തണുത്തുവിറച്ച
മകരക്കുളിരിലേക്ക്
മഞ്ഞുമണവുമായൊരു
കാറ്റിറങ്ങിവരുന്നുണ്ട്
പറയാനുള്ളത് പറയാതെ
പതുങ്ങിനടന്ന് പതിയെ
കറങ്ങിത്തിരിഞ്ഞെന്തോ
മറന്നു തിരികെയെത്തി ........
മുകളിലൊരേകതാരകവും
പറയാതെ പറയുന്നുണ്ട്
ഓരോരോ മിടിപ്പിലും
കണ്‍ചിമ്മിയെന്തൊക്കെയോ
പിടിതരാന്‍ മടിക്കുന്ന
അടയാളങ്ങളില്‍ പകച്ച്
വഴിതെറ്റിയാരൊക്കെയോ
തണുപ്പിലും വിയര്‍ക്കുന്നുണ്ട് ........
ഇടയ്ക്കൊരാട്ടിന്‍പറ്റം
ചിതറിത്തെറിക്കുന്നത്
കണ്ടില്ലെന്നുനടിച്ചാലും
തിരുപ്പിറവിയുടെ
നക്ഷത്രത്തിളക്കം മറച്ചു
വളര്‍ന്ന കിരീടങ്ങള്‍
ഗ്രഹണം തീര്‍ത്താലും
കന്യാ ഗര്‍ഭങ്ങളില്‍
മണ്ണില്‍ജന്മമെടുക്കുന്ന
ദൈവപുത്രര്‍ക്കിന്നും
വാഴ് വൊരുക്കുന്നുണ്ടൊരു
കുരിശിന്റെ വഴി...........
10 അഭിപ്രായങ്ങൾ:
ഈ വഴിയിനി സന്തോഷത്തിന്റെയും നന്‍മയുടേതുംമാത്രമാവാന്‍ മോഹിക്കാം.......
looks good
വ്യത്യസ്തമായ രചന
...ഇഷ്ടപ്പെട്ടു.
പ്രയാണ്‍, ആ ഏകതാരകം പ്രത്യക്ഷപ്പെട്ടത് ധനുക്കുളിരിലല്ലേ..?
നന്മയുടെയും സന്തോഷത്തിന്റേയും ക്രിസ്മസ് പുതുവത്സര ആശംസകള്‍....
ajiive jay
yousufpa
മനോജ് സന്തോഷം...
മനോജ് ഇവിടിപ്പം ധനുവിലും മകരത്തിലെ തണുപ്പാണ്‍.....
മുകളിലൊരേക താരകം
പറയാതെ പറയുന്നുണ്ട്
ഓരോരോ മിടിപ്പിലും
കണ്‍ചിമ്മിയെന്തൊക്കെയോ......
ഇഷ്ടമായി. കന്യാപുത്രൻ എന്നതിലാണോ ഊന്നൽ?
വിജീഷ് കക്കാട്ട് സന്തോഷം.......
ശ്രീനാഥന്‍ വാഴ്ത്തപ്പെടലുകളില്ലാതെ കന്യാഗര്‍ഭങ്ങളില്‍ പിറന്ന്‍ കുരിശിന്റെ വഴിയില്‍ വാഴ്വ് തിരയേണ്ടി വന്നവര്‍ ......
പുതുവല്‍സരാശംസകള്‍
കന്യാപുത്രർക്കെന്നും കുരിശിന്റെ വഴിയുണ്ട്...മുൾക്കിരീടവും ചാട്ടവാറും എല്ലാ പിലാത്തോസുമാരുടേയും കൈകഴുകലുമുണ്ട്....മഞ്ഞായാലും മഴയായാലും മരുഭൂമിയായാലും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ