ചൊവ്വാഴ്ച, മേയ് 18, 2010

ഡെലീറ്റ്................


ഡെലീറ്റ് ചെയ്യണം എല്ലാം
ഓര്‍മ്മകളും സ്വപ്നങ്ങളും മോഹങ്ങളും
ബാക്ക് സ്പേസ് അടിച്ച്
ഒരു തീവണ്ടിയെന്നപോലെ............

കയറിയവരെ ഇറക്കി
ഇറക്കിയവരെ കയറ്റി
അവരെ കയറിയയിടത്ത് വീണ്ടുമിറക്കി
വാങ്ങിച്ച ചായ കാപ്പി
മുഷിഞ്ഞ ഉരുളക്കിഴങ്ങുവട
പാടിയ അന്താക്ഷരിയിലെ
നാലുവരിപ്പാട്ടുകള്‍
ഇടക്കുള്ള തമാശകള്‍
ആരും കാണാതെ ആരോ
സൂക്ഷിക്കാനേല്പ്പിച്ച ഒരു നോട്ടം
ഏതോകുഞ്ഞിന്റെ കരച്ചില്‍
അമ്മയുടെ താരാട്ട്
കളിച്ച ചതുരംഗങ്ങള്‍
കയറിയിറങ്ങിയ തുരംഗങ്ങള്‍
പാലത്തിനടിയിലെ വെള്ളം
കൂടെ ഓടിയെത്തിക്കിതച്ച സൂര്യന്‍
ഒളിഞ്ഞുനിന്നു ചിരിച്ച അമ്പിളിക്കല
കൈനീട്ടിവാങ്ങിയ മഴത്തുള്ളി
ടിക്കറ്റില്‍ പതിഞ്ഞ ടി.ടിയുടെ
വിരല്‍പ്പാടുകള്‍ എല്ലാം എല്ലാം.........
അവസാനം കയറിയ സ്റ്റേഷനില്‍
ലാഘവത്തോടെയിറങ്ങണം
ഇനിയുമിറങ്ങാന്‍ ബാക്കിയായവരെ നോക്കി
പ്ലാറ്റ്ഫോമില്‍നിന്ന് കൈവീശണം.

8 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ബാക്ക് സ്പേസ് അടിച്ച്
ഒരു തീവണ്ടിയെന്നപോലെ............

ഗീത പറഞ്ഞു...

ഒരു ബാക്ക്സ്പേസ് അറ്റിച്ച് ജീവിതവും ഇങ്ങനെ പിറകിലേക്ക് പായിക്കാനായെങ്കില്‍ ...

ആഗ്രഹിക്കാന്‍ ഞാനുമുണ്ട് കൂടെ, പ്രയാനേ.

Typist | എഴുത്തുകാരി പറഞ്ഞു...

അങ്ങനെ ബാക് സ്പേസ് അടിച്ചടിച്ച് ബാല്യത്തിലെത്താനാണെങ്കില്‍ ഞാനുമുണ്ട് കൂടെ.‍

വരവൂരാൻ പറഞ്ഞു...

കുറെ കാലമായി നെറ്റിലും ബ്ലോഗ്ഗിലുമോക്കെ....

വീണ്ടും തുടങ്ങട്ടെ...

നല്ല കവിത ...ആശംസകൾ

പ്രയാണ്‍ പറഞ്ഞു...

ഗീത , എഴുത്തുകാരി ഞാന്‍ നാട്ടിലെത്തട്ടെ എന്നിട്ടു നമുക്ക് പോകണം വീണ്ടും ബാല്യത്തിലേക്ക്.................വരവൂരാന്‍ എന്തുപറ്റി കുറെക്കാലമായല്ലൊ കണ്ടിട്ട്..................... വിണ്ടും കണ്ടതില്‍ സന്തോഷം........

https://kaiyyop.blogspot.com/ പറഞ്ഞു...

നന്നായിരിക്കുന്നു.അശംസകള്‍

ajith പറഞ്ഞു...

ഞാനും ബാക്ക് സ്പെസ് അടിച്ചു 2010-ലേയ്ക്ക്.

(പ്രയാണ്‍ എന്ന് പേര് ആരുടെ ഐഡിയ ആണ്? എന്തായാലും ഐഡിയ സൂപ്പര്‍)

Echmukutty പറഞ്ഞു...

കൊള്ളാമല്ലോ..ഇതിഷ്ടപ്പെട്ടു.