പടുവേരുകളില് തട്ടിത്തടയാതെ
ഇരുകരകളുടെ അനുനയങ്ങളില്‍
വഴുതിവീഴാതെ ഒഴുകുന്ന
തോടിനെനോക്കി അസൂയപ്പെട്ടിട്ടുണ്ട്
ചെന്നു ചേരുന്ന പുഴയെ
നോക്കി ആശ്ചര്യപ്പെട്ടിട്ടുണ്ട്.
തോടിന്റെയും പുഴയുടേയും സംഗമം
നോക്കിയിരുന്ന് കൊതിച്ചിട്ടുമുണ്ട്.
ഒരു തോടായി ഒഴുകുന്നത്
പുഴയില്‍ ചെന്നു ചേരുന്നത്
ഒന്നുമറിയാതെ പുഴയുടെ
ഒഴുക്കിനൊപ്പം ഒഴുകിനീങ്ങുന്നത്
കടലില്‍ ചെന്നു നിറയുന്നത്
സ്വപ്നവും കണ്ടിട്ടുണ്ട്............
ഇപ്പോഴിപ്പോഴുള്ള
സ്വപ്നങ്ങളില്‍ തോട്
പുറകോട്ടാണൊഴുകാറ്.
കാട്ടുവഴികളും പാറക്കൂട്ടങ്ങളും
ഓടിക്കയറി ക്ഷീണിക്കുമ്പോള്‍
ഉറവകള്‍ കിനിയുന്ന
അരിമ്പുകളിലൂടെ
ഭൂമിയുടെ ഗര്‍ഭങ്ങളിലേക്ക്
നുഴഞ്ഞുകയറുന്ന
സ്വപ്നത്തെയും താലോലിച്ചാണ്
ഞാനിപ്പോഴുറങ്ങാറ്....................
ഇരുകരകളുടെ അനുനയങ്ങളില്‍
വഴുതിവീഴാതെ ഒഴുകുന്ന
തോടിനെനോക്കി അസൂയപ്പെട്ടിട്ടുണ്ട്
ചെന്നു ചേരുന്ന പുഴയെ
നോക്കി ആശ്ചര്യപ്പെട്ടിട്ടുണ്ട്.
തോടിന്റെയും പുഴയുടേയും സംഗമം
നോക്കിയിരുന്ന് കൊതിച്ചിട്ടുമുണ്ട്.
ഒരു തോടായി ഒഴുകുന്നത്
പുഴയില്‍ ചെന്നു ചേരുന്നത്
ഒന്നുമറിയാതെ പുഴയുടെ
ഒഴുക്കിനൊപ്പം ഒഴുകിനീങ്ങുന്നത്
കടലില്‍ ചെന്നു നിറയുന്നത്
സ്വപ്നവും കണ്ടിട്ടുണ്ട്............
ഇപ്പോഴിപ്പോഴുള്ള
സ്വപ്നങ്ങളില്‍ തോട്
പുറകോട്ടാണൊഴുകാറ്.
കാട്ടുവഴികളും പാറക്കൂട്ടങ്ങളും
ഓടിക്കയറി ക്ഷീണിക്കുമ്പോള്‍
ഉറവകള്‍ കിനിയുന്ന
അരിമ്പുകളിലൂടെ
ഭൂമിയുടെ ഗര്‍ഭങ്ങളിലേക്ക്
നുഴഞ്ഞുകയറുന്ന
സ്വപ്നത്തെയും താലോലിച്ചാണ്
ഞാനിപ്പോഴുറങ്ങാറ്....................
19 അഭിപ്രായങ്ങൾ:
ഇപ്പോഴിപ്പോഴുള്ള
സ്വപ്നങ്ങളില്‍ തോട്
പുറകോട്ടാണൊഴുകാറ്.............
ലോകം കുതിച്ചു പായുകയല്ലേ, പക്ഷേ അതിന്റെ ആവേഗത്തിൽ ഭൂമിയുടെ എല്ലാ ഈടുവയ്പ്പുകളും ഒരു സർവ്വനാശത്തിലെക്ക് കൂപ്പുകുത്തുന്നു.
അപ്പോൾ നാം പിന്നോട്ടല്ലാതെ, ഒരു നോബിൾ സാവേജിനെയല്ലാതെ നാം എങ്ങനെ സ്വപ്നം കാണും. കവിതയിൽ ഒരു അച്ചടക്കമുണ്ട്, പറയാനുള്ളത് മാത്രം പറഞ്ഞു. വിഷയത്തിലു ഭാഷയിലും പുതുക്കങ്ങൾ കൊണ്ടുവരിക.
അതൊരു നാശത്തിലേക്കുള്ള ഒഴുക്കാണെന്ന് മനസ്സിലാക്കാത്തതന്തേ...ഇനിയും?.
നല്ല കവിത, കരകളിലെ മോഹനങ്ങൾ തോടു കാണാതെ പോകുന്നില്ല, പക്ഷേ അതിൽ വീണു പോകുന്നില്ല. കുന്നിൽ തടഞ്ഞ പുഴപോലെ കുഴങ്ങി നിൽക്കണ്ട കെട്ടോ,തോട് പുഴയിൽ, പുഴ കടലിൽ - അങ്ങനെ തന്നെയാകട്ടെ! പുറകിൽ പുഴ പിന്നിടുന്ന മനോഹാരിതകൾ കണ്ടോളൂ (ആ, കോഴിക്കോട്ടുകാരി, ആ കടവു (റിസോർട്ടിന്റെ മുൻപിൽ) പാലത്തിൽ നിന്ന് പുഴ കണ്ടിട്ടുണ്ടോ, എന്റെ ഭാര്യ വീട് അതിനടുത്തായതിനാൽ പാലത്തിൽ പോയി നിൽക്കാറുണ്ട്, ഇത്ര മനോഹരമായ പുഴക്കാഴ്ച വേറെ യില്ല) സ്വപ്നങ്ങളെ താലോലിച്ചോളൂ, അപകടം മണക്കും വരെ! മുറിവുകൾക്ക് ശമനം.
so simple..so nice..
so simple..so nice..
ഒഴുകുന്ന തോടും പുഴയും ഒക്കെ ഓര്‍ക്കുന്നത് തന്നെ മനസ്സിന് നോമ്പരമാണിപ്പോള്!. തിരിചോഴുകുന്ന തോടുകള്‍ തീരെ ഇല്ലാതാകുന്ന കാലത്താണ് നാമിപ്പോള്‍!
Ennaalum
swapnangal varunnundallo! athu nallathalle :)
assalayi ee thiricharivum, pankidalum.... aashamsakal...................
ഒഴുകി നിലക്കുന്ന ജീവിത സാഗരം അവിടെ നിസ്സംഗതരായ് നോക്കി നില്ക്കാനെ കഴിയൂ
സുരേഷ് കവിതയുടെ ആശയം ശരിക്കും മനസ്സിലാക്കിയതില്‍ സന്തോഷം ...കാരണം തുടര്‍ന്നു വായിക്കുന്നവരെ അതു വളരെ സ്വാധീനിക്കും. മാറ്റം വേണമെന്ന് എനിക്കും തോന്നുന്നുണ്ട്.പക്ഷെ ഒരേ മാനസികാവസ്ഥയില്‍ തുടരുമ്പോള്‍ മനസ്സില്‍ വരുന്നതും അതുപോലെയാവുമല്ലൊ.
യൂസഫ്പാ അതു മനസ്സിലാവാത്തതാണല്ലൊ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം.
ഈ സന്ത്വനത്തിന് നന്ദി ശ്രീനാഥന്‍......... കോഴിക്കോട്ടെ പുഴകളെല്ലാം നല്ല ഭംഗിയാണ്......എത്ര കണ്ടാലും മതിവരാറില്ല...........കടലുമായിചേരുന്നതിന്റെ സന്തോഷമാവും.
സന്തോഷം നല്ല വാക്കുകള്‍ക്ക്.
ശരിയാണ് റഷീദ്...........അതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല.
എഴുത്തുകാരി കണ്ടതില്‍ വളരെ സന്തോഷം........ സ്വപ്നങ്ങള്‍ക്ക് എത്രകാലം പിണങ്ങിയിരിക്കാന്‍ പറ്റും............ വരും ........ദുസ്വപ്നങ്ങളെ ആട്ടിയകറ്റാന്‍ നല്ലസ്വപ്നങ്ങള്‍ വന്നല്ലെ പറ്റു.
നല്ലവാക്കുകള്‍ക്ക് നന്ദി ജയരാജ്.
പാലക്കുഴി നോക്കിനിന്നാലെങ്ങിനെയാണ്.........നീന്തി എങ്ങിനെയെങ്കിലും അപ്പുറം കടക്കണ്ടെ....:)
ഭയപ്പെടുത്തുന്ന സർവ നാശം.
നന്നായി പറഞ്ഞു.
Nalla Varikal
the man to walk with, Echmukutty , Thommy
സന്തോഷം നല്ല വാക്കുകള്‍ക്ക്.
പുഴയാണ് വേണ്ടതെങ്കില്‍ ഒഴാക്കന്റെ നാട്ടിലേക്ക് പോരെ .... കൂടെ ഒഴുകി ഒഴുകി കടലില്‍ വരെ എത്തിക്കുന്ന കാര്യം ഞാന്‍ ഏറ്റു
thanks ഒഴാക്കന്............but
ഇപ്പോഴിപ്പോഴുള്ള
സ്വപ്നങ്ങളില്‍ തോട്
പുറകോട്ടാണൊഴുകാറ്.............
reverse ayanam ishttamaayi ketto.
Thodu munnottozhukunnathu thanne swapnam kanatte..avasana swasam vareyum..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ