
വ്വെളിച്ചം നിറഞ്ഞ
പൂമുഖത്തുനിന്ന്
അടുക്കളയുടെ
ഇരുട്ടിലേക്ക്
കടക്കുമ്പോഴാണ്
ഇടനാഴിയില്‍
ഒളിച്ചിരുന്ന
പൂച്ചക്കണ്ണുകള്‍
ഭയപ്പെടുത്തിയത്....
അച്ഛന്റെ മടിയില്‍
വിറച്ചിരിക്കുമ്പോള്‍
തലോടലിന്റെ ഭാഷ
തന്ന തിരിച്ചറിവില്‍
മറഞ്ഞിരുന്ന് പേടിപ്പിച്ച
ഇരുട്ടിലെ പ്രേതങ്ങള്‍
തിരിച്ചു വരാത്തപോല്‍
തിരിഞ്ഞു നടന്നു.
ഇന്ന് ഇടക്കറിയാതെ
തിരഞ്ഞുപോകുന്നു....
നാട്ടുവഴികളില്‍
വീട്ടിലെയിരുട്ടില്
ചാരുകസേരയില്‍
കവിയരങ്ങുകളില്‍
ഒരു പ്രേതമായെങ്കിലും
അച്ഛന്റെ നിഴല്‍......
ദൈവം
കുഞ്ഞുന്നാളില്‍
ദൈവത്തെപ്പറ്റി
ചോദിച്ചപ്പോള്‍
അച്ഛന് പറഞ്ഞു,
അമ്മയോടു ചോദിക്കു
കൈക്കൂലി കൊടുത്ത്
കാര്യം സാധിക്കുന്നത്
അമ്മയാണല്ലൊ.....
വേറൊരിക്കല്‍
നിന്റെ വിരല്‍ത്തുമ്പില്‍
എന്ന് ചിരിച്ചു.
ഞാന്‍ വരച്ച
ഉണ്ണിക്കണ്ണന്
നിലവിളക്കിനു മുന്നില്‍
അമ്മയുടെ പൂജാമുറിയില്‍
ഓടക്കുഴലൂതുന്നുണ്ടായിരുന്നു.
പൂമുഖത്തുനിന്ന്
അടുക്കളയുടെ
ഇരുട്ടിലേക്ക്
കടക്കുമ്പോഴാണ്
ഇടനാഴിയില്‍
ഒളിച്ചിരുന്ന
പൂച്ചക്കണ്ണുകള്‍
ഭയപ്പെടുത്തിയത്....
അച്ഛന്റെ മടിയില്‍
വിറച്ചിരിക്കുമ്പോള്‍
തലോടലിന്റെ ഭാഷ
തന്ന തിരിച്ചറിവില്‍
മറഞ്ഞിരുന്ന് പേടിപ്പിച്ച
ഇരുട്ടിലെ പ്രേതങ്ങള്‍
തിരിച്ചു വരാത്തപോല്‍
തിരിഞ്ഞു നടന്നു.
ഇന്ന് ഇടക്കറിയാതെ
തിരഞ്ഞുപോകുന്നു....
നാട്ടുവഴികളില്‍
വീട്ടിലെയിരുട്ടില്
ചാരുകസേരയില്‍
കവിയരങ്ങുകളില്‍
ഒരു പ്രേതമായെങ്കിലും
അച്ഛന്റെ നിഴല്‍......
ദൈവം
കുഞ്ഞുന്നാളില്‍
ദൈവത്തെപ്പറ്റി
ചോദിച്ചപ്പോള്‍
അച്ഛന് പറഞ്ഞു,
അമ്മയോടു ചോദിക്കു
കൈക്കൂലി കൊടുത്ത്
കാര്യം സാധിക്കുന്നത്
അമ്മയാണല്ലൊ.....
വേറൊരിക്കല്‍
നിന്റെ വിരല്‍ത്തുമ്പില്‍
എന്ന് ചിരിച്ചു.
ഞാന്‍ വരച്ച
ഉണ്ണിക്കണ്ണന്
നിലവിളക്കിനു മുന്നില്‍
അമ്മയുടെ പൂജാമുറിയില്‍
ഓടക്കുഴലൂതുന്നുണ്ടായിരുന്നു.