ഒരു കയര്‍ത്തുമ്പിലെന്നോ കുരുങ്ങേണ്ട-
തൊരു നെരിപ്പോടിലെന്നൊകരിഞ്ഞതീ
ഒരു കെടാക്കനല്‍ തോണ്ടി ഉലയൂതി
വെറുതെ കത്തിച്ചു വീണ്ടും രസിപ്പിവര്‍ .
മുഖമെനിക്കന്നു നഷ്ടമായന്നുനിന്‍
അരികിലെന് മൊഴി മുങ്ങിമരിക്കവെ .
തിരികെനീ നടന്നകലുമ്പോള്‍ നിന്നിഴല്
പെരുകിയെന്നെ കടന്നു പോയീടവെ........
താണ്ടണം കടല്‍ തനിയെയെന്‍ ജീവിതം
തുളകള്‍ വിണൊരു പായയായുയരവെ
എതിര്‍ദിശയിലേക്കായുന്ന കാറ്റിന്റെ
ഗതിയറിയാ കപ്പിത്താന് ചിരിപ്പിവര്‍ .
തൊരു നെരിപ്പോടിലെന്നൊകരിഞ്ഞതീ
ഒരു കെടാക്കനല്‍ തോണ്ടി ഉലയൂതി
വെറുതെ കത്തിച്ചു വീണ്ടും രസിപ്പിവര്‍ .
മുഖമെനിക്കന്നു നഷ്ടമായന്നുനിന്‍
അരികിലെന് മൊഴി മുങ്ങിമരിക്കവെ .
തിരികെനീ നടന്നകലുമ്പോള്‍ നിന്നിഴല്
പെരുകിയെന്നെ കടന്നു പോയീടവെ........
താണ്ടണം കടല്‍ തനിയെയെന്‍ ജീവിതം
തുളകള്‍ വിണൊരു പായയായുയരവെ
എതിര്‍ദിശയിലേക്കായുന്ന കാറ്റിന്റെ
ഗതിയറിയാ കപ്പിത്താന് ചിരിപ്പിവര്‍ .
11 അഭിപ്രായങ്ങൾ:
ശില്പത്തിനു വാക്കുകള്‍ കടം കൊടുത്തൂന്ന് കരുതിയാല്‍ മതി........:)
വരികള്‍ ഒഴുകിയൊഴുകി അങ്ങനെയങ്ങനെ..
ഈ 'ഒഴുക്ക്' അവസാനത്തിനു മുന്‍പുള്ള വരിക്കു ചേര്‍ക്കാമെന്നു ചുമ്മാ തോന്നിപ്പോയി.
"എതിര്‍ദിശയിലേക്കായുന്ന കാറ്റിന്റെ"
എതിര്ദിശയിലേക്കൊഴുകുന്ന കാറ്റിന്റെ..
ആശംസകള്‍.
ishtaayi..
Best wishes
"ശില്പത്തിനു വാക്കുകള്‍ കടം കൊടുത്തൂന്ന് കരുതിയാല്‍ മതി......"
കവിതയേറെ ഇഷ്ടമായി
അതിലേറെ
പ്രയാണിന്റെ തന്നെ അഭിപ്രായവും
തൂളകൾ വീണ പായയിൽ കാറ്റു പിടിക്കുമ്പോൾ ... നന്നായിട്ടുണ്ട്!
ചേച്ചി,
എനിക്കെന്തോ അത്ര പൂര്‍ണ്ണമായി മനസ്സിലായില്ല.
എതിര്‍ദിശയിലേക്കായുന്ന കാറ്റിന്റെ
ഗതിയറിയാ കപ്പിത്താന് ചിരിപ്പിവര്‍
ഇതും ഒരു ഗതി തന്നെ :(
@കണ്ണൂരാന്‍
ആയല് തന്നെയാണ് യോജിക്കുക എന്നാണ് എന്റെ പക്ഷം. (എന്റഭിപ്രായം ആണേ!)
കണ്ണൂരാന്‍ ആദ്യമായിട്ടല്ലെ കമന്റുന്നത് ........സന്തോഷം
the man to walk with ആശംസകള്‍ക്കു നന്ദി.
കലാവല്ലഭന്‍ ഇനി ഇതു വായിച്ചിട്ട് ആരും വരികള്‍ക്കിടയില്‍ തപ്പണ്ട എന്നു കരുതിയിട്ടതാണാ മുന്‍കൂര്‍ജാമ്യം.
നന്ദി ശ്രീനാഥന്‍....
മനോ ഈ ജീവിതംന്നു പറയുന്ന സാധനം അങ്ങിനെയാണ്. ചിലപ്പൊ മനസ്സിലാവില്ല.......:)
നന്ദി ജിഷാദ്.
നിശാസുരഭി എല്ലാകമന്റുകള്ക്കും ഒന്നിച്ചൊരു നന്ദി.........:)
തുളകൾ വീണ പായയിൽ...........
ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
oru shilppathinte gadgadangal.... nannayi...
"പായയായുയരവെ"
ശോ കഷ്ട്ടപെട്ടു ഇത് വായിക്കാന്‍
ബട്ട് ബാക്കി ഉള്ളത് ഒക്കെ വായിക്കാന്‍ എല്ലുപമായിരുന്നു എന്ന് ഇതിനു അര്‍ത്ഥമില്ല
എന്റെ വായനക്ക് അതീതമാണ് ഈ കവിത എന്ന് പറയേണ്ടി വരുന്നു
ഞാന ഈ കവിതയിലേക്ക് എത്താനുള്ള ഒരു ശ്രമത്തിലാണ്
വന്ദനം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ