ഞാനുമെന്‍ വീടും
പലനിറത്തിലുള്ള
ചുമരുകള്‍ക്കിടയില്‍
തനിച്ചായപ്പോള്‍
വായിക്കാന്‍ മറന്നു പോയ
ഏതോ വരികള്‍തേടി
പഴങ്കഥകള്‍ നിറഞ്ഞ
താളുകള്‍ക്കിടയില്‍.....
ഇടക്കെപ്പോഴോ
ഉറക്കെ കരഞ്ഞ
മയിലുകളെ തേടി
മഴമേഘങ്ങള്‍
ഉഴറിനടന്നപ്പോള്‍
അവയെ മിഴിയില്‍ കോര്‍ത്ത്
ഒരു തുള്ളി മഴയായ്
വീഴ്ത്താന്‍ കൊതിച്ച്
വരണ്ട ഭൂമിയും ഞാനും...!
കയ്യെത്താ ദൂരത്ത്
പരന്നു നിറഞ്ഞ്
പെയ്യാതെ നിന്ന്
ഭൂമിയെ കൊതിപ്പിക്കുന്ന
മേഘനാദങ്ങളുടെ
പ്രണയീഭാവത്തിന്റെ
അനുപ്രദാനം പോലെ
മിന്നല്‍ പിണരുകള്‍..!
പൊടുന്നനെ വീണ
കുളിര് മുത്തിനാല്
ഉണര്‍ന്നു തുളുമ്പിയ
ഭൂമിപ്പെണ്ണിന്
കാറ്റു കവര്‍ന്നു
പറത്തിയുയര്‍ത്തിയ
മദകര സുഖദമായ
കന്മദഗന്ധം......!
പെയ്തു നിറഞ്ഞ
മഴയുടെ ഓര്‍മ്മയുമായി
ഭൂമിതളര്ന്നുറങ്ങുമ്പോള്
ഗൃഹാതുരത്വത്തിന്റെ
പടവുകള്‍ കേറി ഞാനും
മറന്നുവെച്ച വരികള്‍തേടി
താളുകള്‍ക്കിടയില്‍
വീണ്ടും ചേക്കേറുന്നു.
പലനിറത്തിലുള്ള
ചുമരുകള്‍ക്കിടയില്‍
തനിച്ചായപ്പോള്‍
വായിക്കാന്‍ മറന്നു പോയ
ഏതോ വരികള്‍തേടി
പഴങ്കഥകള്‍ നിറഞ്ഞ
താളുകള്‍ക്കിടയില്‍.....
ഇടക്കെപ്പോഴോ
ഉറക്കെ കരഞ്ഞ
മയിലുകളെ തേടി
മഴമേഘങ്ങള്‍
ഉഴറിനടന്നപ്പോള്‍
അവയെ മിഴിയില്‍ കോര്‍ത്ത്
ഒരു തുള്ളി മഴയായ്
വീഴ്ത്താന്‍ കൊതിച്ച്
വരണ്ട ഭൂമിയും ഞാനും...!
കയ്യെത്താ ദൂരത്ത്
പരന്നു നിറഞ്ഞ്
പെയ്യാതെ നിന്ന്
ഭൂമിയെ കൊതിപ്പിക്കുന്ന
മേഘനാദങ്ങളുടെ
പ്രണയീഭാവത്തിന്റെ
അനുപ്രദാനം പോലെ
മിന്നല്‍ പിണരുകള്‍..!
പൊടുന്നനെ വീണ
കുളിര് മുത്തിനാല്
ഉണര്‍ന്നു തുളുമ്പിയ
ഭൂമിപ്പെണ്ണിന്
കാറ്റു കവര്‍ന്നു
പറത്തിയുയര്‍ത്തിയ
മദകര സുഖദമായ
കന്മദഗന്ധം......!
പെയ്തു നിറഞ്ഞ
മഴയുടെ ഓര്‍മ്മയുമായി
ഭൂമിതളര്ന്നുറങ്ങുമ്പോള്
ഗൃഹാതുരത്വത്തിന്റെ
പടവുകള്‍ കേറി ഞാനും
മറന്നുവെച്ച വരികള്‍തേടി
താളുകള്‍ക്കിടയില്‍
വീണ്ടും ചേക്കേറുന്നു.
14 അഭിപ്രായങ്ങൾ:
മഴക്കാഴ്ചകള്‍......
Oh wow, I loved the post, when will the next one be coming?
ഗൃഹാതുരത്വത്തിന്റെ
പടവുകള്‍ കേറി ഞാനും
ആശംസകൾ
ഞാനും ഗൃഹാതുരയായി. :-)
അല്ലറ ചില്ലറ പരുക്കുകള്‍ ഒക്കെ പറ്റിയത് കൊണ്ട് സമയത്തിനെങ്ങും ഓടി എത്താന്‍ കഴിയുന്നില്ലേ ? കൊള്ളി എല്ലാം പൂട്ടിക്കെട്ടി .പേടിച്ചിട്ട മാത്രവുമല്ല പ്രായവുമായില്ലേ .ഇനി ശിഷ്ടകാലം ആശ്രമത്തില്‍ തന്നെ കഴിഞ്ഞ് കൂടണം :) .കൂടാതെ പത്രത്തിന്റെ കാര്യും നോക്കണം .
കവിതകള്‍ രണ്ടും വായിച്ചു .ഏറ്റവും ഇഷ്ടപ്പെട്ടത് കണ്ണാടിയുടെ കവിത .
അതെ ചങ്ങായി നന്നല്ലേല്‍ കണ്ണാടി തല്ലിപ്പൊട്ടിക്കണം. അതല്ലേ ആ കവിതയുടെ അര്‍ഥം .
ശ്ശൊ എല്ലാവരും ഗ്രിഹാതുരത്വത്തില് ആണല്ലോ... ഞാനും കഴിഞ്ഞ പോസ്റ്റിന്റെ ഹാങ്ങ് ഓവറില്‍ നിന്ന് മാറിയിട്ടില ഇത് വരെ...
നന്നായി ട്ടോ
ശ്രീ, വരവൂരാന്‍, ബിന്ദു, കാപ്പിലാന്, കണ്ണനുണ്ണി എന്റെ കൂടെ ഗൃഹാതുരത്വത്തിന്റെ പടവുകള്‍ കയറിയവര്‍ക്കെല്ലാം
നന്ദി...:)
കാപ്പിലാന് അടച്ചപോലെ തുറക്കുകയും ചെയ്തില്ലെ .നന്നായി.
bbo234 thanks....
ഉണര്‍ന്നു തുളുമ്പിയ
ഭൂമിപ്പെണ്ണിന്
കാറ്റു കവര്‍ന്നു
പറത്തിയുയര്‍ത്തിയ
മദകര സുഖദമായ
കന്മദഗന്ധം......!
Very nice to read !!
ഗൃഹാതുരത്വത്തിന്റെ
പടവുകള്‍ കേറി ഞാനും
മറന്നുവെച്ച വരികള്‍തേടി
താളുകള്‍ക്കിടയില്‍
വീണ്ടും ചേക്കേറുന്നു.
Nice..
പുതു മഴയ്ക്ക് മാത്രം
സ്വന്തമായ
ആ സുഗന്ത്ധം കവിതയില്‍ നിറയുന്നു.. മനസിലും.
ishtaayi
"ഞാനുമെന്‍ വീടും
പലനിറത്തിലുള്ള
ചുമരുകള്‍ക്കിടയില്‍
തനിച്ചായപ്പോള്‍
വായിക്കാന്‍ മറന്നു പോയ
ഏതോ വരികള്‍തേടി
പഴങ്കഥകള്‍ നിറഞ്ഞ
താളുകള്‍ക്കിടയില്‍....."
മറക്കുവാനായി ഞാനും
താളുകൾക്കിടയിൽ മുഖം പൂഴ്ത്തട്ടെ
നന്നായിരിക്കുന്നു മഴക്കാഴ്ച്ചകൾ
വീരു, ഫൈസല്‍,ബിനോജ്,the man to walk with, വയനാടന്‍ സന്തോഷമുണ്ട് വന്നതിന്നും നല്ല വാക്കുകള്‍ പറഞ്ഞതിന്നും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ