ചൊവ്വാഴ്ച, ജൂലൈ 17, 2012

ശ്.ശ്...





അടിമുടി ആവോളം കുതിര്‍ന്ന്
പുറത്തിറങ്ങുമ്പോഴുണ്ട് നൊട്ടിനുണയുന്നു
നാണമില്ലാതെ ചില ഉടലുണക്കങ്ങള്‍ ......

മുടിയില്‍ നിന്നും ഇറ്റുവീഴുന്ന
വെള്ളത്തിലേക്ക് നാവുനീട്ടിക്കിതച്ച്
കവിളിലൂടൊഴുകുന്ന നീര്‍ച്ചാലുകളെ
ചുടുകാറ്റുകൊണ്ട് തോര്‍ത്തിയെടുത്ത്
ചുട്ടുവെന്ത് ചത്തുപോയ വയല്‍ച്ചേറുകള്‍
വെള്ളക്കെട്ടില്‍ പൂണ്ടുകിടന്നിരുന്ന
ഒരുകാലത്തിന്റെ സമൃദ്ധിസ്മരണകള്‍
വറ്റിപ്പോയ കണ്ണീരില്‍ ചാലിച്ച് കുതിര്‍ക്കുന്നു ....

പച്ചമണ്ണിന്റെ ജീവചൈതന്യത്തിലേക്ക്
ഊര്‍ന്നിറങ്ങിവരുന്ന വേരുകളെ സ്വപനംകണ്ട്
ഉണങ്ങിവരണ്ട മണ്ണിന്റെ മുലചുരക്കുന്നു..

ഇടയിലെ ഇല്ലാത്തവിടവുകളില്‍
ശ്വാസം മുട്ടിയൊരു മണല്‍ത്തരി
ഓടിയണഞ്ഞിരുന്ന തിരകളെയോര്‍ത്തിരിക്കണം...
പുഴക്കരയിലെ തമ്മിലൊട്ടുന്ന നനവുകള്‍ ...
തണുത്ത ചുംമ്പനങ്ങള്‍ ...
ഇക്കിളികൂട്ടുന്ന ഓളങ്ങള്‍ ...
ഉറഞ്ഞുകട്ടിയായ ബോധസത്തയില്‍ നിന്നടര്‍ന്ന്,
ഇറ്റുവീഴും മുന്‍പ് നിലം നക്കിത്തുടച്ച
നീര്‍ത്തുള്ളിയുടെ വരള്‍ച്ചയിലേക്ക് പതിക്കുമ്പോള്‍

ഉരുകുന്നുണ്ട് ഞാനും
ചുവരുകളില്‍നിന്നും പെരുകിനിറയുന്ന
ചൂടുനിശ്വാസങ്ങളുടെ തീച്ചൂളയില്‍ ......

ശ്.ശ്... എനിക്കു കേള്‍ക്കാനുണ്ട്
കുളിമുറിയില്‍നിന്നു പുറത്തേക്കു പടരുന്ന ആവിച്ചുരുളുകളിലേക്ക്
അദൃശ്യമായ വേരുകളാഴ്ത്തി അവ ജീവിതം വലിച്ചെടുക്കുന്നശബ്ദം ..........
 

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

"ശ്.ശ്..."

രമേശ്‌ അരൂര്‍ പറഞ്ഞു...

എനിക്കും കേള്‍ക്കുവാന്‍ കഴിയുന്നുണ്ട്
ജീവിതം വലിച്ചെടുക്കുന്ന ആ ശബ്ദം ..........

Unknown പറഞ്ഞു...

ശ്.ശ്.
ഞാനും കാതോര്ത്തിരിക്കട്ടെ
ചുവരുകള്‍ക്കുള്ളില്‍ നിന്നും തീ ചൂള്ളയില്‍ ജീവിതം ചുട്ടു എടുക്കുന്നവരുടെ ആര്‍ത്ത നാദങ്ങള്‍ കേള്‍ക്കാമോ

Admin പറഞ്ഞു...

ശ്..ശ്...
ചുവരുകളിങ്ങനെ തുടങ്ങിയാലെന്താ ചെയ്യാ അല്ലേ?
വളരെ നന്നായി അവതരിപ്പിച്ചു കവിത..

വിജീഷ് കക്കാട്ട് പറഞ്ഞു...

ഉരുകുന്നുണ്ട് ഞാനും
ചുവരുകളില്‍നിന്നും പെരുകിനിറയുന്ന
ചൂടുനിശ്വാസങ്ങളുടെ തീച്ചൂളയില്‍ ......

ajith പറഞ്ഞു...

രുക്കുമണീ രുക്കുമണീ
അക്കം പക്കം എന്ന ചത്തം??

ശ്രീനാഥന്‍ പറഞ്ഞു...

ഉരുകുന്നുണ്ട് ഞാനും
ചുവരുകളില്‍നിന്നും പെരുകിനിറയുന്ന
ചൂടുനിശ്വാസങ്ങളുടെ തീച്ചൂളയില്‍ ......
-അത് അറിയാനുണ്ട് വരികളിൽ

Sidheek Thozhiyoor പറഞ്ഞു...

വരള്‍ച്ചയും ചൂടും ഉരുക്കവും ,,ശ്.ശ്.

ശ്രീ പറഞ്ഞു...

പതിവു പോലെ നന്നായിട്ടുണ്ട്, ചേച്ചീ...

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

ഉരുകുന്നുണ്ട് ഞാനും
ചുവരുകളില്‍നിന്നും പെരുകിനിറയുന്ന
ചൂടുനിശ്വാസങ്ങളുടെ തീച്ചൂളയില്‍ ......

jayanEvoor പറഞ്ഞു...

ആവി പറക്കുന്ന കവിത!
അഭിനന്ദനങ്ങൾ ചേച്ചീ.

Unknown പറഞ്ഞു...

ഈ വരികളില്‍ തീക്ഷ്ണമായ ജീവന്റെ തുടിപ്പുണ്ട്,
അത് വിതയ്ക്കുന്ന അസ്വസ്ഥതയും.
വാക്കുകളുടെ വേലിയേറ്റത്തിന് പലപ്പോഴും
ഹൃദയം തുറന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്.
അതുപോലൊരു അനുഭവം...

ente lokam പറഞ്ഞു...

തിരിച്ചു അറിയുന്നു ഈ ശബ്ദങ്ങള്‍..
തീക്ഷ്ണം ആയ ഈ വരികള്‍ കാണാന്‍ വൈകി...
ആശംസകള്‍....