വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013

ഒരു ചൊല്‍ക്കാഴ്ച കൂടി.....

എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

'എന്‍റെ മലയാളമേ' എന്ന കവിതക്ക് കണ്ണന്‍ നിര്‍മ്മല്‍ ഒരുക്കിയ ചൊല്‍ക്കാഴ്ച...

MyDreams പറഞ്ഞു...

All the best

ജന്മസുകൃതം പറഞ്ഞു...

ithu munpe vaayichirunnallo.
assalaayi ketto.chithram thikachum anvarthamaayi....congrats....

ശ്രീ പറഞ്ഞു...

മനോഹരം

the man to walk with പറഞ്ഞു...

Nice
All the Best

ജന്മസുകൃതം പറഞ്ഞു...

chollikelkkunnathinte sukham paranjariyikkaan aavilla.
valare nannayi.

Typist | എഴുത്തുകാരി പറഞ്ഞു...

മനോഹരമായിരിക്കുന്നു.

എവിടെയാണിപ്പോള്‍.നാട്ടിലുണ്ടോ?

AMBUJAKSHAN NAIR പറഞ്ഞു...

:മനോഹരം

ഉല്ലാസ് പറഞ്ഞു...

നല്ല വരികള്‍

ajith പറഞ്ഞു...

ഇത് വായിച്ചപ്പോള്‍ ഞാന്‍ സത്യമായും ആഗ്രഹിച്ചിരുന്നു ഒന്ന് ചൊല്ലിക്കേള്‍ക്കുവാന്‍. ഇത് നന്നായി

ശ്രീനാഥന്‍ പറഞ്ഞു...

സുഖദം.

പ്രയാണ്‍ പറഞ്ഞു...

thanks dear friends....

Echmukutty പറഞ്ഞു...

സുന്ദരം...

nalina kumari പറഞ്ഞു...


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
വേണം....ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥനയും വേണം...