ഞായറാഴ്‌ച, ഓഗസ്റ്റ് 12, 2012

തുള്ളികള്‍ ...........
ഇറ്റുവീഴുന്ന നീര്‍മണിത്തുള്ളിയില്‍
പെട്ടുപോയൊരു ലോകമുണ്ടാകാം
എറ്റിവീഴ്ത്തിയ കാറ്റിന്റെ ധാര്‍ഷ്ട്യം
ഒട്ടു പൊള്ളിച്ച നേരമുണ്ടാവാം......

ഇറ്റുവീഴുന്ന നീര്‍മണിത്തുള്ളിയെ
ഒട്ടു മോഹിച്ച ചിത്തമുണ്ടാകാം
പറ്റുമോവിരല്‍ത്തുമ്പിലേറ്റാനെ-
ന്നൊട്ടുമോഹിച്ചടങ്ങിയോരുണ്ടാം.....

ഇറ്റുവീഴുന്ന നീര്‍മണിത്തുള്ളിയെ
തൊട്ടുവെറുതെ ഉണര്‍ത്തിയോരുണ്ടാം
ഉറ്റതെന്നോര്‍ത്ത നോവിന്‍ തുടിപ്പുകള്‍
തട്ടിമാറ്റി കുതിക്കുവോരുണ്ടാം......

ഇറ്റുവീണൊരു തുള്ളിമേല്‍ തെറ്റിന്‍
പട്ടുചാര്‍ത്തിയ വിരലുമുണ്ടാകാം
നീറ്റിനീറ്റിയാ ജീവന്റെ സാരമാം
ശിഷ്ടമൂറ്റുന്ന ചിലരുമുണ്ടാകാം......

14 അഭിപ്രായങ്ങൾ:

ഉല്ലാസ് പറഞ്ഞു...

നല്ല കവിത

Vp Ahmed പറഞ്ഞു...

വായിച്ച എന്റെ മനസ്സിലും ചിലതൊക്കെ തോന്നിയിട്ടുണ്ടാകാം. നന്നായിരിക്കുന്നു ഈ സംശയങ്ങള്‍ .

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

പറയാനെന്ത്.....ഒരു തുള്ളിയിൽ പ്രപഞ്ചം മുഴുവനും ഒതുക്കിയിട്ടുണ്ടല്ലൊ...നന്നായി പ്രയാൺ...

ajith പറഞ്ഞു...

ചിലപ്പോള്‍ ഒന്നുമില്ലായിരിക്കാം
എല്ലാം വെറും തോന്നലുകളായിരിയ്ക്കാം.

ശ്രീനാഥന്‍ പറഞ്ഞു...

ഒരു നീർത്തുള്ളിയിൽ പ്രപഞ്ചം പ്രതിബിംബിക്കും പോലെയാവണം കവിത. നന്നായിട്ടുണ്ട്.

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

അവശേഷിക്കുന്നതിലിനിയുമുണ്ടാവാം പലതും..
അല്ലേ?
ആശംസകള്‍...

MyDreams പറഞ്ഞു...

കവിത നന്നായി ,

നീലക്കുറിഞ്ഞി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നീലക്കുറിഞ്ഞി പറഞ്ഞു...

ഒരിറ്റ് നീര്‍മണി പറയുന്നതെത്ര...ചിന്തിപ്പിക്കുന്നതെത്ര...മനോഹരം ഈ നീര്‍മണി ..ഞാനെന്റെ കൈക്കുമ്പിളില്‍ കോരിയെടുത്തു..ഭാവുകങ്ങള്‍ പ്രസന്ന

എന്‍.ബി.സുരേഷ് പറഞ്ഞു...

thulli velicham

Nidheesh Krishnan പറഞ്ഞു...

നന്നായി .... ആശംസകൾ

yousufpa പറഞ്ഞു...

ഇറ്റുവീണൊരു തുള്ളിമേല്‍ തെറ്റിന്‍
പട്ടുചാര്‍ത്തിയ വിരലുമുണ്ടാകാം
നീറ്റിനീറ്റിയാ ജീവന്റെ സാരമാം
ശിഷ്ടമൂറ്റുന്ന ചിലരുമുണ്ടാകാം......


ഇതെനിക്ക് ശ്ശി പിടിച്ചു ഓപ്പെ...

രമേഷ്സുകുമാരന്‍ പറഞ്ഞു...

നല്ല കവിത

ente lokam പറഞ്ഞു...

തുള്ളിയുടെ ചിത്രവും
വരികളും ഒത്തിരി ഇഷ്ടമായി ...
ആശംസകള്‍ ..