എന്തൊരു പശിമയായിരുന്നു....
തൊട്ടതെല്ലാം പറ്റിപ്പിടിച്ച്
ഇട്ടതെല്ലാം പൊട്ടിമുളച്ച്
കാടും പടലവുമായിരുന്നു...........
ഒന്നു തൊട്ടാല്‍ മതി
ഉറന്നൊലിച്ച് പരന്ന്
പുഴയും കടലും കഴിഞ്ഞും
ഒഴുകിക്കൊണ്ടേയിരിക്കും.
ഇടക്കെപ്പോഴാണാരോ
പശിമയില് വിളവിറക്കിയത്
ഉറവയില്‍ മീന്‍ വളര്‍ത്തിയത്
കുഴച്ച് ബിംബങ്ങള്‍ തീര്‍ത്തത്.......
അതു മടുത്തപ്പോഴാണല്ലൊ
ഉറവും പശിമയും ചേര്‍ത്ത്
ഇടിച്ചിടിച്ച് കുഴച്ചെടുത്തത്....
ചതുരങ്ങളില്‍ വടിച്ചെടുത്തത്..........
വെയിലില്‍ ഉണക്കാനിട്ടത്
മഴയെപ്പറ്റിച്ച് ഓലമേഞ്ഞത്
ചൂളയില്‍ ചുട്ടെടുത്തത്
പടുത്ത് മതിലുകള്‍ തീര്‍ത്തത്....!
വല്ലാത്ത ഉറപ്പാണത്രെ
വീട്ടുകാരുടെ ആവലാതി.....
കല്ലില്‍ തൊട്ടപോലെയെന്ന്
കൂട്ടുകാരുടെ പരിഭവം.....
വേദനിച്ചെന്നു പിന് വലിയുന്ന
കൈകള്‍... മനസ്സുകള്‍......
അതും കളഞ്ഞല്ലോ നീയെന്ന്
അമ്മയുടെ പതംപറച്ചില്‍.
അങ്ങിനെയാണൊരു ചാര്‍ത്തെഴുതിച്ചത്....
അതവിടെത്തന്നെയുണ്ടെന്ന്....
ഒഴുകിനിറയുന്നത് ചോരയാണെന്ന്
നിറമിപ്പൊഴും ചുവപ്പാണെന്ന്
താളം തെറ്റിയാണെങ്കിലും
മിടിപ്പിനിയും നിര്‍ത്തിയിട്ടില്ലെന്നും........
11 അഭിപ്രായങ്ങൾ:
അങ്ങിനെയാണൊരു ചാര്‍ത്തെഴുതിച്ചത്....
സ്നേഹിതാ ഈ വരികൾക്ക് കമന്റിടാൻ മാത്രം ശക്തനല്ല ഞാൻ. എങ്കിലും ഉള്ളിൽ തറച്ച വാക്കുകൾക്ക് മീതെ ഒരു കയ്യൊപ്പ്.
അനുഭവങ്ങളുടെ തീച്ചൂളയിൽ കല്ല് കൊണ്ട് ഹൃദയം തീർക്കുന്നവരെന്ന് ഞാൻ തിരിച്ച് വായിക്കും.
“എങ്കിലും മിടിപ്പിനിയും നിർത്തിയിട്ടില്ല”
താളം തെറ്റിയാണെങ്കിലും
മിടിപ്പിനിയും നിര്‍ത്തിയിട്ടില്ലെന്നും......
....
ആവശ്യത്തിലധികം പശിമയും ഒഴുക്കുമായാലും പ്രശ്നം തന്നെ. പക്ഷേ അതു തിരിച്ചറിയുമ്പോഴേക്കുംവൈകിപ്പോയിരിക്കും അല്ലേ?
:)
kollam...
നരിക്കുന്നന്‍ പറഞ്ഞതുപോലെ ഈ വരികള്‍ക്കു കമന്റിടാനുള്ള അറിവോ കഴിവോ എനിക്കില്ല.
Good
I invite you to join malayalakavitha
www.malayalakavitha.ning.com
അങ്ങിനെയാണൊരു ചാര്‍ത്തെഴുതിച്ചത്....
അതവിടെത്തന്നെയുണ്ടെന്ന്
താളം തെറ്റിയാണെങ്കിലും
മിടിപ്പിനിയും നിര്‍ത്തിയിട്ടില്ലെന്നും..
അതു നിറുത്താതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ
താളം നേരെയാവട്ടെ...മിടിപ്പിനിയും തുടരട്ടെ....
നന്നായിരിക്കുന്നു കൂട്ടുകാരാ....
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും സ്നേഹം മാത്രം.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ