'കാലങ്ങളായിത്തുടരുന്ന
അറുമുഷിപ്പന്‍
ജാലകക്കാഴ്ച്ചകള്‍
മായക്കാഴ്ച്ചയായത്
തിരക്കിട്ടോടിവന്നൊരു
കുത്തൊഴുക്കില്‍പ്പെട്ട്
അമ്മയുടെ കാത്തിരുപ്പും
അച്ഛന്റെ മടുപ്പും
ഒഴുകിയൊലിച്ചുപോയത്
വരണ്ട അടുക്കളമണങ്ങളില്‍
എരിവിന്റെയും പുളിയുടെയും
രസതന്ത്രം കൊതിമണമായി
നുരഞ്ഞു പുളഞ്ഞത്
നിഴല്‍വീണ ഇടനാഴികളില്‍
വെയില്‍നാളം പിച്ചവെച്ചത്
പതിഞ്ഞുപായുന്ന
കുഞ്ഞിക്കാലടികളില്‍
അകത്തളങ്ങള്‍ ഗൂഢം
കോരിത്തരിച്ചുണര്‍ന്നത് '
ഒരിത്തിരിപ്പോന്ന
ട്ഠാവട്ടത്തിലാണ്
നിമിഷലേശം കൊണ്ട്
ലോകം നിറഞ്ഞുതുളുമ്പിയത്!
ജാലകക്കാഴ്ച്ചകള്‍
മായക്കാഴ്ച്ചയായത്
തിരക്കിട്ടോടിവന്നൊരു
കുത്തൊഴുക്കില്‍പ്പെട്ട്
അമ്മയുടെ കാത്തിരുപ്പും
അച്ഛന്റെ മടുപ്പും
ഒഴുകിയൊലിച്ചുപോയത്
വരണ്ട അടുക്കളമണങ്ങളില്‍
എരിവിന്റെയും പുളിയുടെയും
രസതന്ത്രം കൊതിമണമായി
നുരഞ്ഞു പുളഞ്ഞത്
നിഴല്‍വീണ ഇടനാഴികളില്‍
വെയില്‍നാളം പിച്ചവെച്ചത്
പതിഞ്ഞുപായുന്ന
കുഞ്ഞിക്കാലടികളില്‍
അകത്തളങ്ങള്‍ ഗൂഢം
കോരിത്തരിച്ചുണര്‍ന്നത് '
ഒരിത്തിരിപ്പോന്ന
ട്ഠാവട്ടത്തിലാണ്
നിമിഷലേശം കൊണ്ട്
ലോകം നിറഞ്ഞുതുളുമ്പിയത്!
12 അഭിപ്രായങ്ങൾ:
എല്ലാ സുഹൃത്തുക്കള്‍ക്കും മുന്‍കൂട്ടി സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ .........
കവിത നന്നായി പ്രയാണ്‍
പെരുന്നാള്‍ ആശംസകള്‍ സ്വീകരിക്കുന്നു. കൂടെ തിരിച്ചും ആശംസിക്കുന്നു നന്മയുടെ ഒരു പെരുന്നാള്‍
പ്രയാൺ...
പെരുന്നാൾ ആശംസകൾ
നന്നായിരിക്കുന്നു.
ആശംസകൾ.
കുഞ്ഞുകാലുകൾ പിച്ചവെയ്ക്കട്ടെ. അകത്തളങ്ങൾ കോരിത്തരിക്കട്ടെ.
വരണ്ട ചുണ്ടുകളിൽ പുഞ്ചിരി നിറയട്ടെ..
കവിത നന്നായി. പെരുന്നാളുകൾ, ഉത്സവങ്ങൾ കാത്തിരിപ്പുകൾക്ക് അറുതി വരുത്തുന്ന സമാഗമ വേളകൾ തന്നെ. ആശംസകൾ എല്ലാർക്കും.
നല്ല കവിത ചേച്ചീ.
അഭിനന്ദനങ്ങൾ!
കവിത നന്നായി.
അഭിനന്ദനങ്ങൾ!
കവിത ഇഷ്ടായീ, അഭിനന്ദനങ്ങൾ.
നല്ല കവിത.
എല്ലാവര്ക്കും എന്റെ സ്നേഹം..........
ട്ഠാവട്ടത്തിലാണ്
നിമിഷലേശം കൊണ്ട്
കവിത നിറഞ്ഞുതുളുമ്പിയത്!
(എന്നതല്ലെ സത്യം? ഇഷ്ടപ്പെട്ടു..)
> പെരുന്നാളാശംസകള്‍ :) <
നിശാസുരഭി ...:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ