ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2009

മാറ്റം.............



നിറഞ്ഞ വെളിച്ചത്തെളിച്ചത്തില്‍
റാംപിലൂടോഴുകിയെത്തിയ
ചുവപ്പ്.......
ഡിസ്ഗസ്റ്റിങ്ങ്...........അവന്‍!
റിമോട്ടിലേക്ക് നീങ്ങുന്ന എന്റെ വിരല്‍.
വെടികൊണ്ടു വീണവന്റെ നെഞ്ച്
ചോര്‍ന്നൊഴുകുന്ന വിരാഗം.....
കടത്തിണ്ണയിലെ തലപൊളിഞ്ഞ പ്രേതം
ഏതോ ഒരമ്മയുടെ കനത്ത മൗനം........
മുഖം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ
വിറപൂണ്ട ജല്പനങ്ങള്‍..............
അകാലവാര്‍ദ്ധക്യം ബാധിച്ച
ബാല്യത്തിന്റെ എല്ലും പല്ലും മുടിയും
ഓരോ സെക്കന്റിലും മാറിമാറി
എന്റെ വിരല്‍ത്തുമ്പില്‍ മായാജാലമായി!
അവതാരകരുടെ വാക്കുകളിലെ നിസ്വത....
ചോദ്യങ്ങളിലെ വിഷയാസക്തി......
വക്രിച്ചചുണ്ടിലെ പരിഹാസച്ചിരി.......
രാഷ്ട്രീയക്കാരന്റെ താന്‍പോരിമ.....
ചാനലുകള്‍ മാറിക്കൊണ്ടേയിരിക്കുന്നു!
ഒടുക്കം ദൈനിക ആവര്‍ത്തികളില്‍
അവനും ഞാനും മുഖാമുഖം..........
വീണ്ടും റിമോട്ടിനു കയ്യെത്തിക്കുമ്പോള്‍
അവന്‍ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തുന്നു.........
എന്റെ വിരല്‍ മൗസിന്നായി തിരയുന്നു...
മാറ്റമില്ലാത്ത മാറ്റത്തിനായി......!

3 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എന്റെ വിരല്‍ മൗസിന്നായി തിരയുന്നു,
മാറ്റമില്ലാത്ത മാറ്റത്തിനായി......

കണ്ണനുണ്ണി പറഞ്ഞു...

ശരിയാ ...മാറ്റം ഇല്ലാത്തത് മാറ്റം മാത്രം

വയനാടന്‍ പറഞ്ഞു...

നല്ല ചിന്ത, നന്നായിരിക്കുന്നു വരികളും.
എല്ലാം മാറട്ടെ, മാറ്റമൊഴികേ എല്ലാം.