വ്യാഴാഴ്‌ച, ഡിസംബർ 24, 2009

ഭൂമി............

© karin kuhlmann

ഇളകിയാല്‍ തകരുമൊരു
സാമ്രാജ്യം കാക്കാന്‍ ഭൂമി
കറങ്ങുമൊരച്ചുതണ്ടിന്‍ ചുറ്റും
മടുക്കുന്നുണ്ടാവില്ലെ......

ഉള്ളിലെരിയുമഗ്നിതന്‍
ജ്വാലകളുള്ളിലേ കെടുത്തി
തേങ്ങലിന്‍ വിറയലൊതുക്കി
വെയില്‍ വാരിപൂശി........

ഒരുദിനം വരുമന്നു നാം
നിണമൂറ്റിയ മുലതന്‍
കടച്ചിലില്‍ പുളയുമൊരുദിനം,
നാമെരിയിച്ചകനല്‍
നീറി പുകയുമൊരു ദിനം,
ഒരുപാടുനടന്നോരു
വഴി മടുത്തിനിയേതു
പുതുപഥമെന്നോര്‍ത്തമ്മ
നടത്തം നിര്‍ത്തുംദിനം.........

അന്നുനാം വിളിക്കും
ഭ്രാന്തിയെന്നുറക്കെ,
തളക്കുമമ്മതന്‍ മനസ്സും
നമുക്കായ് നാംതീര്‍ത്ത
ചങ്ങലക്കെട്ടിന്നുള്ളില്‍.........

6 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അന്നുനാം വിളിക്കും
ഭ്രാന്തിയെന്നുറക്കെ.............

Rajendran Pazhayath പറഞ്ഞു...

allathinum avasanum(nassam) undu.enganay poyal nammel athu vegathilakum.
ennu praskthamaya kavitha. Purannavum, charithravum parayunna avatharapurushanae nammukku pratheshikkam. Bhumiyude bharam kurrakkan AVATHARENGAL create cheyunna YUDHANGAL, Ennathe Mahamarikkalodu thulanum cheyam

താരകൻ പറഞ്ഞു...

ഒരുപാടുനടന്നോരു
വഴി മടുത്തിനിയേതു
പുതുപഥമെന്നോര്‍ത്തമ്മ
നടത്തം നിര്‍ത്തുംദിനം..... (അങ്ങനെയൊരു ദുർദിനമുണ്ടാവാതിരിക്കട്ടെ)..കവിതനന്നായി

jayanEvoor പറഞ്ഞു...

ഒരുദിനം വരുമന്നു നാം
നിണമൂറ്റിയ മുലതന്‍
കടച്ചിലില്‍ പുളയുമൊരുദിനം...


സത്യം!
നല്ല കവിത!

Typist | എഴുത്തുകാരി പറഞ്ഞു...

അച്ചുതണ്ടിനു ചുറ്റും കറങ്ങി കറങ്ങി മടുക്കുന്നുണ്ടാവില്ലേ.. നല്ല ചിന്തകള്‍.

പുതുവത്സരാശംസകള്‍.

പ്രയാണ്‍ പറഞ്ഞു...

രാജേന്ദ്രന്‍, താരകന്‍ ,ജീവന്‍, എഴുത്തുകാരി നന്ദി........