പിഴച്ചുവീണതോ
പിഴച്ചുകേട്ടതോ ആയ
ഒരു വാക്കുരുട്ടി
ഉറക്കത്തിന്റെ
രായിരനെല്ലൂര്‍
കേറുമ്പോഴാണ്
ഉരുണ്ടുവീണത്.
കൂടെ വാക്കും...
പൊട്ടിച്ചിതറി
തരികള്‍ വളര്‍ന്ന്
തെക്കോട്ടും വടക്കോട്ടുമെന്ന്
പാഞ്ഞുനടക്കാന്‍ തുടങ്ങിയതും
ചങ്ങലയും കൊണ്ട്
പിന്നാലെയോടാന്‍
ഒരുടലല്ലേയുള്ളൂയെന്ന്
വായിട്ടലച്ചിട്ടും
വാവിട്ട വാക്കല്ലേയെന്ന്
വായായ വാതോറും
പിഴച്ചുപെറ്റ് അതൊരു
വാക്കൂട്ടമാകുന്നുണ്ട്.
14 അഭിപ്രായങ്ങൾ:
സ്വപ്നാടനം ?
വാക്കൂട്ടം നന്നായി
നല്ല കവിത
ശുഭാശംസകൾ....
വാക്കുകൾ പിഴച്ചു പ്രസവിക്കുക ...കൊള്ളാം ഇഷ്ടമായി
വാക്കുരുട്ടി കയറ്റുന്ന, ചിതറുന്ന വാക്കിനു പിന്നാലെ പായുന്ന നാരായണ ഭ്രാന്തനാകുന്നു കവി.നല്ല ഒതുക്കമുള്ള, കനമുള്ള കവിത.
വാക്കു പൊട്ടിച്ചിതറി ഒരുപാടു തരികള്‍ വളര്‍ന്നു ഒരുപാടുപേരിലേക്കു എത്തി നിറയട്ടെ കവിത. സ്നേഹാശംസകള്‍.
ആഹാ! ഈ ഏറ് നല്ലോണം കൊണ്ടു....
രായിരനെല്ലൂര്‍ മലയില്‍ ഇപ്പോഴും നാറാണത്ത് ഭ്രാന്തന്മാര്‍ വാക്കുകള്‍ കല്ലായി ഉരുട്ടി കയറ്റുന്നു ............ആശംസകള്‍
എന്ത് എഴുത്ത്? എത്ര വായിച്ചിട്ടും വീണ്ടും
വീണ്ടും വായിച്ചു ചിന്തിക്കാൻ തോന്നുന്നു..
ഈ ഏറു നന്നായിട്ട് കൊണ്ടു കേട്ടോ
ചങ്ങലയും കൊണ്ട്
പിന്നാലെയോടാന്‍
ഒരുടലല്ലേയുള്ളൂയെന്ന്
വായിട്ടലച്ചിട്ടും
വാവിട്ട വാക്കല്ലേയെന്ന്
വായായ വാതോറും
പിഴച്ചുപെറ്റ് അതൊരു
വാക്കൂട്ടമാകുന്നുണ്ട്.
നന്നായി
രായിരനെല്ലൂർ കയറുമ്പോൾ ഉരുണ്ട് വീണാൽ ഞാനറിയണമല്ലോ, എപ്പഴാ വീണത് ?
ആ നാറാണത്ത് പ്രതിമയുടെ മുകളിലൊക്കെ കയറി കുറേ കളിച്ചതാ പണ്ട്.!
ആശംസകൾ.
വാക്കേറ് നന്നായി
മനോഹരം..ആശംസകൾ..!
വാക്കുപിഴച്ചാല്‍ വാക്കേറുകൊണ്ടൊരു
പെരുയദ്ധം കാണാം,കേള്‍ക്കാം.
നന്നായിരിക്കുന്നു വാക്കേറ്.
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ