പങ്കുവെക്കാനിനിയൊന്നുമില്ലെന്ന്
പറന്നുപോയൊരു മനസ്സ്
തിരിഞ്ഞുനിന്ന് വിളിക്കാറുണ്ട്......
ഇനിയും വരാറായില്ലേയെന്ന്
മോഹങ്ങളിനിയുമടങ്ങിയില്ലേയെന്ന്.....
ശരിയാണല്ലോയെന്ന ഭയത്തെ
എരിയിച്ച് ഞാനവ തെളിയിക്കുന്നു
മഞ്ഞുമൂടിയ എന്റെ പ്രഭാതങ്ങളെ
പുതച്ചുറങ്ങുന്ന മഴക്കാലങ്ങളെ
വേനലില്‍തെളിയും മരീചികകളെ
നിറം ചാലിച്ചുമടുക്കാത്ത സന്ധ്യകളെ
ഇരുളില്‍ തെളിയും മിന്നാമിന്നികളെ
പിന്‍കഴുത്തിലമര്‍ന്ന നിന്റെ നിശ്വാസങ്ങളെ..............
ഇലപൊഴിച്ച് ശിശിരം വെറുതെ കൊതിപ്പിക്കുന്നു
ഇങ്ങിനെ ഇലപൊഴിഞ്ഞ് ഒന്നുമല്ലാതാവാന്‍
പിന്നെ അഗ്നിശുദ്ധിവരുത്തി
വീണ്ടും തളിര്‍ത്തു നിറയാന്‍
നമുക്കും കഴിഞ്ഞിരുന്നെങ്കില്‍..................
15 അഭിപ്രായങ്ങൾ:
വീണ്ടും തളിര്‍ത്തു നിറയാന്‍
നമുക്കും കഴിഞ്ഞിരുന്നെങ്കില്‍..................
വീണ്ടും തളിർക്കാനും, പ്രഭാതങ്ങളും, സന്ധ്യകളും, മഴയും മഞ്ഞും, വേനലുമെല്ലാം - ജീവിതത്തിന്റെ,കാലത്തിന്റെ സമസ്തഭാവങ്ങളും- കൊതിതീരെയറിയാനുമിടവരട്ടേ! നന്നായി കവിത
വീണ്ടും തളിര്‍ത്തു നിറയാന്‍
നമുക്കും കഴിഞ്ഞിരുന്നെങ്കില്‍...
നന്നായി കവിത
good one
അങ്ങനെ തളിർക്കാൻ സാധിയ്ക്കട്ടെ......
കവിത നന്നായി.
തുടക്കം ഗംഭീരം ...പിന്നെ എന്തോ അത്ര കണ്ടു അങ്ങോട ക്ലുച് പിടിച്ചോ എന്തോ ?
ഇലപൊഴിച്ച് ശിശിരം വെറുതെ കൊതിപ്പിക്കുന്നു
ഇങ്ങിനെ ഇലപൊഴിഞ്ഞ് ഒന്നുമല്ലാതാവാന്‍
പിന്നെ അഗ്നിശുദ്ധിവരുത്തി
വീണ്ടും തളിര്‍ത്തു നിറയാന്‍
നമുക്കും കഴിഞ്ഞിരുന്നെങ്കില്‍..................
അതെ മനസ്സിലെ എല്ലാ മുറിപ്പാടുകലും സങ്കടങ്ങളും നീക്കി സ്വസ്ഥമായൊരു നിശ്വാസം..അത് കൊതിക്കാഠ ആരുണ്ട്?.
വീണ്ടും തളിര്‍ത്ത് പന്തലിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ശ്രീനാഥന്‍,Jishad Cronic ,the man to walk with,Echmukutty , യൂസുഫ്പ, പാലക്കുഴി,ഇതെല്ലാരുടെയും മോഹമാണല്ലെ...........:) വന്നതില്‍ സന്തോഷം..........ആശംസിച്ചതിലും. MyDreams ഇടക്ക് വഴി മറന്നതിന്റെ പരിഭ്രമമായിരുന്നു..:)
മനോഹരം
നന്നായി
ആശംസകള്‍
ജീവിതം അങ്ങനെയാണ്. തളിർത്തും മഞ്ഞച്ചും കൊഴിഞ്ഞും വീണ്ടും തളിർത്ത് പൂത്തും....
അല്ല ജീവിതം വല്ലാത്ത നിസ്സാരതയാണ്. പിന്നഥിൽ എന്താണ് പുതുക്കാനുള്ളത്. മരങ്ങളെപ്പോലെ പാമ്പുകൾ പടം പൊഴിച്ച് വീണ്ടും മറ്റൊന്ന് അണിയുന്ന പോലെ മനുഷ്യനു മാത്രം എന്തേ കഴിയുന്നില്ല.
വലിയ ഒരു ചോദ്യത്തെ, പ്രശ്നത്തെ സരളമായി അവതരിപ്പിച്ചു.
ചില പ്രലോഭനങ്ങൾ നമ്മൾ കവിതയിൽ മുൻപ് കണ്ടിട്ടുള്ളതാണ്.
പക്ഷേ ഒരു മൌലികത കവിതയിൽ ഫീൽ ചെയ്യുന്നുണ്ട്.
ആശാനെ മനസിലാകുന്ന ഭാഷയില്‍ കവിത എഴുതിയതിനും ആദ്യം ആശംസകള്‍ .... ശ്രീനാഥന്‍ മാഷിന്റെ ബ്ലോഗിലൂടെയാണ് ഇവിടെ വന്നത് .
മഞ്ഞുമൂടിയ എന്റെ പ്രഭാതങ്ങളെ
പുതച്ചുറങ്ങുന്ന മഴക്കാലങ്ങളെ
വേനലില്‍തെളിയും മരീചികകളെ
നിറം ചാലിച്ചുമടുക്കാത്ത സന്ധ്യകളെ
ഇരുളില്‍ തെളിയും മിന്നാമിന്നികളെ
പിന്‍കഴുത്തിലമര്‍ന്ന നിന്റെ നിശ്വാസങ്ങളെ.............
ആശാനെ മനുഷ്യനെ ഇങ്ങനെ ഭ്രാന്തനാക്കാതെടോ .......
ശ്രീ, അനീഷ്, സുരേഷ്,പ്രദീപ് വന്നതില്‍ വളരെ സന്തോഷം.
സുരേഷ് വളരെ വിശദമായ ഒരഭിപ്രായത്തിന് നന്ദി ....നമുക്ക് തളിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും തളിര്‍ക്കാന്‍ കഴിവുള്ളവയെനോക്കി സന്തോഷിക്കാം.
പ്രദീപ് ഭ്രാന്ത് പിടിപ്പിക്കാനല്ല പിടിച്ച്ത് കുറച്ചെങ്കിലും ഇല്ലാതാക്കാനാണ് എഴുതിത്തുടങ്ങിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ