
ആദ്യമായി ഞാനെന്നെ
തിരിച്ചറിഞ്ഞത്
നിന്റെ കണ്ണുകളിലാണ്....!
ജന്മങ്ങളായി ഞാനവിടെ
ഉണ്ടായിരുന്നെന്ന്
നിന്റെ കണ്ണുകളിലെ തിളക്കം.....
മറ്റുള്ളവര്‍ക്കായി
മാറിമാറിയണിഞ്ഞ
നിറക്കൂട്ടുകള്‍ എന്നില്‍നിന്ന്
പിണങ്ങിപ്പിരിയുമ്പോള്‍
അവര്‍ക്കൊപ്പമെത്താന്‍
ശരീരം പെരുപ്പിച്ച്
കിതച്ചു മടുക്കുമ്പോള്‍
ഞാനോടിയെത്തുന്നു.
നിന്റെ കണ്ണുകളില്‍
നിന്റെ നെഞ്ചിലെ ചൂടില്‍
എന്റെ മുടിയിലൂടൊഴുകുന്ന
നിന്റെ വിരലുകളില്‍
ഞാനെന്നെ തിരയുന്നു....!
നിന്റെ കണ്ണുകളിലാദ്യം കണ്ട
എനിക്കെന്നോ നഷ്ടമായ
പഴയ ദാവിണിക്കാരിയെ....