എന്തൊരു ബഹളമായിരുന്നു
ചിരിയും കളിയും വാതുവെപ്പും......!
പറത്താനൊരു കൂട്ടര്
കണ്ടു രസിക്കാനൊരു കൂട്ടര്.....!
ഒന്ന് മുകളിലെത്തുമ്പോള്‍
മറ്റെല്ലാം അതിനുതാഴെ.....
ഒരുവനൊന്നാമനാകുമ്പോള്‍
വജ്രവും ചോരയും കൊണ്ട്
ചരടിനരംചേര്‍ത്ത്......
രണ്ടും മൂന്നും ഏറെ വാശിയില്‍.....!
അങ്ങിനെ ഒന്നും രണ്ടും മൂന്നും
കളിക്കുന്നതിനിടയിലാണൊരാള്‍
അവനൊന്നാമനാണോ...
അതോ രണ്ടാമനൊ....അതോ?
ഒന്നുമല്ല..ഇതൊക്കെ ചേര്‍ന്ന.......
അവരിലൊരാള്‍ മാത്രം
താഴേക്ക് വീണത്...........!
വീണു വീണു ആഴങ്ങളില്‍ മറയുമ്പോഴും
അവന് ചിരിക്കുകയായിരുന്നു,
അവന്റെ പട്ടം ഉയരങ്ങളിലേക്ക്
പറക്കുകയായിരുന്നല്ലൊ.....
അവനില്ലാതിനി പട്ടം
പറപ്പിക്കാന്‍ വയ്യല്ലോയെന്ന്
അവന്റെ കൂട്ടുകാര്‍ കരയുന്നു......
അവനിതുവല്ലതും
അറിയുന്നുണ്ടോആവോ.......
7 അഭിപ്രായങ്ങൾ:
നല്ല വരികള്‍ ട്ടോ
അവന് അറിയാതിരിക്കുമോ ..
ഈ പട്ടങ്ങള്ക്കിടയില് നിന്നും ...
പറത്തുന്നവരുടെ ഇടയില്‍ നിന്നും ...
അവനു പോകാന്‍ കഴിയുമോ ...
കാരണം ഇതെല്ലാം അവന്റേതു കൂടിയല്ലേ ..
ഒരു വേദന കരളിലുടക്കി ക്കിടക്കുന്നു ...
യാഥാര്ത്യത്തെ അന്ഗീകരിച്ചേ മതിയാവൂ... എങ്കിലും
പാവം പട്ടം..
പാവം അവൻ...
കണ്ണനുണ്ണി, ശരദനിലാവ്, ബിലാത്തിപ്പട്ടണം.....പോവേണ്ടവര്‍ക്ക് സമയമായാല്‍ പോയല്ലെ പറ്റു.....
കൊള്ളാം...
ഒടുവില്‍ ജീവിതമെന്ന പട്ടവും അവനെ കൈവിട്ടു.....ലെ?
ഓ കൊച്ചുതെമ്മാടി... ഇവിടെ കണ്ടുപിടിച്ചോ....?താങ്കൂ...തങ്കൂ...
അവന് അറിയുന്നുണ്ടാവും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ