ഞായറാഴ്‌ച, ജൂലൈ 10, 2011

ഡിമന്‍ഷ്യയുടെ ആദ്യാക്ഷരി


അയവിറക്കി അയവിറക്കി

നിന്റെ ഓര്‍മ്മകള്‍ക്ക്

കൊമ്പു മുളക്കുന്നത്

നോക്കിയിരിക്കയാണ് ഞാന്‍ ....

വര്‍ത്തമാനത്തിന്റെ

തരിശില്‍നിന്നും

മുന്നറിയിപ്പില്ലാതെ

സെക്കന്‍റുകള്‍കൊണ്ട്

കുതിച്ചെത്തി ഭൂതത്തിന്റെ

പച്ചപ്പുകള്‍ ഓരോന്നായി

കടിച്ചെടുത്ത് ചവച്ചിറക്കി

ശാന്തമായെന്നെ നോക്കി

അയവിറക്കുമ്പോള്‍

കൂടെയെത്താന്‍ പാടുപെട്ട്

കിതയ്ക്കുകയാണ് ഞാന്‍.....

ഒരു കുഞ്ഞുടുപ്പുമിട്ട്

നിന്റെ കയ്യില്‍തൂങ്ങി

നടന്ന വഴികളിലൂടെ

വീണ്ടും വീണ്ടും നടന്ന്

കൊഴിഞ്ഞുവീണ

ഇന്നലെകള്‍

എണ്ണിപ്പെറുക്കി

ഡിമന്‍ഷ്യയുടെ ആദ്യാക്ഷരി

ഹൃദിസ്ഥമാക്കുകയാണ്

നമ്മളിപ്പോള്‍ .........

18 അഭിപ്രായങ്ങൾ:

ശ്രീനാഥന്‍ പറഞ്ഞു...

വര്‍ത്തമാനത്തിന്റെ തരിശില്‍നിന്നും ... ഇന്നലകൾ സജീവവും. അങ്ങനെയാണോ ഡിമൻഷ്യ?

Unknown പറഞ്ഞു...

"ഡിമന്‍ഷ്യയുടെ ആദ്യാക്ഷരി" അതിന്റെ പൊരുള്‍ എന്താ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ...അത് കൊണ്ട് തന്നെ ഈ കവിത അത്ര കണ്ടു
അനുഭാവിക്കാനും സാധിച്ചില്ല എന്നത് വളരെ വിഷമത്തോടെ പറയട്ടെ

the man to walk with പറഞ്ഞു...

Best Wishes

രമേശ്‌ അരൂര്‍ പറഞ്ഞു...

@@ MyDreams ; ഡിമന്‍ഷ്യ (Dementia)
എന്നാല്‍ ഉന്മാദം ..ഭ്രാന്തിനു തൊട്ടു മുന്നിലുള്ള അവസ്ഥ.
ചേച്ചീ ഓര്‍മകള്‍ക്ക് കൊമ്പു മുളയ്ക്കും ..പെരുകി പെരുകി ....:)

MOIDEEN ANGADIMUGAR പറഞ്ഞു...

രമേശേട്ടന്റ അഭിപ്രായം കണ്ടതിനു ശേഷം കവിത ഒന്നുകൂടി വായിച്ചു.

Unknown പറഞ്ഞു...

അരൂര്‍ജിയുടെ ഡിമെന്‍ഷ്യക്ക് നന്ദി.

ഡിമെന്‍ഷ്യക്കത്രയധികം സ്കോപ്പുണ്ടോന്നറിയില്ലയെങ്കില്‍,

ഓര്‍മ്മ-

എന്നതില്‍ത്തൊട്ട്, നന്നായി ആസ്വദിച്ചു വരികള്‍,

ഒരു കുഞ്ഞുടുപ്പുമിട്ട്നിന്റെ കയ്യില്‍തുങ്ങിനടന്ന വഴികളിലൂടെവീണ്ടും വീണ്ടും നടന്ന്..
ഇപ്പഴും നടക്കുകയാണ് ഞാളും, ഡിമെന്‍ഷ്യ വേണ്ടാ!

Unknown പറഞ്ഞു...

-സ്കോപ്പുണ്ടോന്നറിയില്ലയെങ്കിലും*

വിജീഷ് കക്കാട്ട് പറഞ്ഞു...

ഓര്‍മകളിലാണ് ഒരായിരം കവിത...
ഓര്‍മയുടെ ആഴങ്ങളിലേക്ക്
മുങ്ങാംകുഴിയിടുമ്പോള്‍
എല്ലാവര്‍ക്കും ഒരേ ആവേഗമല്ല!
ഓര്‍മകളില്‍ കവിത തേടുന്നവര്‍ക്ക്
ആഴങ്ങളിലാഴങ്ങളില്‍
വിയര്‍ക്കേണ്ടിവരും
ചേച്ചിയെപ്പോലെ....

പ്രയാണ്‍ പറഞ്ഞു...

ശ്രീനാഥന്‍ അതും അതിന്റെ ഭാഗമാണ്....

MyDreams അനുഭവിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമിക്കണ്ട. ഇങ്ങിനെ പിറകിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ആരെയെങ്കിലും വഴിയില്‍ കണ്ടുമുട്ടിയിട്ടില്ലെങ്കില്‍ ഈ കവിത ഉള്‍ക്കൊള്ളാന്‍ വിഷമമാവും.

the man to walk with താങ്ക്സ്......

രമേശ്‌ മറ്റുള്ളവര്‍ക്ക് വരുമ്പോള്‍ നമ്മള്‍ ഭ്രാന്തെണോ ഉന്‍മാദമെന്നോ ഒക്കെ പറയും . നമ്മുടെയാര്‍ക്കെങ്കിലുമാണെങ്കില്‍ മറവിയെന്നോ ഓര്‍മ്മക്കുറവേണോ ഭംഗിയായി മറയ്ക്കും...:)

moideen angadimugar...താങ്ക്സ്...:)


നിശാസുരഭി ശരിയാണ് പറഞ്ഞത്....:) ആ നടത്തത്തിന്നു ഡിമന്‍ഷ്യ വേണ്ട.... അല്ലെങ്കില്‍ ആ നടത്തത്തിന്നു വേണ്ടി ഡിമന്‍ഷ്യ വന്നാലും കുഴപ്പമില്ല... നമ്മളറിയുന്നില്ലല്ലോ.......:)

വിജീഷ് വിയര്‍ത്താലും ആഴങ്ങളിലെ മുത്തും പവിഴവും കൊതിപ്പിച്ചുകൊണ്ടേയിരിക്കും....:)

Unknown പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു... ഒരു സ്പാര്‍ക്ക് ഉണ്ട്... :)

Pranavam Ravikumar പറഞ്ഞു...

നല്ല പ്രമേയം.. ആശംസകള്‍

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

തിരിഞ്ഞുനടക്കാനാവാത്തത്ര അകലേക്ക് പോയില്ലെങ്കില്‍ തിരിച്ചു നടക്കണം.ഓര്‍മ്മകള്‍ക്ക് തീ പിടിക്കുമ്പോള്‍ വാക്കുകള്‍ക്ക് സൂര്യന്റെ തീഷ്ണത.ആശംസകള്‍

Sidheek Thozhiyoor പറഞ്ഞു...

വ്യത്യസ്തമായൊരു ആശയം നന്നായി കൈകാര്യം ചെയ്തു.

Echmukutty പറഞ്ഞു...

ഡിമെൻഷ്യ എന്ന വാക്കുണ്ടാക്കുന്ന ഞെട്ടൽ തന്നെ ഭയങ്കരമാണ് പ്രയാൺ. വരികൾ ചില മുഖങ്ങളെ ഓർമ്മിപ്പിച്ചു.

Prabhan Krishnan പറഞ്ഞു...

ഭ്രാന്തിലേക്കെത്തിയില്ലെങ്കിലും...ഈ അവസ്ഥയിലെത്താത്ത പ്രവാസിയുണ്ടോ..?
...ഭൂതത്തിന്റെപച്ചപ്പുകള്‍ ഓരോന്നായികടിച്ചെടുത്ത് ചവച്ചിറക്കാത്തവരാരുണ്ട്..!
ഉള്ളതു പറഞ്ഞാല്‍ പറയും..
“അവനു പ്രാന്താണ്..!!“

വ്യത്യസ്ഥമായ ഈ രചനക്ക്
ആശംസകള്‍..!

പ്രയാണ്‍ പറഞ്ഞു...

Ravikumar .......സന്തോഷം

sankalpangal
പ്രഭന്‍ ക്യഷ്ണന്‍
ആദ്യമായല്ലേ ഇവിടെ...ഇനിയും കാണാം ...:)

സിദ്ധീക്ക......സന്തോഷം

Echmukutty ഞാനിതിവിടെ കളിയായി അവതരിപ്പിച്ചുവെങ്കിലും അതിന്റെ ഭീകരതയാലോചിക്കുമ്പോള്‍ ഭയം തോന്നാറുണ്ട്.

പ്രയാണ്‍ പറഞ്ഞു...

മഞ്ഞുതുള്ളി thanks..........

yousufpa പറഞ്ഞു...

ഉന്മാദമെന്ന വികാരം ഉണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല.