ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

അന്തിമേഘമേ........


നിന്റെ ചൂടില്‍ ഞാന്‍ വെന്തുരുകുമ്പോഴും
നീ ചാരമാവുമോയെന്നതാണെന്‍ഭയം.
കാലാഗ്നി കണ്ടു തപിക്കുന്ന നെഞ്ചിലെ
കനലാളി സിന്ദൂരവര്‍ണ്ണമായ് നിന്മുഖം..........
ഏറെ കനത്തു ഘനം കൊണ്ട ഹൃത്തം
ഏറ്റം കടുത്ത വാക്കാലഗ്നി വര്‍ഷിച്ച്
സന്ധ്യക്ക് നീയന്തിമേഘമേ എന്മടിയില്‍
പെയ്തമ്മതന്‍മടിയില്‍ കുഞ്ഞുപോലക്ഷണം
എന്തുചെയ്യേണമെന്നറിയാതെ ഞാനും
പെയ്തുപോവുന്നു ഞാന്‍ തന്നെ നീയെന്നപോല്‍.

9 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇത് ആകാശത്തു വിരിഞ്ഞ ഭൂമിയില്‍ പെയ്തുനിറഞ്ഞ ഈ മേഘത്തിനുവേണ്ടി മാത്രം...........

എല്ലാവര്‍ക്കും മുന്‍കൂട്ടി ഓണാശംസകള്‍...........നാട്ടില്‍നിന്നു വന്നിട്ടു കാണാം.

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

:-)

ശ്രീനാഥന്‍ പറഞ്ഞു...

ഇത് മേഘത്തെക്കുറിച്ചു തന്നേ? ഓണാശംസകള്‍!

Manoraj പറഞ്ഞു...

ബ്ലോഗ് മീറ്റിനു മുന്‍പേ വായിച്ചിരുന്നതാണീ വരികള്‍.. എന്തോ അന്ന് കമന്റിയില്ല. മേഘത്തെ കുറിച്ചാണോ സൂര്യനെ കുറിച്ചാണോ എന്ന് ചില വരികളില്‍ സംശയം തോന്നി. കവിത എന്റെ പരിധിയില്‍ വരില്ല. അതുകൊണ്ട് എന്റെ തോന്നല്‍ കാര്യമാക്കണ്ടാട്ടോ.

ഒരു ഓഫ് : പിന്നെ ചേച്ചി സുഖമല്ലേ.. ഹസിന്റെ അന്നത്തെ പാട്ട്.. മറക്കില്ലാട്ടോ.. പറഞ്ഞേക്ക്..

the man to walk with പറഞ്ഞു...

ഓണാശംസകള്‍..

Echmukutty പറഞ്ഞു...

ഞാൻ തേടിയെത്തി.
എന്നെ ഓർമ്മയുണ്ടോ?

കവിതയെപ്പറ്റി ഒന്നും പറയാൻ അറിഞ്ഞുകൂടാ.എന്നാലും വായിച്ചപ്പോൾ ആഹ്ലാദമുണ്ടായി.
ആശംസകൾ.
ഇനിയും വരാം.

Jishad Cronic പറഞ്ഞു...

ആശംസകൾ.

MyDreams പറഞ്ഞു...

:)

Joy Palakkal ജോയ്‌ പാലക്കല്‍ പറഞ്ഞു...

മേഘത്തെക്കുറിച്ചു....
എനിക്കേറേ ഇഷ്ടമായി..
അഭിനന്ദനങ്ങള്‍!!