ബുധനാഴ്‌ച, ഡിസംബർ 30, 2009

പുതുവര്‍ഷം...........


ദേശാടനപ്പക്ഷികള്‍ കൂട്ടം കൂട്ടമായി പറന്നിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പുല്‍പ്പറമ്പുകളില്‍ ചാഞ്ഞുതുടങ്ങിയ കതിരുകള്‍ കൊത്തി ഊഞ്ഞാലാടി ചതുപ്പുകളിലെ വെള്ളക്കെട്ടില്‍ നീന്തിത്തുടിച്ച് കലപില കൂട്ടി പുതിയൊരു ലോകം. എന്നും ബാല്‍ക്കണിയില്‍ വന്ന് വെള്ളം വെക്കാന്‍ വൈകിയതിന്നു ഉറക്കെ ശകാരിച്ച് വിളിച്ചുണര്‍ത്തിയിരുന്ന മൈനകളും പൂക്കളില്‍ തേന്‍ കുടിക്കാനെത്തിയിരുന്ന അടക്കാക്കിളികളും പ്രണയിച്ച് കൊതിപ്പിച്ചിരുന്ന അരിപ്രാവുകളും ചൂടുതേടി മറ്റെവിടേക്കൊ പറന്നു പോയിരിക്കുന്നു. ചില്‍ക്കയില്‍ നാലു മണിക്കൂര്‍ കറങ്ങിയിട്ടും കാണാത്ത കിളികള്‍ കയ്യകലത്തില്‍. നേരം വെളുത്തിട്ടും പുതപ്പ് മാറ്റിയിറങ്ങാന്‍ മടിച്ച് സൂര്യന്‍. മറുപുറം കാണാത്ത പുകമഞ്ഞിലൂടെ വെറുതെയെന്നറിഞ്ഞിട്ടും ഞാനന്റെ കണ്ണുകളെ അപരിചിതശബ്ദത്തിന്നുടമയെ തിരയാന്‍ വിടുന്നു.
എത്രകാലമായി ഭൂമി ഇവര്‍ക്കുവേണ്ടി ഒരുങ്ങുന്നു............വെറുമൊരിടത്താവളം മാത്രമാണ് താനെന്നറിഞ്ഞിട്ടും....ഒരിക്കല്‍ വന്നവര്‍ വീണ്ടും വരുമെന്ന പ്രതിക്ഷയില്ലാതിരുന്നിട്ടും ...........
കുടിച്ചുതീര്‍ക്കരുതേയെന്നു വറ്റിത്തുടങ്ങിയ കാവും കുളവും.........
ഇവര്‍ക്കുവേണ്ടിയെങ്കിലുമൊന്നു പെയ്തുനിറയുമോയെന്ന് ആകാശത്തിനോടൊരു പരിഭവം.......
വന്നവര്‍ കലപിലകൂട്ടി കൂടുവെച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുമ്പോള്‍ ഒരു വിരഹത്തിന്റെ നനവ്........പിന്നെനീണ്ട കാത്തിരുപ്പിന്റെ മടുപ്പ്.........വീണ്ടുമൊരു വരവേല്‍പ്പിനായുള്ള ഒരുക്കങ്ങള്‍........ പറന്നുപോയ ഇന്നലെകള്‍ ബാക്കിവെച്ച പാതിയൊഴിഞ്ഞ പലഹാരച്ചെപ്പുകള്‍ അമര്‍ത്തിയടക്കവെ തൂവിയ ചായപ്പാടുകള്‍ അമര്‍ത്തിത്തുടക്കവെ അവ തന്നുപോയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ മാത്രം മനസ്സില്‍ വെച്ച് വരാനിരിക്കുന്ന നാളെക്കായുള്ള കാത്തിരുപ്പ്............
നമുക്കും അതുതന്നെ ചെയ്യാം....... കൊഴിഞ്ഞ ഇന്നലെകളുടെ നിറപ്പകിട്ടാര്‍ന്ന ഇതളുകള്‍ സൂക്ഷിച്ചുവെക്കാം.......നാളെയെ വരവേല്‍ക്കാന്‍.............എല്ലാവര്‍ക്കും വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

10 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വരും വര്‍ഷം സന്തോഷം നിറഞ്ഞതാവാന്‍ എല്ലാ നന്മകളും നേരുന്നു.............
(ദേശാടനക്കിളികള്‍ക്കായി ഈ ഭൂമി അടുത്തവര്‍ഷം ഒരുങ്ങുമോ എന്തോ........... വീടുകള്‍ പണിയാന്‍ അതിരുകള്‍ തിരിച്ചുകഴിഞ്ഞിരിക്കുന്നു........)

Typist | എഴുത്തുകാരി പറഞ്ഞു...

ആശംസകള്‍, സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി.

ഭൂമി ഒരുങ്ങും, ദേശാടനക്കിളികള്‍ വരുകേം ചെയ്യും.(വരാതാവുന്നതുവരെ വരുമെന്നു തന്നെ പ്രതീക്ഷിക്കാം!)

Irshad പറഞ്ഞു...

നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

കാപ്പിലാന്‍ പറഞ്ഞു...

Happy New year.

the man to walk with പറഞ്ഞു...

ഡിസംബറിന്റെ പക്ഷികള്‍ക്ക് മരണമില്ല അവയ്ക്ക് കൂടോരുക്കുവാന്‍ ജനുവരിയുടെ വര്‍ണ കൂടുകള്‍ - ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു ചുവരെഴുത്ത്

HAPPY NEW YEAR

ജ്വാല പറഞ്ഞു...

പുതുവത്സരാശംസകള്‍ !

കാപ്പിലാന്‍ പറഞ്ഞു...

ഗ്രഹാതുരത്വത്തിന്റെ നിറവുകള്‍ , വേദനകള്‍ , ആരോടോ ഉള്ള വാശികള്‍ , എവിടെയോ അല്പം സ്നേഹം ഇവയൊക്കെയാണ് പ്രയാണിന്റെ ഒരോ വരികളിലും നിറയുന്നത് . ഞാന്‍ പലവട്ടം ഇവിടം വരെ വന്നു. എന്നാല്‍ ചോദിക്കാന്‍ ഒരു മടി , ഈ പുതുവര്‍ഷത്തില്‍ പ്രയാന്‍ എന്ന പ്രസന്ന കുമാരിയുടെ ഒരു കവിത ഞാന്‍ നിരൂപിക്കട്ടെ ? :)

സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു .

പ്രയാണ്‍ പറഞ്ഞു...

ദൈവ്വമേ................ആംബുലന്‍സ് പ്ലീസ്...........

വയനാടന്‍ പറഞ്ഞു...

നനമകൾ നിറഞ്ഞ ഒരു പുതുവർഷം ആശം സിക്കുന്നു

വരവൂരാൻ പറഞ്ഞു...

പുതുവർഷത്തിനും എല്ലാ നന്മകളും. ആശം സകളും...
ഞാനും പ്രതീക്ഷിക്കുന്നു.. താങ്കളുടെ ഒരു കവിതാ സമാഹാരം ഈ വർഷത്തിൽ... നല്ല രചനകൾ തന്നെയാണു എല്ലാം.... മുന്നോട്ട്പോവുക...ആശം സകൾ