ഞായറാഴ്‌ച, ജൂൺ 21, 2009

ടെലിവിഷനു മുന്നില്‍‍


നെല്‍ വിത്തിനെ മണ്ണില്‍ കുഴിച്ചിട്ട്
മന്ത്രി ചെയ്ത ബലികര്‍മ്മത്തിന്
വരമ്പത്തുനിന്ന നാട്ടുകാര്‍
ക്യാമറയ്ക്ക് വേണ്ടി കയ്യടിച്ച്
ബലിക്കാക്കയെ വിളിച്ചു...
വൈകുന്നേരം ടെലിവിഷനില്‍
തങ്ങളുടെ കൈകൊട്ടലിന്റെ
പോസും ശബ്ദഗാംഭീര്യവും
വീട്ടുകാരോടൊത്തിരുന്നാസ്വദിച്ചു.
അന്നുരാത്രി സുഖമായുറങ്ങുമ്പോള്‍
വഴക്കടിക്കുന്ന നേതാക്കന്മാരോ
ലാല്‍ഗഡോ മാവോയിസ്റ്റുകളോ
അവരെ തെല്ലുപോലുമലട്ടിയില്ല.
ആ നേരം ലാല്‍ഗഡിലെ ജനങ്ങളും
ടെലിവിഷന്റെ മുന്നിലായിരുന്നു.
സാല്‍മരങ്ങളില്‍ കുരുത്തസ്വപ്നം
താഴെയിരുന്ന് കൊതിക്കാന്‍ പഠിച്ചവര്‍...
വിശപ്പ് ഒരസുഖമല്ലാത്ത
വെള്ളം അതിരുകളില്ലാതെ
തങ്ങളിലേക്ക് ഒഴുകിയെത്തുന്ന
തങ്ങളാല്‍ തങ്ങള്‍ക്ക് വേണ്ടി
പണിത ഗ്രാമം സ്വപ്നം കാണാന്‍
പഠിപ്പിച്ചവര്‍ക്ക് എതിരെ
സര്‍ക്കാരിന്റെ കാവല്‍ക്കാര്‍ തീര്‍‍ക്കുന്ന
ചക്രവ്യൂഹം പാടെ തകര്‍ക്കാന്‍
വിരിക്കേണ്ട മൈനുകളെപ്പറ്റി
അവര്‍ക്ക് അടായാളം കൊടുക്കാന്‍
സ്ത്രീകളെ ഒരുക്കുന്നതിനെപ്പറ്റി
പദ്ധതിയിടാന്‍ ഒരുപാടുറക്കം
അവര്‍ക്ക് കളയേണ്ടതുണ്ടായിരുന്നു.

10 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

"ടെലിവിഷനു മുന്നില്‍‍"

കണ്ണനുണ്ണി പറഞ്ഞു...

പാവങ്ങള്‍

കാപ്പിലാന്‍ പറഞ്ഞു...

സ്ത്രീ ന സ്വാതന്ത്ര്യം ആര്‍ഹതേ !!!!!!!!

വരവൂരാൻ പറഞ്ഞു...

ശക്തമായ പ്രമേയം...
.. ആശംസകൾ..

Prayan പറഞ്ഞു...

കണ്ണനുണ്ണീ, കാപ്പിലാന്‍. വരവൂരാന്‍ നന്ദി അഭിപ്രായത്തിന്.കാപ്പിലാന്‍ സ്ത്രീകള്‍ വളരെ സന്തോഷത്തോഷ്ത്തോടെ വോളണ്ടറിയായി ചെയ്യുന്ന കാര്യത്തിനിടയില്‍ മനുസ്മൃതി വരേണ്ട കാര്യം മനസ്സിലായില്ല.

Typist | എഴുത്തുകാരി പറഞ്ഞു...

പാവം ജനങ്ങള്‍.

ഗീത് പറഞ്ഞു...

പ്രയാന്‍, നല്ല പോസ്റ്റ്.
അതേയതേ, ആ ‘അഭിനവ മനു’വിനെ നമുക്ക് വല്ല മുള്ളുമുരുക്കിലും പിടിച്ചു കെട്ടാം.

കാപ്പിലാന്‍ പറഞ്ഞു...

ഗീതേച്ചിയുടെ കമെന്റ് :)
പ്രയാന്‍ ചേച്ചി ചൂടാവല്ലേ . ഞാന്‍ ഒരു തമാശ പറഞ്ഞതായിരുന്നു . ഇന്നലെ ഇതിന്റെ ലിങ്ക് ഞാന്‍ ബ്ലോത്രം പത്രത്തിന് അയച്ചു .പത്രത്തില്‍ വാര്‍ത്ത വന്നു. അങ്ങനെയാണ് ഞാന്‍ വീണ്ടും ഇവിടെ എത്തിയത് :)

Prayan പറഞ്ഞു...

എഴുത്തുകാരി, ഗീത്,കാപ്പിലാന്‍ നന്ദി.....ശരിയാ ഗീത് മുള്ളുമുരിക്കില്‍ കേട്ടേണ്ടിവരുമോന്ന് പേടിച്ചിരിക്കയായിരുന്നു.സ്വയം വഴിക്ക് വന്ന സ്ഥിതിക്ക് മാപ്പാക്കിയിരിക്കുന്നു. കാപ്പിലാന്‍ നന്ദി ബ്ലോത്രത്തിന് ലിങ്കയച്ചതിന്ന്. പക്ഷെ പേരു മാറിപ്പോയോ?

Prayan പറഞ്ഞു...

-the man to walk with പറഞ്ഞു...
ഇങ്ങള് കമ്മിണിസ്റ്റാണല്ലെ ..?

June 23, 2009 5:37 PM
-Prayan പറഞ്ഞു...
ഭാഗ്യം നെക്സലൈറ്റാണോന്ന് ചോദിച്ചില്ലല്ലൊ.....:)