ചാണകം മെഴുകിയ നടുമിറ്റത്ത്
തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച്
അത്തമിരുന്നു...അരികില്‍
ഗണപതിക്കിട്ട തേങ്ങ....
മേലടുക്കളയില്‍ അയ്യപ്പന്
അമ്മ നേര്‍ന്ന നെയ്പ്പായസം.....
ഓണം വെളുക്കണമത്രെ....
അതിനത്തം കറുക്കണം...!
ആദ്യം വന്നിട്ടും
അണിഞ്ഞിരുന്നിട്ടും
അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...
അത്തക്കൂറെന്ന പരിഹാസം
കറുക്കാതിരിക്കുന്നതെങ്ങിനെ...?
ഗണപതിക്കിട്ട തേങ്ങ,
അയ്യപ്പന് നെയ്പ്പായസം.
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....
7 അഭിപ്രായങ്ങൾ:
മലബാറില്‍ അത്തം ദിവസം തുമ്പപ്പൂവാല്‍ മാത്രം പൂക്കളം തീര്‍ത്ത് ചിത്രക്ക് രണ്ട് പിന്നെ മൂന്ന് എന്നുതുടങ്ങി തിരുവോണദിവസം പത്തു പൂക്കളിട്ട് പൂക്കളം തീര്‍ക്കുന്നു.
അത്തം ദിനാശംസകള്‍......
“ അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...“
കൊള്ളാം....
ആശംസകൾ....
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....
നല്ല ചിന്ത..പലരും പറഞ്ഞുകേട്ടിട്ടുണ്ട് അത്തം കറുത്താല്ലേ ഓണം വെളുക്കു എന്ന്..ഓണാശംസകൾ
thante priyappettavarkkuvendi ,
kanneerolippichukondaanenkilum atham
karuthille ?
onam velukkum, praarthanapole !!!!!
മനോഹരമായിരിക്കുന്നു ചിന്തകൾ സോദരീ,
ഓർമ്മകളിൽ അത്തവും ചിത്തിരയും തിരുവോണവുമെല്ലാം കറുത്തിട്ടായിരുന്നെങ്കിലും ആ കറുപ്പിനും ഒരു സുഖമുണ്ടായിരുന്നു. മുന്നോട്ടു പോകാൻ എന്നും കരുത്തു നൽകുന്ന ആ ഓർമ്മകൾ വീണ്ടുമുണർത്തിയതിനു നന്ദി. മുന്നേക്കൂട്ടി ഓണവുമാശംസിക്കുന്നു.
എന്റെ കൂടെ അത്തം ആഘോഷിക്കാനെത്തിയവര്‍ക്ക് സ്നേഹം മാത്രം.
നന്നായിരിയ്ക്കുന്നു. ഓണാശംസകള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ