ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010
അനീത്തിക്കുട്ടി..............
അനീത്തിക്കുട്ടി എന്നും അങ്ങിനെയായിരുന്നു............ എപ്പോഴും എല്ലാരേക്കാളും മുന്നിലെത്തണം..........കൊച്ചുശരീരവും വെച്ച് ബാക്കിയുള്ളവരെ തോല്‍പ്പിച്ച് മുന്‍പിലെത്തി ചിരിക്കുമ്പോള്‍ എല്ലാവര്ക്കും സന്തോഷമായിരുന്നു.............
തെക്കിണിത്തറയില്‍ കോടിപുതച്ചു കിടന്നിരുന്ന വല്യച്ഛന്നരികില് കയ്യില്‍ കത്തിച്ച ചന്ദനത്തിരിയുമായി " അച്ഛാ........ ഒന്നു വാസനിച്ചു നോക്കു" എന്ന് മൂക്കിനുനേരെ നീട്ടിയ മൂന്നു വയസ്സുകാരിയില്‍ നിന്ന് അവള് ഒരുപാട് വളര്‍ന്നു വലുതായെന്ന്..............
ഇന്ന് ഞങ്ങളെയെല്ലാം തോല്‍പ്പിച്ച് അവള് വീണ്ടും ഒന്നാമതായിരിക്കുന്നു..........
കണ്ണഞ്ചിക്കുന്ന നിറങ്ങളുമായി പാറിനടന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രശലഭം ചിറകുകള് വെളുത്ത്നരച്ച് പറക്കാന്‍ മറന്ന് പൊടുന്നനെ മറഞ്ഞ സൂര്യന്റെ അഭാവത്തില്‍ ഇരുളുമായി പൊരുത്തപ്പെടാനാവാതെ തപ്പിത്തടയുന്നു...........
നാട്ടിലെത്തി ആദ്യം വിളിച്ചത് എഴുത്തുകാരിയെയായിരുന്നു............ തിരിച്ചുപോന്നത് അനീത്തിക്കുട്ടിയുടെ നിറകണ്ണുകളിലെ നനവിലൊരിത്തിരിയും കൊണ്ടാണ്............
പറയാതെ കയറിവരുന്ന ദുഃഖങ്ങളെ കൈനീട്ടിസ്വീകരിക്കാനും സന്തോഷങ്ങളെ ഒരു ബോണസ്സായി കരുതാനും മറ്റുള്ളവര്‍ക്കു കഴിയുന്നതും സന്തോഷം മാത്രം നല്കുവാനും അവനാണ് പഠിപ്പിച്ചത്. ഇന്നും ഉറക്കത്തില്‍ പോലും മനസ്സുവിഷമിക്കുമ്പോള് ഞാനറിയാതെ അവന്റെ കൈതിരയും....... ഒന്നു മുറുക്കെ പിടിക്കാന്‍.
അനീത്തിക്കുട്ടി ഇപ്പോള്‍ ആരുടെ കയ്യാണാവോ മുറുകെ പിടിക്കുന്നത്................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
valare nannaayittundu....... aashamsakal........
മുറുകെ പിടിച്ചോളൂ, അതൊരു ആശ്വാസമാണ്!
കൊള്ളാം ട്ടോ, നന്നായി എഴുതി.
നന്നായി എഴുതി...
thanks jayarajmurukkumpuzha, the man to walk with, ശ്രീനാഥന്‍ ,Echmukutty,
ഉമേഷ് പിലിക്കൊട്.............
എഴുത്ത് കൊള്ളാം... ആശംസകള്‍
മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി സ്വീകരിക്കുക എന്നത് വലിയ കാര്യം തന്നെ. സഹജീവികളോട് കാട്ടുന്ന ഔദാര്യം.അതവർക്ക് പകരുമ്പോൾ ഉണ്ടാകുന്ന സന്ത്വനം ഒട്ടൊന്നുമല്ല.ജീവിതം ഒരു തുലനാവസ്ഥയിലല്ലേ?.എല്ലാം സഹിച്ചേ പറ്റൂ.നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് മനക്കരുത്തും മനസ്സമാധാനവും ജഗദീശ്വരൻ ഏകട്ടെ.
ഒരുനിമിഷം ഒന്ന് ചിന്തിച്ചു ... പഴയ പലതും
thanks യൂസുഫ്പ, ഒഴാക്കന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ