വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വെറുതെ.........?


ശത്രുവിന്റേതായാലും
പകയുരിഞ്ഞ ശരീരം
ആളുന്ന തീയിലേക്ക്
ഇറക്കുന്നതു കാണുമ്പോള്‍
വിശ്വാസമില്ലെങ്കിലും
ദൈവത്തെയൊന്നു
വിളിച്ചുപോവും.
വേദനിക്കുമോയെന്ന്
കണ്ണുകള്‍ തമ്മില്‍ തമ്മില്‍
അടക്കം പറയും.
കാല്‍ വിരല്‍തൊട്ട് നെടുന്തലവരെ
എന്തൊക്കയോ തരിച്ചുകേറും.
ഇനികാണില്ലല്ലൊ
എന്നൊരു തിക്കുമുട്ടല്‍
മനസ്സിലെവിടെയോ
കിടന്നു തിളക്കും.
തിരിഞ്ഞു നിന്ന്
ആരും കാണാതെ
പുറംകൈകൊണ്ട്
കണ്ണൊന്നു തുടച്ചുപോവും.

പിന്നെയെങ്ങിനെയാണവര്‍ക്ക്
വിശ്വാസങ്ങളുടെ പേരില്‍
ജീവനോടെ സ്വപ്നങ്ങളെ
ചുട്ടുകരിക്കാനാവുന്നത്?

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വെറുതെ.........?

Pranavam Ravikumar പറഞ്ഞു...

Relevent thoughts... Appreciate the topic selected. All the best.!

the man to walk with പറഞ്ഞു...

Hridayamillathavarkku..
Kannukal thurakkathavarkku..
angine okke kazhiyum..

Echmukutty പറഞ്ഞു...

തന്നെ മാത്രം ശരിയായി കാണുന്ന വിശ്വാസത്തിന് എന്തും ചെയ്യാൻ കഴിയും. ആ ക്രൌര്യത്തിന് അളവോ കണക്കോ ഇല്ല.

നന്നായി വരികൾ.

ഉല്ലാസ് പറഞ്ഞു...

വെറുതെയല്ല, ചിന്തിക്കെണ്ടിയിരിക്കുന്നു.

ശ്രീനാഥന്‍ പറഞ്ഞു...

അതെ എങ്ങനെ മനുഷ്യനിതൊക്കെ കഴിയുന്നു, ആ‍, അങ്ങനെ ഒരു വശവും ഉണ്ട്! അതെ, ഇത് വെറുതെയല്ല. ആഴത്തിൽ ചിന്തിക്കേണ്ടത്.

Bindhu Unny പറഞ്ഞു...

എനിക്കൊരിക്കലും മനസ്സിലാവാത്തത്: “വിശ്വാസങ്ങളുടെ പേരില്‍ ജീവനോടെ ചുട്ടുകരിക്കുന്നത്”...

സുനിലൻ  കളീയ്ക്കൽ പറഞ്ഞു...

വിശ്വാസങ്ങളുടെ പേരിൽ 
,അഭിമാനത്തിന്റെ പേരിൽ
ചുട്ടുകരിക്കപ്പെടുന്നവർ 
നന്നായിരിക്കുന്നു ഈ എഴുത്ത് പക്ഷെ ചത്തവന്റെ തലയ്ക്കൽ
നിന്ന് കെടക്കുന്നകെടപ്പുകണ്ടോ എന്ന് പുച്ഛിച്ച് മുറുക്കി തുപ്പുന്ന
വരുണ്ടെന്ന് അറിയില്ലെന്ന് തോന്നുന്നു....

Jishad Cronic പറഞ്ഞു...

വരികൾ നന്നായിരിക്കുന്നു...

yousufpa പറഞ്ഞു...

എന്തും സഹിക്കാനുള്ള ഒരു നല്ല മനസ്സുണ്ടെങ്കിൽ അവിടെ മറ്റൊന്നിനും സ്ഥാനമില്ല.

പ്രയാണ്‍ പറഞ്ഞു...

നന്ദി രവികുമാര്‍.......

the man to walk with, Echmukutty ശരിയായിരിക്കാം ..........എന്നാലും.......:(

ഉല്ലാസ്, ശ്രീനാഥന്‍ നമ്മള്‍ എന്നും ചിന്തിക്കുന്നുണ്ടല്ലൊ.........അല്ലാത്തവരെക്കൊണ്ട് ചിന്തിപ്പിക്കാനാണ് വിഷമം.

ശരിയാണ് ബിന്ദു....

സുനിലൻ കളീയ്ക്കൽ ഇതിനെന്തു മറുപടിപറയണമെന്നെനിക്കറിയില്ല.

സന്തോഷം ജിഷാദ്.

അതെ യൂസഫ്പാ....... നമ്മുടെയൊക്കെ കുട്ടിക്കാലം എടുത്താല്‍ പോരെ............പിന്നെയെപ്പോഴാണ് ഇങ്ങിനെയൊക്കെയായത്.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു.
നല്ല വരിയും ചിന്തയും.
ആശംസകള്‍

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ഇത് വെറും ഒരു ചോദ്യമല്ല.
വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യരെ ചുട്ടെരിക്കാനാണ്
ചിലര്‍ക്കൊക്കെ താല്‍പ്പര്യം!