ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009

ഗംഗ.............



സ്നേഹത്തോടെ കോരിയെടുത്തിട്ടും
നെഞ്ചോട് ചേര്‍ത്തണച്ചിട്ടും എന്റെ
കൈക്കുമ്പിളിലൂടെ ഒലിച്ചിറങ്ങിയത്
നിന്റെ പൊള്ളുന്ന കണ്ണീരാണല്ലൊ........!
യുഗാന്തരങ്ങളായുറഞ്ഞ മരവിപ്പ്
കിരണങ്ങള്‍ തട്ടിയുണര്‍ത്തവെ
വിറച്ചുവിരിഞ്ഞ മോഹച്ചിറകേറി
ഗംഗയായ് യാത്ര തുടങ്ങുമ്പോള്‍
മഞ്ഞുപാളിയുടെ പരിശുദ്ധിയുമായി
നോവിച്ച കല്ലുകളെ തഴുകിമയക്കി
ആയിരങ്ങളുടെ ആരതിയേറ്റുവാങ്ങി
താഴേക്കൊഴുകെ അറിഞ്ഞിരിക്കില്ല
ഏറ്റുവാങ്ങേണ്ടത് നോവുകളാണെന്ന്....
കനവു നഷ്ടപ്പെട്ടവരുടെ കണ്ണീരെന്ന്....
കരിഞ്ഞനിനവുകളുടെ ചാരവും
പകുതിവെന്ത ഹൃദയങ്ങളുമാണെന്ന്....
നിന്റെ നന്മക്കായി ആരതിയുഴിഞ്ഞ്
ചിരാതൊഴുക്കുമ്പോള്‍ ഞാനറിയുന്നു
ഇങ്ങിനെ സ്നേഹിച്ചുകൊല്ലാന്‍
ഞങ്ങള്‍ മനുഷ്യര്‍ക്കെ കഴിയു....

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

യമുനയെ നമ്മള്‍ കൊന്നുകഴിഞ്ഞു...........

കാപ്പിലാന്‍ പറഞ്ഞു...

ഈ മാസ്റ്റര്‍ പീസ് മാസ്റ്റര്‍ പീസ് എന്നൊക്കെ പറയുന്നത് ഇതൊക്കെയാണോ ? ഞാന്‍ ഇതുവരെ വായിച്ച പ്രയാണിന്റെ കവിതകളില്‍ മനോഹരി ഈ ഗംഗ തന്നെയല്ലേ എന്ന് വര്‍ണ്യത്തില്‍ ആശങ്ക .

ഒരുവര്‍ഷം തികച്ചതില്‍ അഭിനന്ദങ്ങള്‍ .ആശംസകള്‍ .

സതി മേനോന്‍ പറഞ്ഞു...

MARKKUNNA GANGA

NALLA VARIKAL

വരവൂരാൻ പറഞ്ഞു...

സ്നേഹത്തോടെ കോരിയെടുത്തിട്ടും
നെഞ്ചോട് ചേര്‍ത്തണച്ചിട്ടും എന്റെ
കൈക്കുമ്പിളിലൂടെ ഒലിച്ചിറങ്ങിയത്
നിന്റെ പൊള്ളുന്ന കണ്ണീരാണല്ലൊ

നല്ല രചന... ആശംസകൾ

Bindhu Unny പറഞ്ഞു...

വളരെ മനോഹരം, പ്രയാണ്‍. ഗംഗയുടെ മനസ്സ് അറിഞ്ഞപോലെ!
:-)

Typist | എഴുത്തുകാരി പറഞ്ഞു...

പാവം ഗംഗ. ഒഴുകിയിറങ്ങുമ്പോള്‍ അറിയുന്നില്ല, എന്തൊക്കെയാണ് ഏറ്റുവാങ്ങേണ്ടി വരുക എന്നു്. നന്നായിരിക്കുന്നു പ്രയാണ്‍.

കഴിഞ്ഞ പോസ്റ്റും ഞാനിപ്പഴാ കണ്ടതു്. ഇത്തിരി വൈകിയാലും, ആശംസകള്‍.

പാവത്താൻ പറഞ്ഞു...

മനോഹരമായിരിക്കുന്നു.
ശരിയാണ് സ്നേഹിച്ചു കൊല്ലാം. പിന്നെ ദേവതയാക്കാം..

ഗീത പറഞ്ഞു...

ഭൂമിക്കു പുണ്യമേകി കുളിരേകി തഴുകിയൊഴുകി വരുന്ന ഗംഗയുടെ വിധി....

മനുഷ്യനു മാത്രം സ്വായത്തമായ കല - സ്നേഹിച്ചു കൊല്ലല്‍...
കൊള്ളാം പ്രയാണേ.

പ്രയാണ്‍ പറഞ്ഞു...

കാപ്പിലാന്‍ അത്രക്കൊക്കെ ഉണ്ടൊ...അറിയില്ല....വൈകികിട്ടിയ ആശംസക്ക് നന്ദി
സതി മേനോന്‍ നന്ദി....
വരവൂരാന്‍ നന്ദി.....ആശംസകള്‍ക്കും അഭിപ്രായത്തിനും.
ബിന്ദു ഓരോതവണ കാണുമ്പോഴും ഗംഗയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്.
ഇത്തവണ ശിവപുരി വരെ പോയി.
എഴുത്തുകാരി ഋഷികേശിലെ ഗംഗ കണ്ടാല്‍ തോന്നില്ല ഇതല്ലാത്ത ഒരു ഗംഗ ബനാറസില്‍ ഉണ്ടെന്ന്...
ശരിയാണ് പാവത്താന്‍ കാലങ്ങളായി നമ്മളിതല്ലെ ചെയ്യുന്നത്.
ഗീത സത്യമാണ്....... മനുഷ്യനു മാത്രം സ്വായത്തമായ കലയാണ് - സ്നേഹിച്ചു കൊല്ലല്‍...

വയനാടന്‍ പറഞ്ഞു...

ജീവിച്ചിരിക്കവേ ചെയ്ത പാപങ്ങളെല്ലാം നമ്മൾ ഗംഗയിലെറിഞ്ഞു(ഒഴുക്കി)ക്കളഞ്ഞൂ.
പാപങ്ങളേറ്റു വാങ്ങി ഇനിയെത്രയൊഴുകുണം.

ഒ ൻ വി ഈ കവിത വായിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങിനെ പറഞ്ഞേക്കുമായിരുന്നു.
"ഇനിയും നിലയ്ക്കാത്ത ഗംഗേ നിന്നാസ്സന്ന മൃതിയിൽ നിനക്കാത്മ ശാന്തി"

മുരളി I Murali Mudra പറഞ്ഞു...

'വാക്കിലെ' ഫോട്ടോ കണ്ടപ്പോള്‍ ഒന്ന് നോക്കിയതാണ്..ഇവിടെ കണ്ടപ്പോള്‍ സന്തോഷം..
പിന്നെ ഈ കവിത അതി മോനോഹരമായിട്ടുണ്ട് കേട്ടോ...
ആശംസകള്‍..

★ Shine പറഞ്ഞു...

നന്നെ ഇഷ്ടപ്പെട്ടു.. ഇനിയും എഴുതു..

പ്രയാണ്‍ പറഞ്ഞു...

വയനാടന്‍ വളരെ പണ്ട് ഒരു തവണ ഓഎന്‍ വി സാറിന്റെ നല്ല വാക്കു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് .
മുരളി ഇവിടെയും കണ്ടതില്‍ വളരെ സന്തോഷം.
നന്ദിയുണ്ട് ഷൈന്‍.