ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009

കുഞ്ഞു നൊമ്പരം .......


പണ്ടു നിന്റെ നിറകണ്ണില്‍
കടല്‍ കണ്ടവരാണു ഞങ്ങള്‍.
ഒരു മാമ്പൂ പൊട്ടിച്ചതിന്ന്
അമ്മ വഴക്കു പറഞ്ഞതും
നിന്റെ കണ്ണുകള്‍ നിറഞ്ഞതും
മനസ്സിന്റെ അടരുകളില്‍
പതഞ്ഞ് പുതഞ്ഞ്
ഒരു നോവായി ഇന്നും....!
ആര്‍ദ്രമായ ഒരു തലോടലില്‍
കടല്‍ മുഴുവന്‍ വറ്റിച്ച്
കനവു പാവാന്‍ വെറും
നിമിഷത്തിന്റെ അംശ ശേഷം....
ഇന്നു നിന്റെ നെഞ്ചുരുകി
കണ്ണീര്‍ക്കടല്‍ കവിഞ്ഞ്
പ്രളയം തീര്‍ക്കുമ്പോള്‍
നിന്റെ കണ്ണിരുപ്പുകൊണ്ട്
കടല്‍ത്തിണ്ണകള്‍ തീര്‍ത്ത്
തിരിഞ്ഞിരുന്ന് ഞങ്ങള്‍
ഞങ്ങളുടെ കനവുകള്‍ പാവാന്‍
വിളനിലങ്ങള്‍ അന്വേഷിക്കുന്നു.


8 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നിന്റെ കണ്ണിരുപ്പുകൊണ്ട്
കടല്‍ത്തിണ്ണകള്‍ തീര്‍ത്ത്
തിരിഞ്ഞിരുന്ന് ഞങ്ങള്‍........

വരവൂരാൻ പറഞ്ഞു...

പണ്ടു നിന്റെ നിറകണ്ണില്‍
കടല്‍ കണ്ടവരാണു ഞങ്ങള്‍.

ഇപ്പോൾ കണ്ണുനീരിനു വിലയില്ലാതെ പോയി..നിറയുന്ന കടൽ കാണാൻ ആളില്ലാതെ പോയി..ആശംസകൾ..നല്ല ആശയം

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഇഷ്ടമായി.

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു... ഇഷ്ടമായി.

കണ്ണനുണ്ണി പറഞ്ഞു...

അന്ന് കരയുവാന്‍ കുഞ്ഞു കാര്യങ്ങള്‍ മതിയായിരുന്ന്നു.. അല്ലെങ്കില്‍ അതെ ഉള്ളായിരുന്നു..
ഇന്ന് കരച്ചിലിന്റെ അര്‍ത്ഥവും മാറി..അല്ലെ

ചാണക്യന്‍ പറഞ്ഞു...

കവിത നന്നായി...

പ്രയാണ്‍ പറഞ്ഞു...

ഈ ചിത്രത്തിനു മുന്നില്‍ ഈ കവിത ഒന്നുമല്ലെന്നറിയാം...നിങ്ങള്‍ക്കിഷ്ടമായെന്നു പറഞ്ഞത് നിങ്ങളുടെ വലിയ മനസ്സ്...നന്ദി

Typist | എഴുത്തുകാരി പറഞ്ഞു...

ഇവിടെ ഇപ്പോള്‍ ആര്‍ക്കു് ആരുടെ കണ്ണീര്‍ കാണാന്‍ നേരം? ഉയരങ്ങള്‍ താണ്ടാനുള്ള തത്രപ്പാടിലല്ലേ എല്ലാവരും.