നിറക്കടയിലാണ് ഞാന്‍
അടുക്കിവെച്ച നിറങ്ങള്‍
ഓരോന്നായി ഒഴുകി
മറയുന്നതും നോക്കി
ചായുന്ന നിഴലിനെ
കുടയില്‍ ചേര്‍ത്തുനിര്‍ത്തി....
ചെമ്മണ്ണും ആകാശവും പച്ചിലയും
തിങ്ങിയിരുന്ന ഷെല്‍ഫില്‍
ഹേസീ റിമെംബറന്‍സും
ലവ്മി സമ്മര്സോങ്ങും
ചിര്‍പ്പിങ്ങ് ബേഡ്സും
ഡിസംമ്പര്‍ ബ്ലൂവും പ്യൂസും
അപരിചിതത്വത്തിന്റെ
അലസനോട്ടവുമായി...
ആകാശനീലിമയുടെ ആഴംതേടി
കുട്ടി ഗൂഗിളില്‍ മുങ്ങിത്താഴുമ്പോള്‍
വെളുപ്പിനായി തിരുമ്പി മടുത്ത്
അമ്മ വസ്ത്രത്തെ ശപിക്കുന്നു...
പച്ചപോയ ഇലകള്‍ കൊഴിഞ്ഞ്
മരങ്ങള്‍ അകാലത്തില്‍
ശിശിരം കാത്തിരിക്കുന്നു...
ജീവിതം തേടിയിറങ്ങിയ
കൈകളില്‍നിന്നും
ഒലിച്ചിറങ്ങിയ കറുപ്പില്‍
മീനുകള്‍ ശ്വാസം മുട്ടുന്നു...
നിറക്കടയിലാണു ഞാന്‍
ഇലകള്‍ തളിര്‍ക്കാന്‍ മടിച്ച
പൂക്കള്‍ നിറം ചുരത്താത്ത
ആകാശം ചുരുള്‍ നിവര്‍ത്താത്ത
ക്യാന്‍വാസിനെ ഉണര്‍ത്താന്‍
ഏതു നിറം വേണമെന്നറിയാതെ...
പഴയ നിറങ്ങളെങ്ങോ
ഒഴുകിമറയുന്നതും നോക്കി...
അടുക്കിവെച്ച നിറങ്ങള്‍
ഓരോന്നായി ഒഴുകി
മറയുന്നതും നോക്കി
ചായുന്ന നിഴലിനെ
കുടയില്‍ ചേര്‍ത്തുനിര്‍ത്തി....
ചെമ്മണ്ണും ആകാശവും പച്ചിലയും
തിങ്ങിയിരുന്ന ഷെല്‍ഫില്‍
ഹേസീ റിമെംബറന്‍സും
ലവ്മി സമ്മര്സോങ്ങും
ചിര്‍പ്പിങ്ങ് ബേഡ്സും
ഡിസംമ്പര്‍ ബ്ലൂവും പ്യൂസും
അപരിചിതത്വത്തിന്റെ
അലസനോട്ടവുമായി...
ആകാശനീലിമയുടെ ആഴംതേടി
കുട്ടി ഗൂഗിളില്‍ മുങ്ങിത്താഴുമ്പോള്‍
വെളുപ്പിനായി തിരുമ്പി മടുത്ത്
അമ്മ വസ്ത്രത്തെ ശപിക്കുന്നു...
പച്ചപോയ ഇലകള്‍ കൊഴിഞ്ഞ്
മരങ്ങള്‍ അകാലത്തില്‍
ശിശിരം കാത്തിരിക്കുന്നു...
ജീവിതം തേടിയിറങ്ങിയ
കൈകളില്‍നിന്നും
ഒലിച്ചിറങ്ങിയ കറുപ്പില്‍
മീനുകള്‍ ശ്വാസം മുട്ടുന്നു...
നിറക്കടയിലാണു ഞാന്‍
ഇലകള്‍ തളിര്‍ക്കാന്‍ മടിച്ച
പൂക്കള്‍ നിറം ചുരത്താത്ത
ആകാശം ചുരുള്‍ നിവര്‍ത്താത്ത
ക്യാന്‍വാസിനെ ഉണര്‍ത്താന്‍
ഏതു നിറം വേണമെന്നറിയാതെ...
പഴയ നിറങ്ങളെങ്ങോ
ഒഴുകിമറയുന്നതും നോക്കി...
6 അഭിപ്രായങ്ങൾ:
നിറക്കടയിലാണു ഞാന്‍
ഇലകള്‍ തളിര്‍ക്കാന്‍ മടിച്ച
പൂക്കള്‍ നിറം ചുരത്താത്ത
ആകാശം ചുരുള്‍ നിവര്‍ത്താത്ത
ക്യാന്‍വാസിനെ ഉണര്‍ത്താന്‍
ഏതു നിറം വേണമെന്നറിയാതെ...
പഴയ നിറങ്ങളെങ്ങോ
ഒഴുകിമറയുന്നതും നോക്കി...
കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കയാണ്...
പഴയ നിറക്കൂട്ടുകളെ മാത്രമേ ഇഷ്ടപ്പെടൂന്ന് വാശിപിടിച്ചിരുന്നാല്‍ പോര. പുതിയ ചായക്കൂട്ടുകളേയും ഇഷ്ടപ്പെടാന്‍ പഠിക്കൂ...
ആകാശനീലിമയുടെ ആഴംതേടി
കുട്ടി ഗൂഗിളില്‍ മുങ്ങിത്താഴുമ്പോള്‍
വെളുപ്പിനായി തിരുമ്പി മടുത്ത്
അമ്മ വസ്ത്രത്തെ ശപിക്കുന്നു...
ഞാന്‍ ഇവിറ്റെയും എത്തി ട്ടോ ചേച്ചി.....
kannanunni, giitha, kochchuthemmaati....:)
പഴയ നിറങ്ങള്‍ ഒഴുകി മറഞ്ഞാലും, ഓര്‍മ്മയിലുണ്ടാവുമല്ലോ!
ഓ ടോ:ഡെല്ഹിക്കു് ഒരു പ്രാവശ്യം പോയിട്ടുണ്ട്. ഇനി ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും വരാം. നമുക്കു കറങ്ങാം. ശരിക്കും സന്തോഷം തോന്നുന്നൂട്ടോ, ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഇങ്ങനെ ക്ഷണിക്കുമ്പോള്‍, ഞാന്‍ വരാമെന്നു പറയുമ്പോള്‍.....
adjust cheyan vidhikkapetta kurayper,every man free when he born,kalam build barrrriers & gave sadness, when he(kalam)fail in his duty we get joy, also we try our best to get joy or make joy artificialy with the help of colours and so and so;
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ