ഒന്നായ് പിരിച്ച്
അറ്റങ്ങള്‍ ചേര്‍ത്ത്
കടുംകുടുക്കിട്ടിട്ടും
നൂലിഴകള്‍ക്കിടയില്‍
വളരുന്ന വിള്ളലില്‍
വീര്‍പ്പുമുട്ടുന്നു
എന്തൊക്കെയോ.....
ഓരോ നൂലിഴയും
തമ്മിലറിഞ്ഞത്
ഓരോ പിരിയും
ഒന്നായ്ത്തീര്‍ന്നത്
എത്രയകന്നാലും
മായ്ക്കാനാവാതെ
പങ്കിടലിന്റെ
അവശേഷിപ്പുകളില്‍
കേറിയും ഇറങ്ങിയും
ചില അടയാളങ്ങള്‍ .
പങ്കുവെച്ച
ഉടലറിവുകള്‍
പകുത്തുതന്ന
ഉള്ളറിവുകള്‍
കുടഞ്ഞറിഞ്ഞ്
നീയും ഞാനുമെന്ന്
കറുത്തും വെളുത്തും
പിരികളഴിയുമ്പോള്‍
ചിതറിത്തെറിച്ച
നിറത്തൂളികള്‍
പിരിച്ചുകൂട്ടിയ
കയ്മുറുക്കത്തെ
അണിഞ്ഞറിഞ്ഞ
നിറപ്പെരുക്കത്തെ
പെരുവെയില്‍ച്ചൂടില്‍
കാക്കയെപ്പോലെ
കറുത്ത്കറുത്ത്
കൊറ്റിയെപ്പോലെ
നരച്ച് നരച്ച്
ഇടത്തും വലത്തും
ഞെളിഞ്ഞ് പിരിഞ്ഞ്
പിഞ്ഞിക്കീറിയ
പഴംപുരണങ്ങളില്‍
തിരഞ്ഞ് തിരഞ്ഞ്
പൊടിഞ്ഞ് പൊടിഞ്ഞ്
...............................
......................
.............
.........
...
..
.
അറ്റങ്ങള്‍ ചേര്‍ത്ത്
കടുംകുടുക്കിട്ടിട്ടും
നൂലിഴകള്‍ക്കിടയില്‍
വളരുന്ന വിള്ളലില്‍
വീര്‍പ്പുമുട്ടുന്നു
എന്തൊക്കെയോ.....
ഓരോ നൂലിഴയും
തമ്മിലറിഞ്ഞത്
ഓരോ പിരിയും
ഒന്നായ്ത്തീര്‍ന്നത്
എത്രയകന്നാലും
മായ്ക്കാനാവാതെ
പങ്കിടലിന്റെ
അവശേഷിപ്പുകളില്‍
കേറിയും ഇറങ്ങിയും
ചില അടയാളങ്ങള്‍ .
പങ്കുവെച്ച
ഉടലറിവുകള്‍
പകുത്തുതന്ന
ഉള്ളറിവുകള്‍
കുടഞ്ഞറിഞ്ഞ്
നീയും ഞാനുമെന്ന്
കറുത്തും വെളുത്തും
പിരികളഴിയുമ്പോള്‍
ചിതറിത്തെറിച്ച
നിറത്തൂളികള്‍
പിരിച്ചുകൂട്ടിയ
കയ്മുറുക്കത്തെ
അണിഞ്ഞറിഞ്ഞ
നിറപ്പെരുക്കത്തെ
പെരുവെയില്‍ച്ചൂടില്‍
കാക്കയെപ്പോലെ
കറുത്ത്കറുത്ത്
കൊറ്റിയെപ്പോലെ
നരച്ച് നരച്ച്
ഇടത്തും വലത്തും
ഞെളിഞ്ഞ് പിരിഞ്ഞ്
പിഞ്ഞിക്കീറിയ
പഴംപുരണങ്ങളില്‍
തിരഞ്ഞ് തിരഞ്ഞ്
പൊടിഞ്ഞ് പൊടിഞ്ഞ്
...............................
......................
.............
.........
...
..
.
21 അഭിപ്രായങ്ങൾ:
പൊടിഞ്ഞ് പൊടിഞ്ഞ്...........
പൊടിഞ്ഞു പൊടിഞ്ഞു ..
ധൂളികളായ്..
നല്ല വരികള്‍ ..
കവിത നന്നായി..വരികളില്‍ ഒരു ദുരൂഹത തോന്നി...
കവിത വളരെ ഇഷ്ടമായി ചേച്ചീ
ഗംഭീരായി, എത്രയായാലും രണ്ടു നൂലിഴപിരിച്ചതല്ലേ? എത്ര പങ്കു വെച്ചാലും ബാക്കി ചിലതില്ലേ? ഞാനും നീയും എന്നുണ്ട്, ഇല്ലെന്ന് എത്ര മനസ്സിനെ വിശ്വസിപ്പിച്ചാലും. കവിത ദാമ്പത്യത്തിന്റെ ഇഴ പിരിക്കാനുള്ള നല്ലൊരു ശ്രമമായി. ( പിന്നെ, ഇതൊരു മിനിമം പരിപാടിയിയുടെ അടിസ്ഥാനത്തിലുള്ള ഒരു രണ്ടംഗ ഐക്യമുന്നണിയല്ലേ? )
ഹൌ !!എന്തായിത് ..വെളിപാടുണ്ടായുള്ള ഉറഞ്ഞു തുള്ളലോ..?
അക്ഷരങ്ങള്‍ ചവച്ചരച്ചു മുറു മുറാന്നങ്ങട് വായ്ക്കകത്തിട്ടു അമ്മനമാടുന്നത് പോലെ..അതോ ത്രിപുടയുടെ വായ്ത്താരിയോ ? അസ്സലായി ഈ ഇഴപിരിക്കല്‍ ..ശ്ശി..ബോധി ച്ചിരിക്കണൂ..ഹൈ..ഹൈ ..:)
പ്രയാണ്‍,
പഴംപുരണങ്ങളില്‍
തിരഞ്ഞ് തിരഞ്ഞ്
പൊടിഞ്ഞ് പൊടിഞ്ഞ്
ബാക്കിയെവിടെ?
സംഭവം ഞാന്‍ ആസ്വദിചു. പെട്ടെന്ന് തീര്‍ന്നു പോയി.
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
നന്നായി .
ആശംസകള്‍.
കവിത കൊള്ളാം ...നല്ല ഡെപ്ത് ഉണ്ട് പക്ഷെ ..വാക്കുകളെ ഇത് പോലെ മുറിച്ചു എഴുതിയതു എന്തോ എനിക്ക് ഇഷ്ട്ടപെട്ടില്ല ...
ഹൌ ഹൌ എന്താണിത് ...നന്നായിഎഴുതി
ഒന്നായ് പിരിച്ച്
അറ്റങ്ങള്‍ ചേര്‍ത്ത്
കടുംകുടുക്കിട്ടിട്ടും
നൂലിഴകള്‍ക്കിടയില്‍
വളരുന്ന വിള്ളലില്‍
വീര്‍പ്പുമുട്ടുന്നു
എന്തൊക്കെയോ.....
മനുഷ്യന് ഉള്ളിടത്തോളം കാലവും ഇതുണ്ടാവും..
ജീവിതവും ഇങ്ങയെയൊക്കെത്തന്നെയെന്നു സമാശ്വസിക്കുക.
Best Wishes
സിദ്ധീക്ക..
ഉല്ലാസ്
ചെറുവാടി
ഉമേഷ് പിലിക്കൊട്
പാലക്കുഴി
the man to walk with
Vishnupriya.A.R
വന്നതിന്നും അഭിപ്രായത്തിനും നന്ദി
മഞ്ഞുതുള്ളി അതൊരു രസമല്ലേ.:)
ശ്രീനാഥന്‍ ഇന്നത്തെ രാഷ്ട്രീയവും മനസ്സിലുണ്ടായിരുന്നു എഴുതുമ്പോള്‍ .
രമേശ്അരൂര്‍ ഒന്നുമല്ല ..വെറുതേ.....:)
appachanozhakkal പൊടിഞ്ഞു തീര്‍ന്നില്ലെ പിന്നെയെങ്ങിനെ ബാക്കിയുണ്ടാവും?
MyDreams അതങ്ങിനെയാണ് വന്നത്.
ജോയ് പാലക്കല്‍ അത് ശരിയാണ്
വരികള്‍ മനോഹരം.. ആശയം നന്നായി..!
ഒരു നല്ല കവിത ബൂലോക പ്രയാണത്തിനിടെ
ഇന്നു ഞാന്‍ വായിച്ചു
കവിതയുടെ ക്രാഫ്റ്റ് എനിക്കിഷ്ടമായി. വിഷയത്തിൽ.........?
Jishad Cronic,
Ravikumar
ജയിംസ് സണ്ണി പാറ്റൂര്‍
എന്‍.ബി.സുരേഷ്
thanks......
inspiring......
ആകെപ്പാടേ ഞെരിഞ്ഞമര്‍ന്ന്
ഇടിഞ്ഞു പൊടിഞ്ഞ് തക്ര്ന്നടിഞ്ഞ്....
ഹാവൂ....
valare nannayittundu..... bhavukangal.......
അഞ്ചറു തവണ വായിയ്ക്കേണ്ടി വന്നു :)....അഭിനന്ദനങ്ങള്‍ ട്ടൊ..
പാവത്താൻ
jayaraj
വര്‍ഷിണി
എന്നാലും ഇവിടെ എത്തിയതില്‍ വളരെ സന്തോഷം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ