കലങ്ങിമറിഞ്ഞൊഴുകുന്ന
ഈ വെള്ളത്തിനു കുറുകെ
ഒരു നൂല് പാലമുണ്ടെനിക്ക്
അക്കരെയെത്താന്‍.........
ഓരോ അടിവെപ്പിലും
ഇളകി വിറക്കുന്ന
ഓരോ വിറയലും
ഇക്കിളിയായ് മാറുന്ന
ഓരോ ഇക്കിളിയും
പടര്‍ത്തിയകറ്റാനൊരു
കൈവരിയുണ്ടെനിക്ക്..........
കലങ്ങിയതാണെങ്കിലും താഴെ
മുഖം നോക്കാനൊരു കണ്ണാടിയായി
കാല് വഴുതുമ്പോള്‍ കൂടെവഴുതി
കൈനീട്ടി തൊടാന്‍ തുടിച്ച്
ഉയരുന്നവെള്ളത്തിനൊപ്പമെത്തി
അരികിലുണ്ടെന്നു തുളുമ്പുന്ന
ഒരു നിഴലുമുണ്ടെനിക്ക്.........
തിരിമുറിയാത്ത മഴയിലും
തിളക്കുന്ന വെയിലിലും
മേഘക്കിറുകള്‍ക്കിടയിലൂടെ
കയറുംമുതലിറങ്ങും വരെ
വീഴരുതെ നീയെന്നൊരു
ആകാശക്കണ്ണുമുണ്ട് മുകളില്‍.
12 അഭിപ്രായങ്ങൾ:
വീഴരുതെ നീയെന്നൊരു
ആകാശക്കണ്ണുമുണ്ട് മുകളില്‍.
അയ്യോ, ഇങ്ങനെയും ഒരു പാലമോ? വളരെ നന്നായി എഴുതിയിരിക്കുന്നു. :)
നന്നായിരിക്കുന്നു കവിതയും പാലവും.
പെരുമഴക്കുടക്കീഴില്
പൊരിവെയില്ത്തളര്ച്ചയില്....
എന്തോ ഒരു കല്ലുകടിച്ചോ എന്നൊരു സംശയം
ബിന്ദു, ഇങ്ങിനെ എത്ര പാലങ്ങള്‍ .....നമുക്ക് കടക്കേണ്ടി വരുന്നില്ലെന്നെയുള്ളു.....
വയനാടന്‍ വായിച്ചു വായിച്ചു വന്നപ്പോള്‍ എനിക്കും തോന്നിയതാണ്....ഇനിയതങ്ങിനെ കിടക്കട്ടെ അല്ലെ...:)
തുറന്ന അഭിപ്രായത്തിനു നന്ദി.
കലങ്ങിമറിഞ്ഞൊഴുകുന്ന
വെള്ളത്തിനു കുറുകെ
കവിതയുടെ പാലമുണ്ട് ഇവിടെ
അക്കരെയെത്താന്‍.........
നല്ല വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു
ഇഷ്ടായി ..ഈ നൂല്പാലം ..
ever uyarangalil athum. kashtapettaley padikunnathu.
കലങ്ങിയതാണെങ്കിലും താഴെ
മുഖം നോക്കാനൊരു കണ്ണാടിയായി
കാല് വഴുതുമ്പോള്‍ കൂടെവഴുതി
കൈനീട്ടി തൊടാന്‍ തുടിച്ച്
ഉയരുന്നവെള്ളത്തിനൊപ്പമെത്തി
അരികിലുണ്ടെന്നു തുളുമ്പുന്ന
ഒരു നിഴലുമുണ്ടെനിക്ക്.........
:)
പ്രയാണ്‍ ചേച്ചീ..
നല്ല വരികള്‍..
ആശംസകള്‍..ട്ടോ
ബ്ലോഗിന്റെ മുഖം മാറ്റിയല്ലോ.
പഴയ കാലത്തിലേക്കു പോകാന്‍ തോന്നുന്നുണ്ടല്ലേ!
വരവൂരാന്‍, രാജേന്ദ്രന് ,the man to walk with , സാജന്, ഹരീഷ് , എഴുത്തുകാരി അഭിപ്രായങ്ങള്‍ക്കും സ്നേഹത്തിന്നും തിരിച്ച് സ്നേഹം മാത്രം...........
എഴുത്തുകാരി അതാ മരത്തിനു മുകളില്‍ കയറാനുള്ള വഴിനൊക്കിയതാണ്...:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ