തിങ്കളാഴ്‌ച, ഏപ്രിൽ 20, 2009

മുപ്പതാം വാര്‍ഷികത്തില്‍..........


എവിടെയോ ചെറിയ
ഉറവകളായി രൂപം കൊണ്ട്
ഏതോ ഒരു നിയോഗം പോലെ
അരുവികളായി ഒന്നിച്ചുചേര്‍ന്ന്
ഒരു പുഴയായൊഴുകുമ്പോള്‍
ഇതു ധാരാളം മതി........
വഴുതുന്ന കുത്തൊഴുക്കുകളില്‍
ഇടറി വീഴാതെ...
നിനച്ചിരിക്കാതെ കടന്നുവന്ന
വെള്ളച്ചാട്ടങ്ങളില്‍
കൈകോര്‍ത്തൂര്‍‍ന്നിറങ്ങി
ചെറുമരങ്ങളുടെ ദാഹം തീര്‍ത്ത്
പെരുമരങ്ങളെ തൊട്ട്
മനസ്സു കുളിര്‍പ്പിച്ച്
വേനലിന്റെ ഇറക്കവും
വര്‍ഷത്തിന്റെ പെരുക്കവും
ഒന്നിച്ച് പങ്കുവെച്ച്,
കടലിലെത്തും വരെ
അല്ല മേഘമായ് മാറും വരെ
ഇതുപോലെ
ഇതു ധാരാളം മതി....

12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

' ഞങ്ങളുടെ ഒന്നിച്ചു ചേരലിന്റെ ഈ മുപ്പതാം വര്‍ഷികത്തില്‍ ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു....... '

കാപ്പിലാന്‍ പറഞ്ഞു...

വിവാഹ വാര്‍ഷികത്തില്‍ എന്റെയും , എന്‍റെ കുടുംബത്തിന്റെയും എല്ലാ വിധ ആശംസകളും . ഈ ജീവിതത്തില്‍ ഇനിയും അനേകം നന്മകള്‍ അനുഭവിക്കാന്‍ ഇടവരട്ടെ .

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഒന്നിച്ചുചേരലിന്റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ ഈയുള്ളവന്റെയും ആശംസകള്‍ നേരുന്നു..

പൊറാടത്ത് പറഞ്ഞു...

ആശംസകൾ...ഇനിയും പല മുപ്പതുകൾ കൂടി താണ്ടാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ...

തറവാടി പറഞ്ഞു...

ആശംസകള്‍, എല്ലാ നന്‍‌മകളും ഉണ്ടാവട്ടെ.

തറവാടി/വല്യമ്മായി

ചിതല്‍ പറഞ്ഞു...

നിനച്ചിരിക്കാതെ കടന്നുവന്ന
വെള്ളച്ചാട്ടങ്ങളില്‍
കൈകോര്‍ത്തൂര്‍‍ന്നിറങ്ങി

ഇത് പോലേ തന്നെ എന്നും ആയിരിക്കട്ടേ...

ആശംസകള്‍ പ്രായാണ്‍ജി..

സമാന്തരന്‍ പറഞ്ഞു...

പുഴയൊഴുകിയ മുപ്പത് വര്‍ഷങ്ങള്‍...

ഹൃദയം നിറഞ്ഞ ആശംസകള്‍..
പുഴയൊഴുകട്ടെയിനിയും

പ്രയാണ്‍ പറഞ്ഞു...

കാപ്പിലാന്‍:
ഹരീഷ്:
പൊറാടത്ത്:
തറവാടി:
ചിതല്‍:
സമാന്തരന്‍:
ആശംസകള്‍ക്ക് നന്ദി......

ജ്വാല പറഞ്ഞു...

എല്ലാ സൌഭാഗ്യങ്ങളും ആശംസിക്കുന്നു

പ്രയാണ്‍ പറഞ്ഞു...

നന്ദി ജ്വാല.....

Rani പറഞ്ഞു...

wow...ആശംസകള്‍ ...

ചങ്കരന്‍ പറഞ്ഞു...

ആശംസകള്‍. ഇതേടയാ??