പാട്ടു ഞാന്‍ കണ്ടത്
കാതിലൂടെയായിരുന്നു....
കേട്ടത് വാക്കിലൂടെ
അറിഞ്ഞത് അര്‍ത്ഥങ്ങളിലൂടെയും....
ഭാവനയുടെ അതിരില്ലാപ്പാടങ്ങളില്
മഴകളും മേഘങ്ങളും
മലകളും പുഴകളും
ചന്ദ്രനും ചന്ദ്രികയും
മുകുളങ്ങള്പൊട്ടി
വാനോളം വളര്‍ന്ന വാക്കുകള്‍!
ഒരുതുള്ളി മഴയില്‍
തിമിര്‍ത്തുപെയ്യുന്ന
പ്രണയക്കുളിര്,
ഒരു ചിന്ത് ചന്ദ്രികയില്‍
കനത്തു നിറയുന്ന
വിരഹ താപം,
പൂക്കളും കിളിക്കൊഞ്ചലും
പൂവാടിയും കാടുമായി !
ഇന്നും പാട്ടെന്നില്
നിറയുന്നത് കാതിലൂടെ
രുചിക്കുന്നത് വാക്കിലൂടെ
കേള്‍ക്കുന്നത് സ്വരത്തിലൂടെ
എന്നിട്ടും കുതിച്ച സങ്കല്പങ്ങള്
അതിരുകളില്‍ത്തട്ടി
തകര്‍ന്നു വീഴുമ്പോള്‍
അത്ഭുതപ്പെട്ടുപോകുന്നു
കണ്ണുണ്ടായതാവാം പ്രശ്നം............
കാതിലൂടെയായിരുന്നു....
കേട്ടത് വാക്കിലൂടെ
അറിഞ്ഞത് അര്‍ത്ഥങ്ങളിലൂടെയും....
ഭാവനയുടെ അതിരില്ലാപ്പാടങ്ങളില്
മഴകളും മേഘങ്ങളും
മലകളും പുഴകളും
ചന്ദ്രനും ചന്ദ്രികയും
മുകുളങ്ങള്പൊട്ടി
വാനോളം വളര്‍ന്ന വാക്കുകള്‍!
ഒരുതുള്ളി മഴയില്‍
തിമിര്‍ത്തുപെയ്യുന്ന
പ്രണയക്കുളിര്,
ഒരു ചിന്ത് ചന്ദ്രികയില്‍
കനത്തു നിറയുന്ന
വിരഹ താപം,
പൂക്കളും കിളിക്കൊഞ്ചലും
പൂവാടിയും കാടുമായി !
ഇന്നും പാട്ടെന്നില്
നിറയുന്നത് കാതിലൂടെ
രുചിക്കുന്നത് വാക്കിലൂടെ
കേള്‍ക്കുന്നത് സ്വരത്തിലൂടെ
എന്നിട്ടും കുതിച്ച സങ്കല്പങ്ങള്
അതിരുകളില്‍ത്തട്ടി
തകര്‍ന്നു വീഴുമ്പോള്‍
അത്ഭുതപ്പെട്ടുപോകുന്നു
കണ്ണുണ്ടായതാവാം പ്രശ്നം............
9 അഭിപ്രായങ്ങൾ:
ടെലിവിഷനുണ്ടായതാവാം പ്രശ്നം......:)
കണ്ണിലൂടെ കണ്ട് കാതിലൂടെ കേട്ടുനോക്കൂ.
kannudayittum kannedarethiyil kannathathanu prashnum
'bhavana' pavapettavente,
kazhuchayum,swapnavum aannu
എഴുത്തുകാരി അപ്പോള്‍ മറ്റുള്ളവര്‍ കാണുന്നതല്ലെ കാണുള്ളു..........
രാജേന്ദ്രന് ഭാവനക്ക് അങ്ങിനെയൊരതിര് വരമ്പുണ്ടോ?
പലപ്പോഴും കന്നുണ്ടായി പോയി എന്നതാ വിഷമം
ഒരുതുള്ളി മഴയില്‍
തിമിര്‍ത്തുപെയ്യുന്ന
പ്രണയക്കുളിര്,
ishtaayi..
ഇന്നും പാട്ടെന്നില്
നിറയുന്നത് കാതിലൂടെ
രുചിക്കുന്നത് വാക്കിലൂടെ
കേള്‍ക്കുന്നത് സ്വരത്തിലൂടെ
എന്നിട്ടും കുതിച്ച സങ്കല്പങ്ങള്
അതിരുകളില്‍ത്തട്ടി
തകര്‍ന്നു വീഴുമ്പോള്‍
അത്ഭുതപ്പെട്ടുപോകുന്നു
കണ്ണടച്ചാല്‍ മതിയല്ലോ ?
കണ്ണും കാതും വായുമടച്ച്,മനസ്സും പൂട്ടിയിരിക്കുമ്പോള്‍ ഹാ എന്തു സുഖം എന്തു സമാധാനം...
ഒരു ചിന്ത് ചന്ദ്രികയില്‍
കനത്തു നിറയുന്ന
വിരഹ താപം
നല്ല കവിത ഇഷ്ടപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ