്തോഷമായി.......

ചെറുവാടി ....... താങ്ക്സ്.

ശ്രീനാഥന്‍ അതല്ലെ ഇന്നത്തെ അവസ്ഥ......

yousufpa മനുഷ്യനായി ജനിച്ചതില്‍നമുക്ക് ലജ്ജിക്കാം.

the man to walk with....താങ്ക്സ്.

കൊച്ചുബിബി
Naushu .......താങ്ക്സ്

മുകിൽ ചരടല്ലേ സാദ്ധ്യതകളൊരുപാടാണ് ......

MyDreams അതേ മനസ്സില്‍ ......

വേനൽപക്ഷി .......താങ്ക്സ്.

Unknown പറഞ്ഞു...

വേട്ടയാടപ്പെട്ട ചരടിലൂടെ മനുഷ്യന്റെ അര്‍ത്ഥമില്ലായ്മ :-/

M N PRASANNA KUMAR പറഞ്ഞു...

ആവാമിതീയാത്മാവിന്‍ കണ്ണീര്‍ക്കുളിരാല്‍ ക്രൌര്യമലി-
ഞ്ഞാകുലക്കുരുക്കില്‍ നിന്നൊട്ടകന്നെന്നെയീ മണ്ണില്‍......................

Echmukutty പറഞ്ഞു...

ചരടിന്റെ സാധ്യതകൾ.......

നന്നായി പ്രയാൺ, അഭിനന്ദനങ്ങൾ.

പ്രയാണ്‍ പറഞ്ഞു...

M N PRASANNA KUMAR

Echmukutty

Thommy

thanks..............

പ്രയാണ്‍ പറഞ്ഞു...

നിശാസുരഭി വേട്ടയാടപ്പെട്ടത് ചരടാണോ ആചാരങ്ങളാണോ മനുഷ്യനാണോ മനസ്സാണോ..... പിടികിട്ടാത്ത കാര്യമാണത്....:(

സീത* പറഞ്ഞു...

ആ നൂലിഴകളിൽ ഒരു മനുഷ്യ മനസ്സ് തേങ്ങുന്നുണ്ടാവുമോ..