വ്യാഴാഴ്‌ച, ജൂൺ 04, 2009

പാവം തോട്......


ഇന്നീ തോട്ടുവക്കത്ത്
തണുപ്പായ് പുതയുന്ന
ജലത്തിമിര്‍പ്പിന്
പാദസരങ്ങള്‍
തിടുക്കം കൂട്ടുമ്പോള്‍
തെന്നിയൊളിച്ച
മീനുകളുടെ മുത്തം കൊതിച്ച്
കാല്‍ വിരലുകള്‍
തരിച്ചുനില്‍ക്കുമ്പോള്‍
കൈവിരല്‍ത്തുമ്പില്‍
തെറ്റിത്തെറിക്കുന്ന
നീര്‍മുത്തുകള്‍ക്കായി
മുഖം തുടിക്കുമ്പോള്‍
എല്ലാരും വിലക്കുന്നു.....
അടിച്ചേല്‍പ്പിക്കപ്പെട്ട,
ആശുപത്രിയിലെ
പൊട്ടിയൊലിച്ച
അഴുക്കുചാലുകള്‍,
വല്ലാതെ വളര്‍ന്ന
പട്ടണത്തിലെ
ചണ്ടിപണ്ടാരങ്ങള്‍,
നിറഞ്ഞ വിടുകളില്‍നിന്നും
ഒലിച്ചിറങ്ങിയ
വൃത്തികേടുകള്‍
അവയെ മൂകമായ്
സ്വീകരിച്ച് ഭ്രഷ്ടമായ
ഈ പാവം തോടിനെ........

14 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

"പാവം തോട്......"

കണ്ണനുണ്ണി പറഞ്ഞു...

അതെ... പാവം തോട് എന്ത് പിഴച്ചു

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നന്നാവും..... അഭിനന്ദനങ്ങല്‍...ഈ കാലത്തിണ്റ്റെ വ്യഥകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതിന്‌.... എഴുതുക ഇനിയും ഇനിയും...

ജ്വാല പറഞ്ഞു...

“വൃത്തികേടുകള്‍
അവയെ മൂകമായ്
സ്വീകരിച്ച് ഭ്രഷ്ടമായ
ഈ പാവം തോടിനെ...“.
വളരെ പ്രസക്തം

ശ്രീ പറഞ്ഞു...

അതെ, പാവം തോട്

അരുണ്‍ കായംകുളം പറഞ്ഞു...

അതിനെയും മലിനമാക്കി
:(

നാസ് പറഞ്ഞു...

:)

Prayan പറഞ്ഞു...

കണ്ണനുണ്ണി ,സന്തോഷ്, ജ്വാല, ശ്രീ ,അരുണ്‍,നാസ് സന്തോഷമുണ്ട് വന്നതിനും എന്റെ തോടിന്റെ കൂടെ നിന്നതിന്നും....സന്തോഷ്,അരുണ്, നാസ് ആദ്യമായല്ലെ ഈവഴി....സ്വാഗതം.

Gowri പറഞ്ഞു...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

കാപ്പിലാന്‍ പറഞ്ഞു...

നാട്ടില്‍ പോയി വന്നതിന്റെ ബാക്കിപത്രം .

Bindhu Unny പറഞ്ഞു...

ശരിയാ പാവം തോട്, പാവമല്ലാത്ത നമ്മള്‍ കാരണം മലിനമായി.
:-)

Shaivyam...being nostalgic പറഞ്ഞു...

വ്യഥ മനസ്സിലായി. നന്നായിരിക്കുന്നു. (പാദസരം എന്നതാണ് ശരി എന്ന് തോന്നുന്നു). ആശംസകള്‍.

Typist | എഴുത്തുകാരി പറഞ്ഞു...

ഇതൊക്കെ ഏറ്റുവാങ്ങാന്‍ ആ തോട് ഇല്ലായിരുന്നെങ്കിലോ?

Prayan പറഞ്ഞു...

കാപ്പിലാന്‍, ബിന്ദു, ശൈവ്യം,എഴുത്തുകാരി ഇത്തവണ തോട് കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി.... ശൈവ്യം നന്ദി തിരുത്തലിന്ന്.....മാറ്റിയിട്ടുണ്ട്.