നീ
മുറിയിൽ ഒരു മൂലയിലാണ്
ഞാനതുകൊളുത്തിവെച്ചത്
മുനിഞ്ഞു കത്തുമ്പോഴുമാ
വെളിച്ചമൊരുധൈര്യമായിരുന്നു.
കെടാതിരിക്കാൻ എണ്ണയൊഴിച്ചതും
അതുകൊണ്ടുതന്നെ...........
ആളിക്കത്താതിരിക്കാനാണ്
തിരിനീട്ടാതിരുന്നത്
എന്നിട്ടും
ആകെ പൊള്ളിയതെങ്ങിനെ..........!
നമ്മില്‍
ഞാനും നീയും അടുത്തടുത്തിരിക്കുമ്പോൾ
ഒരുതരി നീയും ഇരുതരിഞാനുമിട്ട്
വാക്കുകൾ കുന്നാകുമ്പോള്‍
നമുക്കിടയിൽ മതിലുകളുയരുമ്പോൾ
മൗനത്തിന്റെ പ്രളയവർദ്ധിയിൽ
നാമിരുവരും ഓരോ ദ്വീപില്‍
മടുപ്പിന്റെ മഞ്ഞുപെയ്ത്തിൽ
ഞാൻ നിന്നിലും നീയെന്നിലും
പെയ്തുനിറയുമ്പോള്‍ നമ്മള്
നമ്മിലേക്കൊഴുകിത്തുടങ്ങുമ്പോള്‍
നമുക്ക് കൂട്ടിനെത്തിയ വാക്കുകൾക്ക്
മൗനത്തിനോട് പ്രണയം.
നമ്മള്
മെഴുതിരി പോലെ
എരിഞ്ഞു തീരുമെന്ന
ഭയമെല്ലെ കൊടുംതീയെന്ന
നിന്റെയീ നാട്യം .....
ഒരു കൈക്കുടന്നയുടെ
സാന്ത്വനം കൊതിക്കുമ്പോഴും
നീയെരിച്ച കാടിനെപ്പറ്റിയെ
നിനക്കു പറയാനുള്ളു!
ഉലയായി തീയാളിക്കാന്‍
നീ കൊതിക്കുമ്പോള്‍
മഴയായ് പെയ്തതു
കെടുത്തുവാനാണെനിക്കിഷ്ടം.
ആളിക്കത്തുന്ന നിന്നെക്കാള്‍
ഇരുളിൽ വഴികാട്ടുന്ന
നിന്നിലെ മിന്നാമിനുങ്ങ്
ഞാനേറെ ഇഷ്ടപ്പെടുന്നു.
ഞാൻ
നിറക്കടയിലാണു ഞാൻ
ഇലകൾ തളിര്‍ക്കാന്‍ മടിക്കുന്ന
പൂക്കൾ നിറം ചുരത്താത്ത
ആകാശം ചുരുൾ നിവർത്താത്ത
ക്യാൻവാസിനെ ഉണർത്താൻ
ഏതുനിറംവേണെമന്നറിയാതെ
പഴയ നിറങ്ങളോരോന്നും
ഒഴുകിമറയുന്നതും നോക്കി.
മുറിയിൽ ഒരു മൂലയിലാണ്
ഞാനതുകൊളുത്തിവെച്ചത്
മുനിഞ്ഞു കത്തുമ്പോഴുമാ
വെളിച്ചമൊരുധൈര്യമായിരുന്നു.
കെടാതിരിക്കാൻ എണ്ണയൊഴിച്ചതും
അതുകൊണ്ടുതന്നെ...........
ആളിക്കത്താതിരിക്കാനാണ്
തിരിനീട്ടാതിരുന്നത്
എന്നിട്ടും
ആകെ പൊള്ളിയതെങ്ങിനെ..........!
നമ്മില്‍
ഞാനും നീയും അടുത്തടുത്തിരിക്കുമ്പോൾ
ഒരുതരി നീയും ഇരുതരിഞാനുമിട്ട്
വാക്കുകൾ കുന്നാകുമ്പോള്‍
നമുക്കിടയിൽ മതിലുകളുയരുമ്പോൾ
മൗനത്തിന്റെ പ്രളയവർദ്ധിയിൽ
നാമിരുവരും ഓരോ ദ്വീപില്‍
മടുപ്പിന്റെ മഞ്ഞുപെയ്ത്തിൽ
ഞാൻ നിന്നിലും നീയെന്നിലും
പെയ്തുനിറയുമ്പോള്‍ നമ്മള്
നമ്മിലേക്കൊഴുകിത്തുടങ്ങുമ്പോള്‍
നമുക്ക് കൂട്ടിനെത്തിയ വാക്കുകൾക്ക്
മൗനത്തിനോട് പ്രണയം.
നമ്മള്
മെഴുതിരി പോലെ
എരിഞ്ഞു തീരുമെന്ന
ഭയമെല്ലെ കൊടുംതീയെന്ന
നിന്റെയീ നാട്യം .....
ഒരു കൈക്കുടന്നയുടെ
സാന്ത്വനം കൊതിക്കുമ്പോഴും
നീയെരിച്ച കാടിനെപ്പറ്റിയെ
നിനക്കു പറയാനുള്ളു!
ഉലയായി തീയാളിക്കാന്‍
നീ കൊതിക്കുമ്പോള്‍
മഴയായ് പെയ്തതു
കെടുത്തുവാനാണെനിക്കിഷ്ടം.
ആളിക്കത്തുന്ന നിന്നെക്കാള്‍
ഇരുളിൽ വഴികാട്ടുന്ന
നിന്നിലെ മിന്നാമിനുങ്ങ്
ഞാനേറെ ഇഷ്ടപ്പെടുന്നു.
ഞാൻ
നിറക്കടയിലാണു ഞാൻ
ഇലകൾ തളിര്‍ക്കാന്‍ മടിക്കുന്ന
പൂക്കൾ നിറം ചുരത്താത്ത
ആകാശം ചുരുൾ നിവർത്താത്ത
ക്യാൻവാസിനെ ഉണർത്താൻ
ഏതുനിറംവേണെമന്നറിയാതെ
പഴയ നിറങ്ങളോരോന്നും
ഒഴുകിമറയുന്നതും നോക്കി.
17 അഭിപ്രായങ്ങൾ:
പലപ്പോഴായി മുന്‍പ് കുത്തിക്കുറിച്ചത്....
വരാനിരിക്കുന്ന എല്ലാ വിശേഷങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. A BIG BRAKE.....:)
പൊള്ളിപ്പോയോ, വെളിച്ചത്തിന്റെ കൃത്യമായ കണ്ട്രോളിന്റെ അഭാവമാണ്. ചെറുതരികൾക്കെല്ലാം തിളക്കമുണ്ട്. ആട്ടേ, സുല്ലിട്ട് എങ്ങോട്ട് പോകുന്നു? വേ ഗം തിരിച്ചു വരിക!
പുതിയ നിറങ്ങള്‍ നിറഞ്ഞൊഴുകാനൊരു ബ്രേക്ക്.
വേനല്ക്കാലാശംസകള് :)
നീ
മുറിയിൽ ഒരു മൂലയിലാണ്
ഞാനതുകൊളുത്തിവെച്ചത്
മുനിഞ്ഞു കത്തുമ്പോഴുമാ
വെളിച്ചമൊരുധൈര്യമായിരുന്നു.
കെടാതിരിക്കാൻ എണ്ണയൊഴിച്ചതും
അതുകൊണ്ടുതന്നെ...........
ആളിക്കത്താതിരിക്കാനാണ്
തിരിനീട്ടാതിരുന്നത്
എന്നിട്ടും
ആകെ പൊള്ളിയതെങ്ങിനെ..........!
ഇതെനിയ്ക്ക് ശ്ശി പിടിച്ചു.
mikacha shaili...
ആശംസകള്‍
നന്നായിട്ടുണ്ട്.
OT:
BRAKE ???
valare arthavathayittundu..... aashamsakal...
വന്നല്ലോ നീയെന്നൊരു വിഷുപക്ഷി .
കണ്ട സന്തോഷത്തില്‍ കണ്ണു നിറച്ച് നിറച്ച്
നിറയുന്നുണ്ടൊരു തോട് .
നിനക്കായെന്ന് തകര്‍ത്തുപെയ്യുന്നു
കൊടുംചൂടിലേക്കൊരു വേനല്‍മഴ.
മനസ്സുകുളിരെ കാണാനായെന്ന്
കൊടിയേറിവരുന്നുണ്ടൊരു പൂരം.
ഈ പൂരത്തിരക്കില്‍ തമ്മിലറിയുന്ന
എങ്കിലുമറിയാത്ത ആരൊക്കെയോ
ഉണ്ടാവാമെന്നൊരുള്വിളി .
കുറെകാലമായി ലക്കും ലഗാനുമില്ലാതെ ഓടിക്കൊണ്ടിരിക്കയല്ലെ...... അതാ ഒന്നു ബ്രേക്കിട്ടത്......:)എല്ലാര്ക്കും വിഷു ആശംസകള്‍.
ക്യാൻവാസിനെ ഉണർത്താൻ
ഏതുനിറംവേണെമന്നറിയാതെ
പഴയ നിറങ്ങളോരോന്നും
ഒഴുകിമറയുന്നതും നോക്കി.
AAshamsakal
nannayittundu........ aashamsakal.........
വളരെ വൈകി എന്നാലും .....
നമ്മില്‍ എന്നാ ഭാഗം ആണ് കൂടുതല്‍ ഇഷ്ട്ടപെട്ടത്
മെഴുതിരി പോലെ
എരിഞ്ഞു തീരുമെന്ന
ഭയമെല്ലെ കൊടുംതീയെന്ന
നിന്റെയീ നാട്യം .....
ഉം....കൊള്ളാം
നിറക്കടയിലാണു ഞാൻ
ഇലകൾ തളിര്‍ക്കാന്‍ മടിക്കുന്ന
പൂക്കൾ നിറം ചുരത്താത്ത
ആകാശം ചുരുൾ നിവർത്താത്ത
ക്യാൻവാസിനെ ഉണർത്താൻ
ഏതുനിറംവേണെമന്നറിയാതെ
പഴയ നിറങ്ങളോരോന്നും
ഒഴുകിമറയുന്നതും നോക്കി.
ഈ വരികൾ തികഞ്ഞ മാനുഷികബോധത്തിന്റെ ചായകൂട്ടാണ്.
:)
ഒന്നും പറയാനില്ലാ,
ഞാനോടിപ്പൊയേ.. :)
ഞാൻ വരാൻ വൈകി.
സാരമില്ല. വരികൾ എല്ലാം ഇഷ്ടമായി. നല്ല പദസമ്പത്തുണ്ട് കൈവശം. അഭിനന്ദനങ്ങൾ.
'നീ' ശരിക്കും ഇഷ്ടമായി. ഇപ്പോള്‍ ഇട്ട പുതിയ പോസ്റ്റിനേക്കാള്‍ കൂടുതല്‍ നന്ന്. ഈ ഭാഷയാണ് താങ്കള്‍ക്കു കൂടുതല്‍ വഴങ്ങുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ