തിങ്കളാഴ്‌ച, ജനുവരി 03, 2011

ചില കവിതകള്‍!!


ചില കവിതകള്‍
വായിക്കുന്നതിനിടയില്‍
താളില്‍ നിന്നുണര്‍ന്ന്
മുന്നില്‍ നിവര്‍ന്നു നില്‍ക്കും
മുഖം പിടിച്ചുയര്‍ത്തും
മുടി മാടിയൊതുക്കും
കണ്ണുകളിലേക്കുറ്റുനോക്കും.

പിന്നെ നിനച്ചിരിക്കാതെ
പിന്നിട്ട വഴികളിലൂടെ
പുറകോട്ടു നടത്തിക്കും
പൂക്കളും പുഴകളും കാട്ടി
പൂമ്പാറ്റകളെ പിടിച്ചുതരും
ഊഞ്ഞാലിലിരുത്തി
മോഹങ്ങള്‍ക്കൊപ്പം പറത്തും.

വീശുന്ന കാറ്റിനു നേരേ
ജനലുകള്‍ കൊട്ടിയടച്ച്
കനക്കുന്ന ഇരുളിനെതിരെ
നിറഞ്ഞു കത്തും
മനസ്സിന്റെ ആഴങ്ങളില്‍
ഊളിയിട്ട് മയങ്ങുന്ന
ഓര്‍മ്മകള്‍ തപ്പിയെടുത്ത്
ഉടല്‍മൂടി പുതപ്പിക്കും.
പതിഞ്ഞ താരാട്ടാവും
മെല്ലെ തട്ടിയുറക്കും പിന്നെ
വീണ്ടുമക്ഷരങ്ങളായി മാറി
പുസ്തകത്താളില്‍ കയറി
ഉറക്കം നടിക്കും.............

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചില കവിതകള്‍!!

ശ്രീനാഥന്‍ പറഞ്ഞു...

കവിതാനുഭവങ്ങളെ കവിതയാക്കിയല്ലോ, നന്നായി

Echmukutty പറഞ്ഞു...

സത്യമാണ്.
ഈ വരികൾ ഞാനെഴുതിയതുപോലെ എനിയ്ക്ക് സ്വന്തമായി തോന്നി.
അഭിനന്ദനങ്ങൾ.

പാവത്താൻ പറഞ്ഞു...

ഈ കവിതയും
താളില്‍ നിന്നുണര്‍ന്ന്
മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു
മുഖം പിടിച്ചുയര്‍ത്തി,
മുടി മാടിയൊതുക്കി
കണ്ണുകളിലേക്കുറ്റുനോക്കുന്നു...

മനോഹരം.....

the man to walk with പറഞ്ഞു...

chila kavithakal angineyaanu...ithum anginethanne..
Best wishes

Jishad Cronic പറഞ്ഞു...

അതാണ്‌ കവിത...

Unknown പറഞ്ഞു...

ആ പുസ്തകത്തകളില്‍ നിന്ന് ഒരു
ഒരു ശബ്ദം കേള്‍ക്കുനുണ്ടോ
ജീവിതം തട്ടി മറിഞ്ഞവരുടെ

yousufpa പറഞ്ഞു...

അതെ, അതാണ്‌ കവിത.

പ്രയാണ്‍ പറഞ്ഞു...

ശ്രീനാഥന്‍ ,Echmukutty , പാവത്താൻ ,the man to walk with,Jishad, MyDreams ,യൂസുഫ്പ ഞാനും നിങ്ങളും ഒരുപോലെ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം തോന്നുന്നു. പല കവിതകളും (ചില കഥകളും ) വായിക്കുമ്പോള്‍ വല്ലാത്തൊരു മൂഡിലെത്തിപ്പെടാറുണ്ട്.

MyDreams ജീവിതം ഒരിക്കലെങ്കിലും തട്ടിമറയാത്തവരുണ്ടോ.......... അതു കഴിയും പോലെ വീണ്ടും തിരിയെ അടുക്കിപ്പെറുക്കുമ്പോഴുള്ള ശബ്ദം കേള്‍ക്കാന്‍ നല്ല രസമാണ്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare sathyam, athanu kavitha.........

അനീസ പറഞ്ഞു...

വളരെ ശരി ആണേ, പ്രയാണിന്റെ കവിതയും ഇങ്ങനെ ആണാവോ, വായിച്ചു നോകട്ടെ

Unknown പറഞ്ഞു...

പാവത്താന്‍ പറഞ്ഞതാ കാര്യം.
ഇഷ്ടായി കവിത!

mumsy-മുംസി പറഞ്ഞു...

കവിതയെന്നാല്‍ ജീവിതം കോറിവരഞ്ഞതല്ലേ ? മനോഹരമായ കവിതയിലൂടെ കവിതയെ വരഞ്ഞതിന്‌ നന്ദി