സരോയിന്യേടത്തീ ങ്ങളേടായിനൂ..........
എത്രേരായീന്നറിയൊ ബാപ്പ കടേലിക്ക് വിളിക്ക്ന്ന്............
അതെന്തിനാ വാപ്പുട്ട്യേ............
പണീണ്ടോലെ..........ങ്ങളൊന്ന് വേം ചെന്നോളീ........ഉപ്പാന്റെ കൂട്ടം കേക്കണ്ടാച്ചാല്.............
സരോജിനിക്ക് ഞങ്ങടെ നാട്ടില്‍ വലിയ ഡിമാന്റായിരുന്നു. എല്ലാവരും സരോജിനി പോകുമ്പോള്‍ ഇത്തിരി ബഹുമാനത്തോടെയാണ് നോക്കിയിരുന്നത്. കാരണം മറ്റൊന്നുമല്ല ...........വാപ്പുട്ടീടെ ഉപ്പേന്റെ കടേലെ പുട്ടിന്റെ രുചിതന്നെ.
സരോജിനി പുട്ടിനു വറുത്താല്‍ നാടുമുഴുവനറിയും. അരി വറവുകേറി കേറി പാകമാവുന്നതുനോക്കി കാറ്റ് ഒളിച്ചങ്ങിനെ നില്ക്കും. അടുത്തു ചെന്നാല്‍ തീ പാളിയാലോ.... കനലുകെട്ടാലോ.... സരോജിനിയുടെ വറവു തെറ്റിയാലോ. മണം വരാന്‍ തുടങ്ങിയാല്‍ സരോജിനിപോലുമറിയാതെ അതെടുത്തൊരോട്ടമാണ്.......... നാടുമുഴുവന്‍ പിന്നെ സരോജിനിയുടെ വറവുമാഹാത്മ്യം നിറഞ്ഞു നില്ക്കും.
വേലിക്കല് നിന്ന് കുശുമ്പ് പറഞ്ഞ പെണ്ണുങ്ങള് മൂക്കുവിടര്‍ത്തും.
"മ്മളെ സരോയിന്യല്ലെ പിട്ടിനു വറ്ക്ക്ന്നെ............... "
"ഓള് പിട്ട്ന് വറക്ക്ന്ന കാണാന്‍തന്നെ ഒരു ചേലാ..........."
"ചട്ട്കോം ഓളും ഒന്നിച്ചല്ലെ എളക്വാ.............."
"ബാധ കേറ്യേ മായിര്യല്ലെ ഓള് കെടന്ന് തുള്ള്വോളീ................." അങ്ങിനെ പോവും വിവരണങ്ങള്‍ ആണുങ്ങളാണെങ്കില്‍
" എണേ ഞാനൊന്ന് റേഷങ്കടേല് പോയി അരി വന്നിനോന്ന് നോക്കട്ടെ"
എന്നു പറഞ്ഞിറങ്ങും. പോണ വഴിയിലാണല്ലൊ നമ്മുടെ വാപ്പൂട്ടിന്റെ ഉപ്പാന്റെ കട. അല്ലാച്ചാലും ഠാ വട്ടത്തിലൊരു നാട്ടുമ്പൊറത്ത് വലിയ ദൂരെമൊന്നും നടക്കാനില്ലല്ലൊ. എന്തായാലും മണം മൂക്കില്‍ കേറ്യാപിന്നെ അകത്തേക്കിത്തിരി ചെന്നില്ലേല് കൊടല് കത്തണ മാതിരിയാണ്. പെണ്ണ്ങ്ങളണേല് അതറിഞ്ഞാലും കണ്ണടച്ച് കൊടുക്കും . അല്ലാതെ അവരെക്കൊണ്ടാവില്ലല്ലൊ സരോജിനിയെപ്പോലെ ഇളകിമറിഞ്ഞ് പിട്ടിനു വറക്കാന്‍.
വാപ്പുട്ടീന്റെ ഉപ്പക്കിത് നല്ലോണം അറിയാം. അതുകൊണ്ട്തന്നെ കൂലിയായി അവള് പറയുന്നതും കുറച്ചധികവും അയാള്‍ കൊടുക്കും . പക്ഷെ ഒരു കാര്യം ഒറപ്പാക്കിയിട്ടുണ്ട്.
" മാഷെ ബീടര് വിളിച്ചാലല്ലാണ്ടെ നീയ് വേറേടീം പിട്ട്ന് വറ്ത്ത് കൊടുക്കകര്ത്ട്ടാ സരോയിന്യേ "
മാഷും വാപ്പൂട്ടീടെ ഉപ്പയും തമ്മിലങ്ങിനെയാണ്. തിരുവോണത്തിന്റന്ന് മാഷിന്റെ ഉമ്മറത്തിരുന്ന് കഴിച്ചിരുന്ന ചായയുടെയും പഴനുറുക്കിന്റെയും സ്വാദ് കടയിലൊരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്നത് അയാള്‍ക്ക് അത്ഭുതമായിരുന്നു. പെരുന്നാളിന്ന് മാഷെ വീട്ടില്‍ വിളിച്ച് വയറുനിറച്ച് ബിരിയാണികൊടുക്കണമെന്നത് ഒരു മോഹമായിന്നും അയാളില്‍ അവശേഷിക്കുന്നു. മാഷാണേല് പൊറത്ത്ന്നൊന്നും കഴിക്കില്ല എന്ന വ്രതക്കാരനുമാണ്.
സരോജിനിയും പറഞ്ഞതിലപ്പുറം ചെയ്യില്ല. എന്തെങ്കിലും അത്യാപത്ത് വന്നാല്‍ ചെന്ന് കൈനീട്ടാന്‍ വാപ്പൂട്ടീടെ ഉമ്മയും മാഷിന്റെ ബീടരും തന്നെയെ ഉള്ളു സരോജിനിക്ക്.
"യ്യേടെപ്പോയിക്കെടക്ക്വാ സരോയിന്യേ.....ഒന്നു വേഗത്തിരി പിട്ട്ന് വറ്ക്കാന്ള്ള നേരത്ത്........." വപ്പുട്ടീയുടെ ഉപ്പയൊന്നു ചീറ്റി.
"ഞാന്മ്ളെ മാഷിന്റാടേയ്നു മാപ്ലാരെ.....ആടത്തിരി തെരക്ക്ണ്ടെയ്നു........."
സരോജിനി ചായക്കടയുടെ പിന്നാമ്പുറ്ത്തൂടെ അടുക്കളയിലേക്ക് കേറിപ്പോയി. ഇനിയവിടെ കനല്പ്പുറത്തുകിടന്ന് അരിപ്പൊടിയും കനലില്‍ ചുകന്നു തുടുത്ത് തെയ്യം പോലെ സരോജിനിയും നൃത്തം വെക്കും. സരോജിനിയുടെ താളം മുറുകുന്നതിനൊപ്പം വറവുമൂക്കുന്നതും നോക്കി കാറ്റ് കാത്തിരിക്കുന്നുണ്ടാവും...... രുചിയുടെ അടരുകള്‍ കട്ടെടുത്തോടാന്........ഒരു ദേശത്തിന്റെ രസതന്ത്രങ്ങള്‍ അപ്പാടെ മാറ്റിമറിക്കാന്‍.

12 അഭിപ്രായങ്ങൾ:
കുട്ടിക്കാലത്തിന്റെ ജനല്‍പ്പാളികളിലൂടെ നോക്കിയപ്പോള്‍............
ഇഷ്ടപ്പെട്ടു..
നല്ല വരികള്‍.........
നന്നായി എഴുതി.
ആശംസകള്‍!
സരോജിനി പുട്ടിനു വറുത്താല്‍ നാടുമുഴുവനറിയും. അരി വറവുകേറി കേറി പാകമാവുന്നതുനോക്കി കാറ്റ് ഒളിച്ചങ്ങിനെ നില്ക്കും. അടുത്തു ചെന്നാല്‍ തീ പാളിയാലോ.... കനലുകെട്ടാലോ.... സരോജിനിയുടെ വറവു തെറ്റിയാലോ. മണം വരാന്‍ തുടങ്ങിയാല്‍ സരോജിനിപോലുമറിയാതെ അതെടുത്തൊരോട്ടമാണ്.......... നാടുമുഴുവന്‍ പിന്നെ സരോജിനിയുടെ വറവുമാഹാത്മ്യം നിറഞ്ഞു നില്ക്കും.
വേലിക്കല് നിന്ന് കുശുമ്പ് പറഞ്ഞ പെണ്ണുങ്ങള് മൂക്കുവിടര്‍ത്തും.
എത്ര നല്ല വരികൾ. വളരെ നന്നായി അനുഭവിച്ച് വായിച്ചു. ചേച്ചി അഭിനന്ദനങ്ങൾ.
എനിക്കുമീ വാപ്പൂട്ടീന്റെ പുട്ടു തിന്നാൻ കൊതിയായി. പുട്ടിന്റെ വറ മണം എനിക്ക് വലിയ ഇഷ്ടമാണ്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നായിരുന്നോ പ്രയാണം? ആ ഭാഷയിൽ നല്ല രസമായിട്ടെഴുതി, ജനൽപ്പാളി തുറക്കൂ പഴയ കാലത്തിന്റെ, ‘അഗ്നിസാക്ഷി‘യൊക്കെ പൂരിപ്പിക്കാനാകും!
പ്രയാൺ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടിയിട്ടില്ലേ...
അതാണ് ഇവിടെയും.
ശീലങ്ങൾ മാറ്റാതെ അവധാനതയോടെ ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമീണജീവിതം.
പക്ഷേ അതൊക്കെ മാറിപ്പോകുന്നു.
നാടൻ മനുഷ്യർ അവരുടെ ജീവിതം, രുചികൾ സൌന്ദര്യാകാംഷകൾ, എല്ലാം ഇങ്ങനെ തന്നെ. ഏത് നാട്ടിലുമുണ്ടാവും എല്ലാവരെയും കൊതിപ്പിച്ച് ഒരു സരോജിനി.
അവളുടെ ചിത്രം അസ്സലായി.
വർത്തമാനങ്ങൾക്കെല്ലാം ജീവിതത്തിന്റെ നാട്ടുമണം.
പക്ഷേ
ഇതൊരു കഥയാണെങ്കിൽ അത് പാതിവഴിയിൽ നിർത്തിയതെന്തിന് എന്ന് ഞാൻ ചോദിക്കും.
പിട്ടിന് വറുത്ത് ഒരു ഗ്രാമത്തെ കൊതിപ്പിക്കുന്ന സരോജിനിയുടെ ജീവിതത്തിന്റെ സമഗ്രത വരണ്ടെ.
അവളുടെ ജീവിതത്തിലും കാണില്ലേ ചില സവിശേഷതകൾ, ചില വൈകാരികതകൾ, നഷ്ടങ്ങൾ, കൊതികൾ, ചതികൾ, പ്രണയങ്ങൾ... സർവ്വരെയും തന്റെ ചുറ്റിലും ഈയലുകൾ പോലെ അടുപ്പിക്കുന്ന സരോജിനിയുടെ ജീവിതത്തിലും ഒരു ട്വിസ്റ്റിംഗ് ഉണ്ടാവില്ലേ? അതും കൂടി ആഡ് ചെയ്താൽ ഈ കഥ മലയാളത്തിലെ ഏത് ആനുകാലികത്തിനും അയുച്ചു കൊടുക്കാം... മാറ്റിയെഴുതില്ലേ....
എന്തിനാ ചടുക്കോന്നു നിർത്തീത്?
അത് ഇഷ്ടായില്ല.
നല്ല ശേലായിട്ട് എഴുതണുണ്ട്.
അഭിനന്ദനങ്ങൾ.
ആനുകാലികങ്ങൾ എന്ന് സുരേഷ് എഴുതിയത് മറക്കല്ലേ.......
athe iniyum thudaraam..
Best Wishes
റഷീദ്, യൂസഫ്പ അഭിപ്രായങ്ങളും നല്ലവാക്കുകളും ആശംസകളും
സന്തോഷം തരുന്നു.
ശ്രീനാഥന്‍ വല്ലാതെ വടക്കോട്ടു പോണ്ട. കോഴിക്കോട്ട് വന്നാമതി ഈ കാഴ്ച്ച കാണാം. ജനല്‍പ്പാളി ഇടക്കൊക്കെ തുറക്കാറുണ്ട്.....കൂട്ടം വിട്ടു പോയവരെയൊക്കെ കാണുമ്പോള്‍ സങ്കടംവരും അപ്പോ വേഗം അടച്ചിടും........പിന്നെ വലിയ മോഹങ്ങളൊന്നുമില്ലതാനും...........:)
ശരിയാണ് സുരേഷ് അന്ന്ത്തെ ഗ്രാമവും അവിടുള്ളവരുടെ പാരസ്പര്യവും ഇന്നും വല്ലാത്തൊരു ഗൃഹാതുരതയാണ് ഉണര്‍ത്തുന്നത്. ഇന്നതിന്റെ മാറ്റു കുറഞ്ഞു എന്ന് തോന്നാറുണ്ട്. ഒരുപക്ഷെ ഞങ്ങള്‍ പുറത്തുപോയവര്‍ വേറിട്ടൊരു സംസ്കാരവുമായി തിരിച്ചെത്തുന്നകൊണ്ടാവാം. പിന്നെ ഞാനറിയുന്ന സരോജിനി ഒരു പാവമായിരുന്നു.......... ഇനി നോക്കണം എന്നെക്കൊണ്ടവളെയൊന്ന് ശരിയാക്കിയെടുക്കാന്‍ പറ്റുമോയെന്ന്......:).
സന്തോഷം Echmukutty.......... ആനുകാലികങ്ങളൊന്നും എനിക്കു പറ്റിയ പണിയല്ല.......... ഇതുവരെ ആ വഴിക്ക് ചിന്തിച്ചിട്ടില്ല. ഇനിയിപ്പൊ ഇങ്ങിനെയൊക്കെയങ്ങു പോട്ടെന്നേ..:)
the man to walk with ഈ ബ്ലോഗുള്ളിടത്തോലം ഇതിങ്ങിനെ തുടരും....ഞാനും സരോജിനിയും ദേവൂട്ടിയും ഞങ്ങളുടെ സ്വപ്നങ്ങളും സങ്കടങ്ങളുമെല്ലാം.
ഗ്രാമത്തിന്റെ മണം ഭാഷയിലൂടെ പുട്ടിനു പൊടി വറുത്ത പോലെ അറിയനുണ്ടായിരുന്നു ട്ടോ
അതു കലക്കി ട്ടൊ കണ്ണനുണ്ണി......:)
thanks Ravikumar.
ഇതേതാ ദേശം :)
ഇത് കോഴിക്കോട്ടെ ഒരു ദേശം..........ഒഴാക്കന് വന്നതില്‍ സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ