തിങ്കളാഴ്‌ച, ജനുവരി 26, 2009

"ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി."


''പിതോരക്ഷതി കൗമാരേ

ഭര്‍ത്തോ രക്ഷതി യൗവ്വനേ

പുത്രോ രക്ഷതി വാര്‍ദ്ധക്ക്യെ

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.''

ഞങ്ങള്‍ വാനരസേന....

സദാചാരത്തിന്റെ

കാവല്‍ ഭടന്മാര്‍.

നിങ്ങള്‍ സ്ത്രീകള്‍

പുരുഷനുവേണ്ടി മാത്രം

ജീവിക്കാന്‍,മരിക്കാനും

വിധിക്കപ്പെട്ടവര്‍....

സുഹൃത്തിനെപ്പോലെ?

ഭൃത്യയെ പോലെ

വേശ്യയെപ്പോലെ

പുരുഷനു സുഖം

തരേണ്ടവള്‍

നീ എന്തുടുക്കണം

എന്തു കുടിക്കണം

തീരുമാനിക്കേണ്ടത്

പുരുഷന്‍ മാത്രം...

നിന്റെ വികാരങ്ങള്‍

പുരുഷനെപ്രതി മാത്രം.

നീ പ്രസവിക്കുന്നത്

ആണ്‍കുഞ്ഞിനെ മാത്രം

ഞങ്ങള്‍ വാനരസേന....

സദാചാരത്തിന്റെ

കാവല്‍ ഭടന്മാര്‍.

നിങ്ങള്‍ സ്ത്രീകള്‍

പുരുഷനുവേണ്ടി മാത്രം

ജീവിക്കാന്‍,മരിക്കാനും

വിധിക്കപ്പെട്ടവര്‍....

5 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നിങ്ങള്‍ സ്ത്രീകള്‍


പുരുഷനുവേണ്ടി മാത്രം


ജീവിക്കാന്‍,മരിക്കാനും


വിധിക്കപ്പെട്ടവര്‍....

കാപ്പിലാന്‍ പറഞ്ഞു...

വിവേകമുള്ള സ്ത്രീ പുരുഷന്റെ തലയിലെ കിരീടം
ഇല്ലാത്തവരോ പന്നിയുടെ മൂക്കിലെ മൂക്കുത്തിക്ക് സമം .

അപ്പോള്‍ അറിയാമല്ലോ പുരുഷന്‍ എന്താണ് സ്ത്രീക്ക് കൊടുത്തിരിക്കുന്ന സ്ഥാനം എന്ന് .

ജീവിത വിജയം നേടുന്ന എല്ലാ പുരുഷന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ടായിരിക്കും .

:):)

പ്രയാണ്‍ പറഞ്ഞു...

അതുപോലെ ആ സ്ത്രീ ചെറിയ ചെറിയ വിജയങ്ങള്‍ക്കായി സ്ട്രഗിള്‍ ചെയ്യുമ്പോള്‍ കൂടെ നില്‍ക്കാനുള്ള ബാദ്ധ്യതയും അവനുണ്ട്....കപ്പിലാന്‍ ഇതുവഴി കയറിയതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

മാണിക്യം പറഞ്ഞു...

'പിതോരക്ഷതി കൗമാരേ
ഭര്‍ത്തോ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാര്‍ദ്ധക്ക്യെ
ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.''

അര്‍ത്ഥങ്ങള്‍ വളച്ചോടിക്കാതെ ചിന്തിച്ചാല്‍ എല്ലാ കാലത്തും‌ - മകള്‍- ഭാര്യ - അമ്മ എന്നീ നിലകളില്‍ സ്ത്രീയെ സംരക്ഷിക്കണം സ്നേഹിക്കണം
എന്നല്ലേ മനു അഹ്വാനം ചെയ്തത്?

അച്ഛന്റെ സഹോദരന്റെ ഭര്‍ത്താവിന്റെ മകന്റെ
അഭിമാനം, അവര്‍ തല ഉയര്‍ത്തി നടക്കുന്നത് വീട്ടിലുള്ള മകളുടെ സഹോദരിയുടെ ഭാര്യയുടേ മകളുടെ നല്ല നടപ്പില്‍ അഭിമാനം കൊണ്ടിട്ടാണ്
എന്ന് ഓര്‍മ്മിച്ചു കൂടെ?

ആണ്‍ കുഞ്ഞിനെ ആദ്യം പ്രസവിക്കണം എന്ന് കരുതുന്നത് ചുമതല ഏള്‍ക്കാന്‍ മരിച്ചാല്‍ പുത്രധര്‍മം നിറവേറ്റാന്‍ , ലാളിക്കാന്‍ മകളും എന്നല്ലെ?

തകഴിയുടെ ചെമ്മിനില്‍ ഒരു വാചകമുണ്ട്...
“കടലില്‍ പോണ മരക്കാന്റെ ജീവന്‍ കരയില്‍ ഇരിക്കണ പെണ്ണിന്റെ കയ്യിലാ , നേരും മുറയും കാക്കണ പെണ്ണിന്റെ കയ്യില്‍...”

കവിത നല്ലത് അത് മനസ്സില്‍ തറച്ചു അതു കൊണ്ടാ ഇത്രയും പറഞ്ഞത് ...ആശംസകള്‍ ..

പ്രയാണ്‍ പറഞ്ഞു...

സൗഭാഗ്യങ്ങളുടെ നടുക്കടലില്‍ ജീവിക്കുന്ന നമ്മളെ പോലെയുള്ളവരെ ഉദ്ദേശിച്ചാണെങ്കില്‍ മാണിക്യം പറഞ്ഞത് ശരിയായിരിക്കാം.പക്ഷെ ഈ പ്രൊട്ടക്ഷന്‍ ലഭിക്കുന്ന സ്ത്രീകളുടെ ശതമാനം
എത്രയുണ്ടാകും?...
പുരുഷനും സ്ത്രീയും എല്ലാകാര്യത്തിലും തുല്യരാണ് എന്ന അബദ്ധധാരണയൊന്നും ഇല്ലെങ്കിലും സ്ത്രീഎന്തുചെയ്യണം അല്ലെങ്കില്‍ എന്തു ചെയ്താല്‍ തെറ്റാണ് എന്നത് തീരുമാനിക്കേണ്ടത് ഒരു കൂട്ടം ഗുണ്ടകളല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഈ മനുവും മുതലിക്കിനെ പോലെ ഒരാളായിരുന്നു എന്നെ ഞാന്‍ വിശ്വസിക്കുന്നുള്ളു.ഏതോ ഒരുകാലത്തിന്റെ സാഹചര്യത്തിനനുസരിച്ച് എഴുതിപിടിപ്പിച്ച കാര്യങ്ങള്‍
ഇന്നും അതേ പടി തുടരുന്നത് വിഡ്ഡിത്തമാണ്.പുരുഷന്‍ കുടുമ്പത്തിനു വരുത്തുന്ന നാണക്കേട് നാണക്കേടല്ലാതെ വരുന്നതെന്തുകൊണ്ട്?ഗര്‍ഭപാത്രം സ്ത്രീയുടെ ശരീരത്തിലാണ് എന്നുള്ളതുകൊണ്ടോ?
ഇന്നത്തെ പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തമാവണമെന്ന് നമ്മള്‍ അമ്മമാര്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്.ഇന്ന് ദത്തെടുക്കുന്ന അഛനമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തെയ്യാറാകുന്നത് എന്തുകൊണ്ട്.
അതേ സമയം സ്ത്രീ ഭ്രൂണഹത്യയുടെ കണക്കുകള്‍ ഞാന്‍ പറയതെ തന്നെ അറിയാമല്ലൊ. ഏറ്റവും കുറവ് സ്ത്രീ ജനന നിരക്കുള്ള ഒരു സംസ്ഥാനത്താണ് ഞാന്‍ ജീവിക്കുന്നത്.
ഇതെല്ലാം കാണുമ്പോള്‍ ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ജീവിച്ചിരുന്നിടെന്താകാര്യം.നമ്മുടെ പെണ്‍കുട്ടികള്‍ക്കും സമാധാനത്തോടെ ജീവിക്കണ്ടേ....അഭിപ്രായം പറഞ്ഞതിന് നന്ദി മാണിക്യം.