ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012

നമ്മള്‍ അറിയാനിടയില്ലാത്തത്.......


അനാഥമെന്നൊരു തല തപ്പുന്നുണ്ടൊരു
വഴിയരുകില്‍ ഉരുണ്ടു പിരണ്ടൊരു ഹെല്‍മറ്റ് .
വലിഞ്ഞു നടന്നു കരഞ്ഞു വിളിക്കുന്നുണ്ട്
വാറുപൊട്ടിയൊരു ചെരിപ്പ് തന്റെ ഇണയെ.

കാറ്റ് വട്ടംചുറ്റി പറക്കുന്നുണ്ട് വെറുതെ
ഉരഞ്ഞുകരിഞ്ഞൊരു റബ്ബര്‍മണത്തിനുചുറ്റും.
കണക്കുകള്‍ പിന്നെയും കൂട്ടിക്കിഴിക്കുന്നുണ്ട്
കഴുത്തൊടിഞ്ഞൊരിരുചക്രവാഹനം.

ഉടല് പോയെന്നൊരു ജീവന്‍ വഴിമുട്ടി
തിരയുന്നുണ്ട് വഴിയിലിറങ്ങിയ ജീവിതത്തെ.
കഥമാറിയെന്ന കഥയറിയാതെ കാത്തിരിപ്പുണ്ടാ
ജീവന്റെ ജീവനെന്ന് കുറെ ജീവിതങ്ങള്‍ .

കഥ പറഞ്ഞുമടുത്തൊരു റോഡുമുത്തശ്ശി
കാലുനീട്ടി മുറുക്കിത്തുപ്പിയിരിക്കുമ്പോള്‍
കോട്ടുവായിട്ടൊരാകാശം നോക്കിയിരിപ്പുണ്ട്
തുപ്പല്‍ ചവിട്ടാതെന്നു പായുന്ന വണ്ടികളെ.

3 അഭിപ്രായങ്ങൾ:

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കഥ പറഞ്ഞുമടുത്തൊരു റോഡുമുത്തശ്ശി
കാലുനീട്ടി മുറുക്കിത്തുപ്പിയിരിക്കുമ്പോള്‍
കോട്ടുവായിട്ടൊരാകാശം നോക്കിയിരിപ്പുണ്ട്
തുപ്പല്‍ ചവിട്ടാതെന്നു പായുന്ന വണ്ടികളെ. good lines..

sumesh vasu പറഞ്ഞു...

നല്ല ഫീലുണ്ട് വരികൾക്ക്

അനാഥമെന്നൊരു തല തപ്പുന്നുണ്ടൊരു
വഴിയരുകില്‍ ഉരുണ്ടു പിരണ്ടൊരു ഹെല്‍മറ്റ്

ഇനിയും വരാം

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

good.. congrats..