ശനിയാഴ്‌ച, ജൂലൈ 30, 2011

ഇടവേളകളില്‍ നഗരം...........



പറന്നുനിറയുന്ന ചൂടന്‍ കാറ്റിനു
ഗന്ധകമണമെന്ന്
ആരൊക്കെയോ …...
നഷ്ടപ്പെടാത്ത ജീവശ്വാസത്തിന്റെ
വിലയറിഞ്ഞ് നീട്ടിവലിക്കുമ്പോള്‍
പുനര്‍ജ്ജനി നൂണ്ടിറങ്ങിയകിതപ്പ്...

******

ഉടമസ്ഥനില്ലാത്ത
ബാഗ്
പെട്ടി
വാഹനങ്ങള്‍
എന്നുംചൊല്ലി
അരോചകമാക്കുന്നുണ്ട്
വര്‍ണ്ണാക്കാഴ്ചകളെ
ചെകിടടപ്പിക്കുന്ന
അറിയിപ്പുകള്‍ .......
മായാനഗരങ്ങളെയവ
സുഖകരമല്ലാത്ത ഓരോ
ഓര്‍മ്മക്കുറിപ്പുകളാക്കുന്നു.

തകര്‍ന്നു ചിതറിയ സ്വപ്നങ്ങള്‍
കിടന്നു കിലുങ്ങുന്നുണ്ട്
ഓരോ പിടിമണ്ണിലും.......
തറച്ചുകയറുന്നുണ്ട്
ഓരോ കാല്‍ വെയ്പ്പിലും.

നിന്റെയുമെന്റെയുമെന്ന്
പകര്‍ത്തിയയെഴുതാനില്ലാതെ
തുടുത്തുനിറയുന്നതോര്‍ത്ത്
നെടുവീര്‍പ്പിടുന്നുണ്ട്
ഓരോ നഗരവും.......

.********

നഷ്ടങ്ങളുടെ കണക്ക്
നിവര്‍ത്താനില്ലാത്തവര്‍ക്ക്
കഴിഞ്ഞ ദുരന്തശേഷം
ഇനിയൊന്ന് വരും
വരെക്കുള്ള ഒരിടവേള .
ഇടവേളയുടെ ഇടയില്‍
എവിടെയോവെച്ചു തുടങ്ങുന്നുണ്ട്
എന്തോസംഭവിക്കാറായെന്ന്
എന്തിനെന്നറിയാതൊരു തിക്കുമുട്ട്.
ഓരോ ഇടവേളക്കവസാനവും
ദാനം കിട്ടിയജീവിതവുമായി
അറിയാതവര്‍ നടന്നുകയറും
മറ്റൊരിടവേളയിലേക്ക്,
ഇനിയുമൊരിടവേളയുടെ
അനശ്ചിതത്വവുമായി........

*********

തെരുവിലെ നായ്ക്കള്‍ക്കിടയില്‍
കല്ല് മുഖവുമായൊരു പെണ്‍കുട്ടി
ചുകന്നൊരുപൂ വില്‍ക്കുന്നു.
അവളുടെ ജീവഗണിതത്തിന്റെ
അവരോഹണത്തില്‍ പൂവിനായി
നീണ്ട എന്റെ വിരലുകളില്‍
പടര്‍ന്നുകയറുന്നു അവളുടെ
കണ്ണുകളില്‍ തിണര്‍ത്ത ശൈത്യം.
എന്റെ മനസ്സിലെ ഉഷ്ണം അവളിലും .
രാവിലെ പത്രത്താളില്‍ തട്ടിയുതിര്‍ന്ന
ചുകന്ന ഇതളുകളില്‍ ഞാന്‍
തിരഞ്ഞുകൊണ്ടിരിക്കുന്നത്
അവളുടെ മനസ്സിന്റെ് ഉഷ്ണമോ
എന്നിലുറഞ്ഞ ശൈത്യമോ ..........

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നിന്റെയുമെന്റെയുമെന്ന്
പകര്‍ത്തിയയെഴുതാനില്ലാതെ
തുടുത്തുനിറയുന്നതോര്‍ത്ത്
നെടുവീര്‍പ്പിടുന്നുണ്ട്
ഓരോ നഗരവും.......

ജന്മസുകൃതം പറഞ്ഞു...

വായിച്ചു
നഗരത്തിന്റെ മുഖ ദര്‍ശനം പലപ്പോഴും മനസ്സുരുക്കുന്നു അല്ലേ
നന്നായി എഴുതി
അഭിനന്ദനങ്ങള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നല്ല കവിത.
സ്ഫോടനങ്ങളില്‍ നടുങ്ങുന്ന നഗരങ്ങള്‍ക്ക്.
ഞാന്‍ ഗ്രഹിച്ചത് ശരി തന്നെയല്ലേ..?
കവിത ആയതു കൊണ്ട് അഭിപ്രായം പറയാന്‍ പേടിയാണ് :)

--

ശ്രീനാഥന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശ്രീനാഥന്‍ പറഞ്ഞു...

ഉപേക്ഷിക്കപ്പെട്ട ബാഗുകളെ, നിർത്തിയിട്ട കാറുകളെ ഒക്കെ ഭയന്നു കഴിയുന്ന നഗരം, കല്ലു മുഖവുമായി പൂ വിൽക്കുന്ന കുട്ടി. അവ്യക്തവും തീക്ഷ്ണവുമായ എന്തോ ഒന്നായി നഗരം മനസ്സിൽ കയറിപ്പിടിച്ചു. ഇഷ്ടപ്പെട്ടു.

M N PRASANNA KUMAR പറഞ്ഞു...

ചിതറിത്തെറിച്ച ചോരത്തുണ്ടു കള്‍ക്കിടയിലൂടെ കളിപ്പാട്ടം തിരയുന്ന കുട്ടിയും ഇടവേളകളുടെ തണുപ്പിലേക്ക് ഓടിയൊതുങ്ങുന്ന ആള്‍ക്കൂട്ടവും .പുതിയ ചിതറ ലുകള്‍ക്ക് കാതോര്‍ക്കുന്ന നഗരവും ...ഇനിമേല്‍ ഗ്രാമങ്ങളും ...................

മുകിൽ പറഞ്ഞു...

നഷ്ടപ്പെടാത്ത ജീവശ്വാസത്തിന്റെ
വിലയറിഞ്ഞ് നീട്ടിവലിക്കുമ്പോള്‍
പുനര്‍ജ്ജനി നൂണ്ടിറങ്ങിയകിതപ്പ്
sarikka feel kitunnundu.

sariyaaya oru chedam, innathe nammude priyapeta nagarangalude.

Sidheek Thozhiyoor പറഞ്ഞു...

നഷ്ടങ്ങളുടെ കണക്ക്
നിവര്‍ത്താനില്ലാത്തവര്‍ക്ക്
കഴിഞ്ഞ ദുരന്തശേഷം
ഇനിയൊന്ന് വരും
വരെക്കുള്ള ഒരിടവേള .
ഇനി കുറച്ചു നാള്‍ കഴിഞ്ഞു കാണാം.

Unknown പറഞ്ഞു...

ഓരോ ഇടവേളക്കവസാനവും
ദാനം കിട്ടിയജീവിതവുമായി
അറിയാത്തവര്‍ നടന്നുകയറും
മറ്റൊരിടവേളയിലേക്ക്,
ഇനിയുമൊരിടവേളയുടെ
അനശ്ചിതത്വവുമായി........
ഒരു ഇടവേളയെ കുറിച്ച് ചിന്തിച്ചു പോകുന്നു

the man to walk with പറഞ്ഞു...

Best wishes

yousufpa പറഞ്ഞു...

നഗരം..നഗരം മഹാസാഗരം...
ഓരോദിവസവും ഓരോ കാഴ്ചകളും കേൾവിയുമായി മനുഷ്യനെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു...

Echmukutty പറഞ്ഞു...

നഗരങ്ങൾ നെടുവീർപ്പിടുന്നു... നന്നായി എഴുതി. ഇത് ഓരോ നഗരത്തിന്റെയും മുഖം.

പ്രയാണ്‍ പറഞ്ഞു...

ലീല ടീച്ചര്‍ ശരിക്കും.....

ചെറുവാടി അതുതന്നെയാണ് ഉദ്ദേശിച്ചത്
റംസാന്‍ ആശംസകള്‍

ശ്രീനാഥന്‍ കുറച്ചുകാലമായിട്ട് എല്ലാ നഗരങ്ങള്‍ക്കും ഈയൊരു ഭാവമാണ്.

M N PRASANNA KUMAR ഇത്തരം ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

മുകിൽ രണ്ടുദിവസം മുന്പ് സരോജിനിഗഗറില്‍ കറങ്ങി കുറേനേരം ......

സിദ്ധീക്ക.. നാട്ടില്‍ പോവുകയാണോ? റംസാന്‍ ആശംസകള്‍ ...

MyDreams ഈ ഇടവേളയെക്കുറിച്ച് വേണ്ട..:)

the man to walk with ... thanks

yousufpa ഭയപ്പെടുത്തിയും........റംസാന്‍ ആശംസകള്‍ ...

Echmukutty അതേ, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന മുഖങ്ങള്‍ ..........

വിജീഷ് കക്കാട്ട് പറഞ്ഞു...

അമ്മമ്മ മരിച്ചതിന്റെ ദുഃഖത്തിലായിരുന്നു ഇത്രയും നാള്‍...ഒന്നും വായിക്കാന്‍ പറ്റിയില്ല... ഇപ്പൊഴും വായിച്ച് അഭിപ്രായം പറയാനുള്ള ഒരു മാനസികാവസ്ഥ കിട്ടുന്നില്ല. പിന്നീടു വായിക്കാം..അല്ലെങ്കില്‍ ഇനിവരുന്ന പോസ്റ്റുകള്‍ വായിക്കാം... ക്ഷമിക്കുമല്ലോ ചേച്ചീ...

പ്രയാണ്‍ പറഞ്ഞു...

take care.............