ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

ദേവൂട്ടി.......


'എല്ലായ്റ്റ്യങ്ങളും അങ്ങിന്യാ..... സ്വാര്‍ത്ഥമ്മാര്..... എന്റോടെ മാത്രേ സങ്കടംള്ളൂന്ന അവറ്റോള്‍ടെ  നാട്ട്യേയ്..... അവറ്റ്യോക്കടെ വീടൊക്കെ സ്വര്‍ഗ്ഗല്ലേ സ്വര്‍ഗ്ഗം ......'

ദേവൂട്ടിയുടെ കലമ്പലിന് മത്സരിച്ച് ഉത്തരം നല്‍കുന്നുണ്ട് അവളുടെ കയ്യിലെ വളകളും കഴുകുന്ന പാത്രങ്ങളും.... അതുകേള്‍ക്കാന്‍ ഇടക്കൊന്നോട്ടക്കണ്ണിട്ടുനോക്കി തലകുലുക്കി വറ്റുപെറുക്കിത്തിന്നുന്ന കാക്കയും മാവിന്‍ന്തുഞ്ചത്തിരുന്ന് ഛിലും ഛിലും എന്നു താളം പിടിച്ചുകൊണ്ടിരുന്ന ഒരണ്ണാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. എന്നും ഇവരൊക്കെത്തന്നെ ആയിരുന്നു ദേവൂട്ടിയുടെ കൂട്ടുകാര്‍ .

കഥ മണത്തുനില്‍ക്കുന്ന എന്റെനനിഴല്‍ കണ്ടപ്പോഴേ ദേവൂട്ടിക്ക് ഉഷാറുകൂടി.
“ന്റെു കുഞ്ചാത്തലേ ങ്ങനെ നൊണ പറയാന്‍ പാട് ണ്ടോ ...

“ആരെ ദേവുട്ട്യോട് നൊണ പറഞ്ഞേ?’ കിട്ടിയ ചാന്‍സ് ഞാന്‍ വിട്ടില്ല.

അതേയ് ആ ആശാരീടോടത്തെ തങ്കില്ല്യേ..... ഓള്‍ടെ പടിഞ്ഞാറ്റേല് താമസിക്കണ സോദാമിന്യേടത്ത്യേയ്...... നാവെട്ത്താ നോണേ പറേള്ളൂന്നേയ് .

എനിക്കു ദേവൂട്ടിപറഞ്ഞ തങ്കിയേം അറിയില്ല  സൌദാമിന്യേടത്ത്യേയും അറിയില്ല്യ.... ഞാനിന്നാട്ടുകാരിയേയല്ലല്ലോ. വന്നുകയറിയവളല്ലെ. എന്നാലും കഥയല്ലേ പൊട്ടിമുളക്ക്ണത്... ഇത്തിരി വളംകൂടിട്ടുകൊടുത്താല്‍ കായ്ഫലം കൂട്വല്ലോ...

“എന്തേ അവര് പറഞ്ഞേ ദേവൂട്ട്യേ...”

“ അത്ണ്ടല്ലോ ആ തങ്കി പറഞ്ഞതാന്നേയ് ..... ആ സൌദാമിന്യേടത്തീടോടെ  പൊരിഞ്ഞ തല്ലേര്ന്നൂത്രേ ഇന്നലെരാത്രി..... അമ്മായ്യമ്മേം മര്വോളും കൂടി...അതൊന്ന്‍ ചോയ്ക്കാലോന്ന്ച്ച്ട്ട് ചെന്നതാണേയ്..  അപ്പള്ണ്ട് രണ്ടാളുംകൂടി ന്റെ മുന്നില് നാടകം കളിക്യാ“

“നാടകോ..”

“ ഞാന്‍ ആയമ്മോട് ചോയിക്ക്യേ , ഇന്നലെ ഈടൊരൂട്ടൊക്കെണ്ടായീന്ന് കേട്ടൂലോന്ന്.......  അന്നേരം ആയമ്മ ചോയ്ക്യാ.. “ഈടെപ്പന്തേ നീയറിയാമ്മാത്രം ഇത്ര വിശേഷായിട്ട്ണ്ടായേ ന്ന്”

“ങ്ങള് അമ്മായീം മാര്വോളും കൂടി കൂട്ടം കൂടീന്നു കേട്ടുലോന്ന് ചോയിച്ചപ്പോ രണ്ടാളുംകൂടി ചിറിക്യാ.....  ടിവീലെ സീരിയല്ന്റെ ബഹളായിരുന്നൂത്രേ..  ആരേ പറഞ്ഞേന്ന് ചോയിച്ചപ്പം ഞാന്‍ മിണ്ടീല്യ....നീക്കങ്ങനത്തെ സ്വഭാവല്ല്യാലോ.. എന്തിനാ വെറുതെ ആ അയല്വോക്കക്കാരെ തമ്മിലലോഗ്യാക്കണേന്ന് .... “

“അത് ശര്യാ... ദേവൂട്ടിക്കെവിട്യാ അതിനൊക്കെ സമയം... “ എന്നുഞാന്‍ പറഞ്ഞെങ്കിലും എന്റെ കഥയില്നിന്നും  വെട്ടിമാറ്റപ്പെട്ട നല്ലൊരു അടിപിടിസീന്‍ തലയും ചൊറിഞ്ഞു  നടന്നുപോകുന്നത് തെല്ലൊരു വേദനയോടെ ഞാന്‍ നോക്കിനിന്നു.

“ ഹല്ല പിന്നെ....  ന്നട്ട് ആയമ്മ മാര്വോളോട് പറയ്യാ നിയ്യ് ദേവൂട്യേടത്തിക്ക് ത്തിരി ചായണ്ടാക്കികൊട്ക്ക്ന്ന്... പാവത്തിന് കൊറേ ദൂരം നടക്കണ്ടതല്ലേന്ന്.... എന്താ ഒരുസ്നേഹം......ആ നൊണച്ചീടെ ചായകുടിച്ചാ ന്റെ വയറ് കേടുവര്വേയ്...... നിക്ക് ന്റെ നാറാണേട്ടണ്ടാക്കിത്തര്ണ ചായന്നെ ധാരാളം . ഒക്കേക്കഴിഞ്ഞപ്പോ ആയമ്മേടെ ഒരു ചോദ്യം....... നെന്റെ മോള്ക്ക്  വല്ല വിശേഷോംണ്ടോന്ന് ...... ഞാമ്പറഞ്ഞു ങ്ങള് ഒളോടന്നെ ചോയ്ച്ചോളീംന്ന് ..... ഒര്ടെവീട്ടിലെക്കാര്യം ന്നോട് പറയാന്‍ പറ്റ്ല്യേങ്കില്‍ ഞാനെന്തിനാപ്പോ എന്റെ വീട്ടിലെകാര്യം പറേന്നെ......

“ദേവൂട്ടി പറേണേല് കാര്യംണ്ട്ട്ടോ.... എന്തിനെ വെറുതെ നമ്മടെ വീട്ടിലെ കാര്യം മറ്റുള്ളോരറിയണത്...”

“അതന്നെ കുഞ്ചാത്തല്‍ക്കതു മനസ്സിലായീലോ..... ഇന്നാട്ടിലുള്ളോര്ക്കത് ഇജ്ജമ്മത്ത് മനസ്സിലാവില്ല്യെയ്...... ന്‍റെ നാവ്ങ്ങനെ ചൊറിഞ്ഞ് വര്ണ്‍ണ്ട്, ആ നൊണച്ചി ഇനിങ്ങട്ട് വരട്ടെ ഓരോ വിശേഷം ചോയ്ച്ച്...  പറഞ്ഞ് കൊട്ക്കണ് ണ്ട്  ഞാന്‍... സ്വാര്‍ത്ഥന്മാരാണ്ന്നേയ്യ്... അവനോന്റെ്ടത്തെ കഥ ചോയ്ച്ചാല്‍ കമാന്നൊരക്ഷരം മിണ്ട്ല്ല്യ.;;…ന്നാ മറ്റുള്ളോര്ടെ കഥ കേക്കാനാച്ചാ നല്ല ഉത്സാഹാണേയ്നും..


ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ദേവൂട്ട്യേ കണ്ടിട്ടു കുറെക്കാലമായി ന്നാലും........

ശ്രീനാഥന്‍ പറഞ്ഞു...

ഹഹഹ! ദേവൂട്ടീടെ ലോജിക് കൊള്ളാം, ആളു മോശല്ലല്ലോ എവിടെയാണ് അമ്മായിയമ്മേം മരോ ളും കൂട്ടം കൂടണേന്ന് നോക്കിനടക്കയാണല്ലേ?

khader patteppadam പറഞ്ഞു...

നന്നായിരിക്കുന്നു.

മുകിൽ പറഞ്ഞു...

അവനോന്റെ്ടത്തെ കഥ ചോയ്ച്ചാല്‍ കമാന്നൊരക്ഷരം മിണ്ട്ല്ല്യ.;;…ന്നാ മറ്റുള്ളോര്ടെ കഥ കേക്കാനാച്ചാ നല്ല ഉത്സാഹാണേയ്നും..

correct devuttye...

ശ്രീ പറഞ്ഞു...

നാട്ടിന്‍ പുറത്തെ സ്ഥിരം കാഴ്ചകളില്‍ ചിലത്... അല്ലേ?
:)

ചന്തു നായർ പറഞ്ഞു...

ഗ്രാമചിന്തകൾ,നാട്ട് വിശേഷങ്ങൾ,നന്നായി....ആശംസകൾ

MyDreams പറഞ്ഞു...

വീണ്ടും ദേവൂട്ടി വന്നു .......

ഇതിലെ സംസാര ഭാഷ എടുത്തു പറയണം . ഇത് ഇത്ര ഭംഗി ആയി എഴുതാന്‍ സാധിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

ഈ തനി മലയാളം വായിക്കുബോള്‍ പലപ്പോഴും എന്റെ ഗ്രാമത്തിന്റെ ഇട വഴിയില്‍ കൂടി നടന്നു പോകുന്ന പ്രതീതി ജനിപ്പിക്കുന്നു

വീണ്ടും വീണ്ടും ദേവൂട്ടിയെ വായിക്കുന്നു

ചിത്രം ...........................:)

ente lokam പറഞ്ഞു...

മുകിലും മൈ ഡ്രീംസ് ഉം പറഞ്ഞതിനു ഒരു ഒപ്പ്...
എന്താ രസം ഈ ദേവൂട്ടിയുടെ 'വര്‍ത്താനം' കേള്‍ക്കാന്‍..

അഭിനന്ദനങ്ങള്‍..ദേവൂട്ടി ഇനിയും പറഞ്ഞോട്ടെ കേട്ടോ..
ഞങ്ങള്‍ റെഡി... (devootty's vara
super)...

Echmukutty പറഞ്ഞു...

ദേവൂട്ടീടെ ഭാഷേം കഥേം നല്ല രസണ്ട്. വരച്ചത് അതിലും കേമായിട്ട്ണ്ട്.

jayarajmurukkumpuzha പറഞ്ഞു...

manoharam....... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane.....

ഉല്ലാസ് പറഞ്ഞു...

പ്രസന്നേച്ചി, കഥ വായിച്ചു, കേമം കേമം

പട്ടേപ്പാടം റാംജി പറഞ്ഞു...

ദേവുട്ടി ആള് കൊള്ളാലോ.
ചിത്രവും മനോഹരം.
ഇഷ്ടായി.

yousufpa പറഞ്ഞു...

നന്നായി ഇഷ്ടപ്പെട്ടു ഈ ഗ്രാമനൈർമല്യം.

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

goood.... nannayi devootty.

Najeemudeen K.P പറഞ്ഞു...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍