നിന് നിഴല്‍ക്കൂത്തും
നിന്നിരുള്‍ക്കൂട്ടും
നിന്റെ വിമൂക
വിലോലമാം ഭാവവും
നിന് വിരല്‍ത്തുമ്പിലെ
വിറയാര്‍ന്ന ശൈത്യവും
നിന്റെ ഗ്രീഷ്മത്തിന്
വ്യഗ്രമാമുഷ്ണവും
നിന്റെ നിശാപുഷ്പ
ഗന്ധിയാം പ്രണയവും
നിന്റെ മോഹത്തിന്
നിലാപ്പുതപ്പും പിന്നെ
നിന്‍സ്പര്‍ശ സ്ഫുരണത്തി-
നുല്‍ക്കവര്‍ഷങ്ങളും
നിന്റെയാരോഹവും
നിന്റെയവരോഹവും
നമ്മുടേതെന്നു ഞാന്‍
പാടിത്തുടങ്ങവേ
ഇന്നു ഞാനറിയുന്നു
നിന്നിരുള്‍ക്കൊമ്പിലെ
പാടാന്‍ പഠിക്കുന്ന
രാപ്പാടിയൊന്നു ഞാന്‍.
നിന്നിരുള്‍ക്കൂട്ടും
നിന്റെ വിമൂക
വിലോലമാം ഭാവവും
നിന് വിരല്‍ത്തുമ്പിലെ
വിറയാര്‍ന്ന ശൈത്യവും
നിന്റെ ഗ്രീഷ്മത്തിന്
വ്യഗ്രമാമുഷ്ണവും
നിന്റെ നിശാപുഷ്പ
ഗന്ധിയാം പ്രണയവും
നിന്റെ മോഹത്തിന്
നിലാപ്പുതപ്പും പിന്നെ
നിന്‍സ്പര്‍ശ സ്ഫുരണത്തി-
നുല്‍ക്കവര്‍ഷങ്ങളും
നിന്റെയാരോഹവും
നിന്റെയവരോഹവും
നമ്മുടേതെന്നു ഞാന്‍
പാടിത്തുടങ്ങവേ
ഇന്നു ഞാനറിയുന്നു
നിന്നിരുള്‍ക്കൊമ്പിലെ
പാടാന്‍ പഠിക്കുന്ന
രാപ്പാടിയൊന്നു ഞാന്‍.
16 അഭിപ്രായങ്ങൾ:
എല്ലാം പ്രണയമയം.നന്നായിരിക്കുന്നു.
ഒരു "ന " മയം ....ഇത്തിരി നീരസം തോനുന്നുവെങ്കിലും ഹും കൊള്ളാം
ishtaayi
മനോഹരം, വാക്കുകൾ മധുരിക്കുന്നു!
നല്ല വരികള്‍, ആശയവും..
ചേച്ചി. ഇത് കൊള്ളാട്ടോ..
യൂസഫ്പാ,MyDreams , the man to walk with ശ്രീനാഥന്‍, രവികുമാര്‍, മനുരാജ്
സന്തോഷം.......:)
ഞാൻ മധുരം മധുരം എന്ന് എഴുതിയത് അപ്പോ വന്നില്ല, അല്ലേ.
ഞാനാ ആദ്യം വന്നത്.
കഷ്ടമായി. ഇപ്പോ ദേ യൂസുഫ്പ ഇരുന്ന് ചിരിയ്ക്കുന്നു.
നല്ല വരികള്‍
ഇങ്ങിനെയുള്ള സുന്ദരമായ പറ്റിക്കലുകളില്ലെങ്കില് എന്തുജീവിതം ..........:)
thanks Echmukutty & Jishad
ഈ രാപാടി പകല്‍ പാടില്ലേ
ഈ രാപാടി പകല്‍ പാടില്ലേ
അപ്പോള്‍ പേരു മാറ്റേണ്ടി വരില്ലെ ..........
നിന്റെയാരോഹവും
നിന്റെയവരോഹവും
ആരോഹണം
അവരോഹണം
എന്നു തന്നെ വേണ്ടേ....?
സുനിലൻ കളീയ്ക്കൽ ആരോഹത്തിനും അവരോഹത്തിനും അതേ അര്‍ത്ഥം തന്നെയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ